ഒരു മംഗളാശംസ

കുമാരനാശാൻ=>ഒരു മംഗളാശംസ

എൻ.

പടിഞ്ഞാറു പൊങ്ങുന്ന പൂന്തിങ്ങൾമേൽ നി

ന്നടിഞ്ഞിങ്ങു പാറും നിലാവിൻ കുരുന്നോ

ചൊടിച്ചഭ്രകാരാഗൃഹം വിട്ടു ചാടി

ത്തടില്ലേഖയോ സഞ്ചരിക്കുന്നിതെങ്ങും‌!



തുലാഹീനമാം ധാടിതേടും സ്വനത്തിൻ‌

വിലാസത്തിൽ വിശ്വം ലയിപ്പിച്ചു നിത്യം‌

സുലാവണ്യമേലും പ്രഭേ! വാണിമാതിൻ‌

കലാജാതയായ്‌പ്പോന്ന പൊൻവീണയോ നീ.



അതോ പൌരുഷത്തോടെതിർക്കുന്ന ദീർഘ

പ്രതോന്മീലിതസ്ത്രൈണവൈദഗ്ദ്ധിതാനോ

അതേ തോന്നുമിമ്മട്ടഹോ ത്വത്സ്വരൂപം

സ്വതേ ജ്ഞാനശക്തിപ്രഭാവോഗ്രമമ്മേ!



ഭയം വിട്ടു പൌരസ്ത്യവർഗ്ഗത്തിനായി

ജ്ജയം നേടിയിന്നമ്മ പോരാടിടുന്നു

സ്വയംസിദ്ധമായുള്ള തേജസ്സിനോർത്താൽ‌

വയസ്സേതയേ! വംശമേതേതു ലിംഗം‌!



സ്വരാജ്യപ്രകാശത്തെ മിന്നൽപ്പരത്തി

സ്ഥിരാനന്ദമാം ദ്യോവു നോക്കിത്തിളങ്ങി

സ്ഫുരൽകാന്തികൈക്കൊണ്ടു നീ നില്ക്ക നീണാൾ‌

പര'ബ്രഹ്മവിദ്യാ'ലയപ്പൊൻവിളക്കേ.

Manglish Transcribe ↓


Kumaaranaashaan=>oru mamgalaashamsa

en. Padinjaaru pongunna poonthingalmel ni

nnadinjingu paarum nilaavin kurunno

chodicchabhrakaaraagruham vittu chaadi

tthadillekhayo sancharikkunnithengum! Thulaaheenamaam dhaadithedum svanatthin

vilaasatthil vishvam layippicchu nithyam

sulaavanyamelum prabhe! Vaanimaathin

kalaajaathayaaypponna ponveenayo nee. Atho pourushatthodethirkkunna deergha

prathonmeelithasthrynavydagddhithaano

athe thonnumimmattaho thvathsvaroopam

svathe jnjaanashakthiprabhaavogramamme! Bhayam vittu pourasthyavarggatthinaayi

jjayam nediyinnamma poraadidunnu

svayamsiddhamaayulla thejasinortthaal

vayasethaye! Vamshamethethu limgam! Svaraajyaprakaashatthe minnalpparatthi

sthiraanandamaam dyovu nokkitthilangi

sphuralkaanthikykkondu nee nilkka neenaal

para'brahmavidyaa'layapponvilakke.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution