ഒരു തീയക്കുട്ടിയുടെ വിചാരം

കുമാരനാശാൻ=>ഒരു തീയക്കുട്ടിയുടെ വിചാരം

എൻ.

മായാതസൂയകൾ വളർന്നു മനുഷ്യരീശ

ദായാദരെന്ന കഥയൊക്കെയഹോ! മറന്നു

പോയൂഴിയിൽ പഴയ ശുദ്ധഗതിസ്വഭാവം

മായങ്ങളായ് ജനത മത്സരമായി തമ്മിൽ



ചിന്തിച്ചിറ്റുന്നെളിമകണ്ടു ചവിട്ടിയാഴ്ത്താൻ,

ചന്തത്തിനായ് സഭകളിൽ പറയുന്നു ഞായം;

എന്തോർക്കിലും കപടവൈഭവമാർന്ന ലോകം

പൊന്തുന്നു, സാധുനിര താണു വശംകെടുന്നു.



വിദ്വാനു പണ്ടിഹ ദരിദ്രതയിന്നു പാരിൽ

വിദ്യാവിഹീനനതുവന്നു വിരോധമില്ല,

വിദ്യയ്ക്കു പണ്ടു വിലവാങ്ങുകയില്ലയിപ്പോ

ളുദ്യുക്തനും ധനമൊഴിഞ്ഞതു കിട്ടുകില്ല.



എന്നല്ലയാംഗലകലാലയക്ലിപ്തവിദ്യ

യൊന്നെന്നിയുന്നതിവരാനിഹ മാർഗ്ഗമില്ല;

എന്നാൽ പഠിക്കുവതിനോ ധനമേറെവേണ

മിന്നോർക്കിൽ നിസ്വരിഹ നമ്മുടെ കൂട്ടരെല്ലാം.



ചൊല്ലാനുറച്ച തറവാടുകളേറെയില്ല ,

യില്ലിന്നുയർന്ന പണിയുള്ളവരേറെ നമ്മിൽ

മെല്ലെന്നു താഴുമുയരഅയിനിയൊന്നു രണ്ടാൾ

വല്ലോരു*മാക്കിൽ വലുതാം സമുദായമല്ലോ?



കഷ്ടം! കുഴങ്ങിയിഹ നമ്മുടെ ഭാവി, കണ്ടു

തുഷ്ടിപ്പെടാം ചിലരിതോർക്കുകിൽ, നാമതോരാ

ദിഷ്ടം നമുക്കു കുറവായ്, സമുദായകാര്യ

മിഷ്ടപ്പെടുന്നവരുമില്ലിഹ ഭൂരി നമ്മിൽ.



വിദ്യാവിഹീനതവരട്ടെയിവർക്കു മേലി

ലുദ്യോഗവും ബലവുമിങ്ങനെ പോട്ടെയെന്നാം,

വിദ്യാലയം ചിലതഹൊ! തടയുന്നു നാട്ടിൽ

വിദ്യാർത്ഥിമന്ദിരമതും ചില നിഷ്കൃപന്മാർ,



എന്തിന്നു ഭാരതധരേ! കരയുന്നു? പാര

തന്ത്ര്യം നിനക്കു വിധികല്പിതമാണു തായെ,

ചിന്തിക്ക ജാതിമദിരാന്ധ,രടിച്ചു തമ്മി

ലെന്തപ്പെടുംതനയ,രെന്തിനയേ! സ്വരാജ്യം?



ഈ നമ്മൾ നമ്മളുടെ നന്മ നിനയ്ക്കു നല്ലു

ശ്രീനൂനമാർക്കുമുളവാമിഹ യത്നമാർന്നാൽ,

ഹാ! നമ്മിലീശകൃപയാലുയരുന്നു ഭാഗ്യം!

'ശ്രീ നാ ധ പാ'ഖ്യകലരുന്ന മഹാർഹ'യോഗം'.



സ്വാന്തത്തിൽ നാം സഹജരെ, സ്വയമൈകമത്യ

മേന്തി ശ്രമിക്കിലതു സർ‌വദമാമുറപ്പിൻ

കാന്താംഗസങ്കലിതമേനി കൃപാലുദേവൻ

താന്താൻ തുണപ്പുവരെയാണു തുണപ്പതോർപ്പിൻ.

Manglish Transcribe ↓


Kumaaranaashaan=>oru theeyakkuttiyude vichaaram

en. Maayaathasooyakal valarnnu manushyareesha

daayaadarenna kathayokkeyaho! Marannu

poyoozhiyil pazhaya shuddhagathisvabhaavam

maayangalaayu janatha mathsaramaayi thammil



chinthicchittunnelimakandu chavittiyaazhtthaan,

chanthatthinaayu sabhakalil parayunnu njaayam;

enthorkkilum kapadavybhavamaarnna lokam

ponthunnu, saadhunira thaanu vashamkedunnu. Vidvaanu pandiha daridrathayinnu paaril

vidyaaviheenanathuvannu virodhamilla,

vidyaykku pandu vilavaangukayillayippo

ludyukthanum dhanamozhinjathu kittukilla. Ennallayaamgalakalaalayaklipthavidya

yonnenniyunnathivaraaniha maarggamilla;

ennaal padtikkuvathino dhanamerevena

minnorkkil nisvariha nammude koottarellaam. Chollaanuraccha tharavaadukalereyilla ,

yillinnuyarnna paniyullavarere nammil

mellennu thaazhumuyaraayiniyonnu randaal

valloru*maakkil valuthaam samudaayamallo? Kashdam! Kuzhangiyiha nammude bhaavi, kandu

thushdippedaam chilarithorkkukil, naamathoraa

dishdam namukku kuravaayu, samudaayakaarya

mishdappedunnavarumilliha bhoori nammil. Vidyaaviheenathavaratteyivarkku meli

ludyogavum balavumingane potteyennaam,

vidyaalayam chilathaho! Thadayunnu naattil

vidyaarththimandiramathum chila nishkrupanmaar,



enthinnu bhaarathadhare! Karayunnu? Paara

thanthryam ninakku vidhikalpithamaanu thaaye,

chinthikka jaathimadiraandha,radicchu thammi

lenthappedumthanaya,renthinaye! Svaraajyam? Ee nammal nammalude nanma ninaykku nallu

shreenoonamaarkkumulavaamiha yathnamaarnnaal,

haa! Nammileeshakrupayaaluyarunnu bhaagyam!

'shree naa dha paa'khyakalarunna mahaarha'yogam'. Svaanthatthil naam sahajare, svayamykamathya

menthi shramikkilathu sarvadamaamurappin

kaanthaamgasankalithameni krupaaludevan

thaanthaan thunappuvareyaanu thunappathorppin.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution