ഒരു പാട്ട്‌

കുമാരനാശാൻ=>ഒരു പാട്ട്‌

എൻ.

സോദരരേ! നിങ്ങൾ സുഖ

മേദുരമെന്നും ജയിക്ക!

സാദരമുന്നതി വരാൻ

ഖേദരഹിതം ശ്രമിക്ക! സോദരരേ!...



സിംഹളർ, തീയർ, സേവകർ,

സിംഹതിയൊന്നപരോക്ഷം

നന്മയൊടു കേരളത്തിൽ

നമ്മൾ പതിന്നാലുലക്ഷം സോദരരേ!...



നൂനമൊരു തൃണം ബല

ഹീനമതിന്‍റെ സംഹതി

പീനപാശമാകിൽ, മദ

യാനയെ പൂട്ടുവാൻ മതി സോദരരേ!...



അംബുധി ഭയങ്കരമി

തംബുബിന്ദുരാശിയല്ലൊ

ഇമ്മലകൾതന്നെ ചെറു

മൺ‌മണിത്തരികളല്ലൊ സോദരരേ!...



ചേരുവിനൊന്നായി യത്നം

പാരമാർന്നു നേടിൻ പുകൾ

വാരിധികീടങ്ങൾ മണ്ണു

കോരിയുണ്ടാക്കി ദ്വീപുകൾ സോദരരേ!...



ശണ്ഠയിൽ ശോഭിപ്പിച്ചുതേ

പണ്ടു നാം പടനിലങ്ങൾ

കുണ്ഠിതയെന്നിയെ കൃഷി

കൊണ്ടുമാ വെറുനിലങ്ങൾ സോദരരേ!...



മന്നിലേവനും വരുന്നി

തുന്നതി പരിശ്രമത്താൽ

മന്നവനും മടിയാലെ

മാന്യത കെടുംക്രമത്താൽ‌ സോദരരേ!...



വിദ്യയും ധനവും വരാൻ

ഉദ്യതരായ് പൊരുതുവിൻ

സത്യവും നീതിയും കുല=

കൃത്യമെന്നു കരുതുവിൻ സോദരരേ!...



ഒത്തുമോരോന്നായും പൊതു

വൃദ്ധിയോർക്കുവിനകമേ

നിത്യവും രക്ഷിച്ചുമൈക

മത്യമാം കോട്ട പുറമേ സോദരരേ!...



തങ്ങൾ തങ്ങളെത്തുണപ്പോർ

തങ്ങളെ ദൈവം തുണയ്ക്കും

നിങ്ങളതു നിനയ്ക്കുവിൻ

മംഗളം, മംഗളം! പ്രിയ സോദരരേ!....

Manglish Transcribe ↓


Kumaaranaashaan=>oru paattu

en. Sodarare! Ningal sukha

meduramennum jayikka! Saadaramunnathi varaan

khedarahitham shramikka! Sodarare!... Simhalar, theeyar, sevakar,

simhathiyonnaparoksham

nanmayodu keralatthil

nammal pathinnaalulaksham sodarare!... Noonamoru thrunam bala

heenamathin‍re samhathi

peenapaashamaakil, mada

yaanaye poottuvaan mathi sodarare!... Ambudhi bhayankarami

thambubinduraashiyallo

immalakalthanne cheru

manmanittharikalallo sodarare!... Cheruvinonnaayi yathnam

paaramaarnnu nedin pukal

vaaridhikeedangal mannu

koriyundaakki dveepukal sodarare!... Shandtayil shobhippicchuthe

pandu naam padanilangal

kundtithayenniye krushi

kondumaa verunilangal sodarare!... Mannilevanum varunni

thunnathi parishramatthaal

mannavanum madiyaale

maanyatha kedumkramatthaal sodarare!... Vidyayum dhanavum varaan

udyatharaayu poruthuvin

sathyavum neethiyum kula=

kruthyamennu karuthuvin sodarare!... Otthumoronnaayum pothu

vruddhiyorkkuvinakame

nithyavum rakshicchumyka

mathyamaam kotta purame sodarare!... Thangal thangaletthunappor

thangale dyvam thunaykkum

ningalathu ninaykkuvin

mamgalam, mamgalam! Priya sodarare!....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution