ഒരു തർജ്ജമ
കുമാരനാശാൻ=>ഒരു തർജ്ജമ
എൻ.
നഖാനി വിധുശങ്കയാ കരതലെന തന്വ്യാവൃണോത്
തതഃ കിസലയഭ്രമാൽ കരമഥാക്ഷിപദ് ദൂരതഃ
തതോ വലയശിഞ്ജിതം ഭ്രമരഗുഞ്ജിതാകാങ്ഖയാ
ഉഹൂരിതി കുഹൂരവധ്വനിധിയാ ച മൂർച്ഛാമഗാൽ
നൽധാവള്യം കലർന്നുള്ളൊരു നഖനിരയെ
ത്തിങ്കളെന്നോർത്തമർത്തി
കൈത്താരിന്നുള്ളൊളിച്ചാളവളതു തളിരെ
ന്നോർത്തുടൻ കൈ കുടഞ്ഞാൾ
അത്തവ്വിൽ തൻ വളയ്ക്കുള്ളൊലിയളിരവമെ
ന്നോർത്തു ഹൂവെന്നു കേണാ
ളത്തേന്നേർവാണി കൂവും കുയിലിനെയുടനൂ
ഹിച്ചു മോഹിച്ചു വീണാൾ
മദ്ഗേഹേ മുസലീവ മൂഷികവധൂഃ
മൂഷീവ മാർജ്ജാലിക
മാർജ്ജാലീവ ശുനീ ശുനീവ ഗൃഹിണീ
കഥ്യാഃ കിമന്യേ ജനാഃ
മൂർച്ഛാപന്നശിശൂനസുൽ വിജഹതഃ
സമ്പ്രേക്ഷ്യ ഝില്ലീരവാൽ
ലൂതാതന്തുവിതാനസംവൃതമുഖീ
ചുല്ലീ ചിരം രോദിതി
പല്ലിക്കൊത്തെലിയായെലിക്കു സമമാ
യീ പൂച്ചയും പൂച്ചതൻ
തുല്യം പട്ടിയുമായി പട്ടിയതുപോ
ലായ് പത്നിയും പത്തനേ
ചൊല്ലുന്നെന്തിനി ഞാൻ ചിലന്തിവലയാം
മുണ്ടാൽ മുഖം മൂടിയാ
ഝില്ലീശബ്ദമിയന്നടുപ്പഴുതിടു
ന്നെന്നുണ്ണിമാർ ചാകവേ
Manglish Transcribe ↓
Kumaaranaashaan=>oru tharjjama
en. Nakhaani vidhushankayaa karathalena thanvyaavrunothu
thatha kisalayabhramaal karamathaakshipadu dooratha
thatho valayashinjjitham bhramaragunjjithaakaangkhayaa
uhoorithi kuhooravadhvanidhiyaa cha moorchchhaamagaal
naldhaavalyam kalarnnulloru nakhaniraye
tthinkalennortthamartthi
kytthaarinnullolicchaalavalathu thalire
nnortthudan ky kudanjaal
atthavvil than valaykkulloliyaliravame
nnortthu hoovennu kenaa
latthennervaani koovum kuyilineyudanoo
hicchu mohicchu veenaal
madgehe musaleeva mooshikavadhooa
moosheeva maarjjaalika
maarjjaaleeva shunee shuneeva gruhinee
kathyaaa kimanye janaaa
moorchchhaapannashishoonasul vijahatha
samprekshya jhilleeravaal
loothaathanthuvithaanasamvruthamukhee
chullee chiram rodithi
pallikkottheliyaayelikku samamaa
yee poocchayum poocchathan
thulyam pattiyumaayi pattiyathupo
laayu pathniyum patthane
chollunnenthini njaan chilanthivalayaam
mundaal mukham moodiyaa
jhilleeshabdamiyannaduppazhuthidu
nnennunnimaar chaakave