ഒരു ദൂഷിതമായ ന്യായാസനം

കുമാരനാശാൻ=>ഒരു ദൂഷിതമായ ന്യായാസനം

എൻ.

പാരിൽ സൂര്യ , പരത്തിടായ്ക കിരണം

നിഷ്പക്ഷപാതം ഭവാൻ

പോരും ചന്ദ്ര, പൊഴിഞ്ഞതാർക്കുമൊരുപോൽ

നീ പൂന്നിലാവെന്നുമേ

നേരായ് നിങ്ങൾ സമത്വധർമ്മമുപദേ

ശിച്ചാലുമിച്ഛാശഠൻ

പാരം പണ്ഡിതമാനിയാണു നരനീ

പാഠങ്ങൾ തേടില്ലവൻ.



കത്തും വഹ്നി ദൃഢം കിളർന്ന്, കുഴിനോ

ക്കിപ്പായുമെന്നും ജലം,

നിത്യം ക്രൂരമൃദുക്കൾ കാക്കുമതുപോൽ

മര്യാദ തിര്യക്കുകൾ

മർത്യൻതൻ വികടസ്വഭാവ മറിയു

ന്നാരിന്നിഹോ! ധീരനായ്

സത്യത്തെത്തടയും സ്വയം പ്രകൃതിയെ

വഞ്ചിക്കുമഞ്ചാതവൻ.



കായാതക്കരെനിന്നൊരാൾ തണലതിൽ

കാറ്റേറ്റുശൂളംവിടു

ന്നായാസം പരമാർന്നു കർഷക, വിയർ

പ്പേന്തുന്നതെന്തിന്നു നീ?

സ്വായത്തം സ്ഥിരമിന്നിതെന്‍റെ നിലമെ

ന്നോർത്തീടൊലാ ധൂർത്തരാം

ന്യായാധീശ്വരരുണ്ടവർക്കു മനമെ

ങ്ങോട്ടൊക്കെയങ്ങോട്ടുപോം.



ഭൂവിൽ ഭൂമിപതേ, ഭാവാന്‍റെഭുജമാ

കും ഭൂരുഹച്ഛായയെ

സേവിച്ചസ്തഭയം വഹിച്ചു ധനമാ

നാദ്യങ്ങളും ജീവനും

ഹാ! വർദ്ധിപ്പിച്ചവരെച്ചുഴന്നു വിള തി

ന്നും വേലിയേവം വിഭോ

മേവുന്നെങ്ങിനി രക്ഷയെന്തു നയവി

ശ്വാസം സമാശ്വാസവും?



സൈന്യത്തിന്‍റെ വലിപ്പമോ പരമതിൻ

സംഗ്രാമശൂരത്വമോ

ടൌന്നത്യം കലരുന്ന കോട്ടയരിഭീ

മം ശസ്ത്രസംഭാരമോ

ധന്യത്വംകലരാ സ്വയം നരപതേ,

ധർമ്മ സദാ രക്ഷ്യമൊ

ന്നന്യാഡംബരമൊക്കെയിങ്ങതിനെഴും

രക്ഷക്കു ദീക്ഷിക്കയാം.



ആഹാ! നിർമ്മലനീതിപീഠവരമേ,

നിന്മേൽ ദുരാത്മാവൊരാൾ

സാഹങ്കാരമിരിപ്പതെങ്ങനെ സഹി

ച്ചീടേണ്ടു കണ്ടീ ജനം?

ഊഹിച്ചാലിനി യജ്വപീഠമതിലേ

റാം ഹീനനാം ശൌനികൻ

മോഹിക്കാം പതിദേവതൻ വിമലമാം

പൂമെത്ത ധൂർത്തൻ വിടൻ.



വർദ്ധിക്കട്ടെ നിജ പ്രയത്നമതിനാൽ

വർഗ്ഗത്തൊടുത്തുത്സുകൻ

സ്പർദ്ധിക്കട്ടഥവാപരോന്നതി പൊറു

ത്തീടാതെ നേർത്തായവൻ

നിർദ്ദോഷങ്ങളതൊക്കെ ഹന്ത! ഭയമാം

നീത്യാസനസ്ഥായിയായ്

ദൂർദ്ധന്യത്വമിയന്നിടുന്ന നരകീ

ടത്തിൻ വിഷത്തിൽ തുലോം.



ഉദ്യോഗത്തിനു വേണ്ടതിന്നു ഗുണമ –

ല്ലഭ്യാസമാണകായാൽ

വിദ്യേ, നിന്‍റെ വിശിഷ്ടമായ ബഹുമാ

നം കഷ്ടമേ ! നഷ്ടമായ്

അദ്യാശേഷകലാസഭേ, കപടവേ

ഷത്തിന്‍റെ നേപഥ്യമെ

ന്നുദ്യത്താം കറയാർന്നു കർണ്ണകടുവായ്

ത്തോന്നുന്നു നിൻ നാമവും.



കഷ്ടം! കാരുണികൻ പ്രജാപതി നിൻ

കയ്യിൽ സമർപ്പിച്ചതാം

ചട്ടറ്റീടിന നീതി തന്‍റെ ഗളനാ

ളത്തെയറുത്തഞ്ജസാ

ദുഷ്ടാത്മൻ, പരവർഗ്ഗവിപ്രിയതയെ

പ്പാലിച്ച നീ, നിൻ പിതാ

കെട്ടിത്തന്ന വരാംഗിയെ, ക്കുലടയെ

കാമിച്ചു കൊല്ലില്ലയോ?



പൊയ്യല്ലിങ്ങു ഭയപ്പെടില്ല നരകം

ലോകാന്തരസ്ഥം, കടും

കൈയേലുന്ന ഖലൻ, സ്വയം നയപഥം

തെറ്റെന്നു തെറ്റീടവേ

മെയ്യപ്പോൾ തകരാനവന്‍റെ മരവി

ച്ചീടും മന:സ്സാക്ഷിതൻ

കൈയ്യിൽ ദേവ, കഠോരമാമശനിതാ

നെന്തേകമേകാഞ്ഞുനീ?



കുറ്റം മേലധികാരിയാം കുടിലനാർന്നു

ഹന്ത! ദൃഷ്ടാന്തമായ്

മറ്റുള്ളോരതെടുത്തു ഹാ! തലമറിഞ്ഞു

ന്യായമന്യായമായ്

പറ്റുന്നൂ പരിഹാരമറ്റപകടം

പാർത്തീടിലീ സൃഷ്ടിതാൻ

തെറ്റീ ദേവ, തുടച്ചു ചെയ്യുക പരം

നിർമ്മായ നിർമ്മാപണം.



പക്ഷെ, സത്യമറിഞ്ഞിടാതെ പഴി ഞാ

നോതാം മറിച്ചുള്ളതാം

പക്ഷാലംബനബുദ്ധിയറ്റ പല യോ

ഗ്യന്മാരുമാരായുകിൽ

അക്ഷാന്തിക്കടിമപ്പെടായ്ക മനമേ,

പോട്ടീശനിൽ പ്രത്യയം

നിക്ഷേപിക്കയവന്‍റെ നീതിപദമീ

മാലിന്യമേലാ ദൃഢം.

Manglish Transcribe ↓


Kumaaranaashaan=>oru dooshithamaaya nyaayaasanam

en. Paaril soorya , paratthidaayka kiranam

nishpakshapaatham bhavaan

porum chandra, pozhinjathaarkkumorupol

nee poonnilaavennume

neraayu ningal samathvadharmmamupade

shicchaalumichchhaashadtan

paaram pandithamaaniyaanu naranee

paadtangal thedillavan. Katthum vahni druddam kilarnnu, kuzhino

kkippaayumennum jalam,

nithyam krooramrudukkal kaakkumathupol

maryaada thiryakkukal

marthyanthan vikadasvabhaava mariyu

nnaarinniho! Dheeranaayu

sathyatthetthadayum svayam prakruthiye

vanchikkumanchaathavan. Kaayaathakkareninnoraal thanalathil

kaattettushoolamvidu

nnaayaasam paramaarnnu karshaka, viyar

ppenthunnathenthinnu nee? Svaayattham sthiraminnithen‍re nilame

nnorttheedolaa dhoorttharaam

nyaayaadheeshvararundavarkku maname

ngottokkeyangottupom. Bhoovil bhoomipathe, bhaavaan‍rebhujamaa

kum bhooruhachchhaayaye

sevicchasthabhayam vahicchu dhanamaa

naadyangalum jeevanum

haa! Varddhippicchavarecchuzhannu vila thi

nnum veliyevam vibho

mevunnengini rakshayenthu nayavi

shvaasam samaashvaasavum? Synyatthin‍re valippamo paramathin

samgraamashoorathvamo

dounnathyam kalarunna kottayaribhee

mam shasthrasambhaaramo

dhanyathvamkalaraa svayam narapathe,

dharmma sadaa rakshyamo

nnanyaadambaramokkeyingathinezhum

rakshakku deekshikkayaam. Aahaa! Nirmmalaneethipeedtavarame,

ninmel duraathmaavoraal

saahankaaramirippathengane sahi

ccheedendu kandee janam? Oohicchaalini yajvapeedtamathile

raam heenanaam shounikan

mohikkaam pathidevathan vimalamaam

poomettha dhoortthan vidan. Varddhikkatte nija prayathnamathinaal

varggatthodutthuthsukan

sparddhikkattathavaaparonnathi poru

ttheedaathe nertthaayavan

nirddhoshangalathokke hantha! Bhayamaam

neethyaasanasthaayiyaayu

doorddhanyathvamiyannidunna narakee

datthin vishatthil thulom. Udyogatthinu vendathinnu gunama –

llabhyaasamaanakaayaal

vidye, nin‍re vishishdamaaya bahumaa

nam kashdame ! Nashdamaayu

adyaasheshakalaasabhe, kapadave

shatthin‍re nepathyame

nnudyatthaam karayaarnnu karnnakaduvaayu

tthonnunnu nin naamavum. Kashdam! Kaarunikan prajaapathi nin

kayyil samarppicchathaam

chattatteedina neethi than‍re galanaa

lattheyarutthanjjasaa

dushdaathman, paravarggavipriyathaye

ppaaliccha nee, nin pithaa

kettitthanna varaamgiye, kkuladaye

kaamicchu kollillayo? Poyyallingu bhayappedilla narakam

lokaantharastham, kadum

kyyelunna khalan, svayam nayapatham

thettennu thetteedave

meyyappol thakaraanavan‍re maravi

ccheedum mana:saakshithan

kyyyil deva, kadtoramaamashanithaa

nenthekamekaanjunee? Kuttam meladhikaariyaam kudilanaarnnu

hantha! Drushdaanthamaayu

mattullorathedutthu haa! Thalamarinju

nyaayamanyaayamaayu

pattunnoo parihaaramattapakadam

paarttheedilee srushdithaan

thettee deva, thudacchu cheyyuka param

nirmmaaya nirmmaapanam. Pakshe, sathyamarinjidaathe pazhi njaa

nothaam maricchullathaam

pakshaalambanabuddhiyatta pala yo

gyanmaarumaaraayukil

akshaanthikkadimappedaayka maname,

potteeshanil prathyayam

nikshepikkayavan‍re neethipadamee

maalinyamelaa druddam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution