ഒരു യാത്രാമംഗളം
കുമാരനാശാൻ=>ഒരു യാത്രാമംഗളം
(ദിവാൻ രാജഗോപാലാചാരിക്ക്)
എൻ.
പോകുന്നു നീ ദിനമണേ,യിവിടം വെടിഞ്ഞു
മാഴ്കുന്നു താമരകൾ ദിക്കുകൾ മങ്ങിടുന്നു,
ഹാ, കഷ്ടമായിഹ ജനങ്ങൾ കുഴങ്ങു,മന്യ
ലോകത്തിലും പ്രഭകലർന്ന ഭവാൻ വിളങ്ങും.
ഏതാകിലും വരണമിങ്ങു വരേണ്ടതെല്ലം
ജ്ഞാതാക്കളായതില്ലെഴില്ല വ്യഥാ വിഷാദം
വീതാമയം ക്രമികമാമുദയങ്ങൾ കാല
നേതാക്കൾ കാക്കുകയുമാണു ഭവാദൃശന്മാർ.
പാട്ടായി ചേർന്നഹഹ! പക്ഷികൾ ചേക്കതോറും,
തേട്ടിച്ചവച്ചഴലൊടാലയമെത്തി ഗോക്കൾ,
ആട്ടം വെടിഞ്ഞിതു തരിക്കൾ ഭാവാനിലേവം
കാട്ടുന്നു നന്ദി പലമട്ടു ചരാചരങ്ങൾ.
നാടൊക്കെയും സ്തുതി മുഴങ്ങുകിലും ഭവാനു
കേടറ്റതല്ലുലകമെന്നതു കാട്ടുവാനോ
രൂഢപ്രകോപമൊടിതാ വെളികൂട്ടിടുന്നു
മൂഢത്വമാർന്ന ചില മൂങ്ങകൾ മുക്കുതോറും.
അത്യന്തതീക്ഷ്ണകരനെന്നുമുപാഗതർക്കും
പ്രത്യർത്ഥികൾക്കുമൊരുപോലെയഗമ്യനെന്നും
പ്രത്യക്ഷമായ് പഴി ദിവാന്ധരഹോ! കഥിപ്പൂ
പ്രത്യഗ്രപദ്മിനികൾതൻ പ്രിയനെന്നുപോലും.
ദോഷാന്ധകാരമതകറ്റിടുമെന്നുമാർക്കും
ഭോഷത്തമാർന്നു സമഭാവന കാട്ടുമെന്നും
ശേഷം ഗുണങ്ങളെയുമങ്ങനെ താൻ മറച്ചീ
ദോഷൈകദൃക്കുകൾ പുലമ്പു മിതാരു കേൾപ്പൂ
ആരിങ്ങു പൂർണ്ണഗുണവാനഥവാ ഖലന്മാർ
ക്കാരാണു മൂവുലകിലുള്ളതൊരാളവാച്യൻ
ആരൊക്കെയേതരുളിയാലുമഹോ തുടർന്ന
നേരായ തന്റെ വഴിവിട്ടു മഹാൻ നടക്കാ.
വാചാലഭൂരിഗുണമാർന്നൊരു ‘രാജഗോപാ
ലാചാരി’ ഞങ്ങളെ വിടുന്നൊരമാത്യവര്യൻ
ഈ ചാരു സൽപ്രകൃതിയാർന്ന മഹാനുഭാവൻ
നീചാന്യഭാഗ്യയുതനായ് നെടുനാൾ ജയിപ്പൂ.
Manglish Transcribe ↓
Kumaaranaashaan=>oru yaathraamamgalam
(divaan raajagopaalaachaarikku)
en. Pokunnu nee dinamane,yividam vedinju
maazhkunnu thaamarakal dikkukal mangidunnu,
haa, kashdamaayiha janangal kuzhangu,manya
lokatthilum prabhakalarnna bhavaan vilangum. Ethaakilum varanamingu varendathellam
jnjaathaakkalaayathillezhilla vyathaa vishaadam
veethaamayam kramikamaamudayangal kaala
nethaakkal kaakkukayumaanu bhavaadrushanmaar. Paattaayi chernnahaha! Pakshikal chekkathorum,
thetticchavacchazhalodaalayametthi gokkal,
aattam vedinjithu tharikkal bhaavaanilevam
kaattunnu nandi palamattu charaacharangal. Naadokkeyum sthuthi muzhangukilum bhavaanu
kedattathallulakamennathu kaattuvaano
rooddaprakopamodithaa velikoottidunnu
mooddathvamaarnna chila moongakal mukkuthorum. Athyanthatheekshnakaranennumupaagatharkkum
prathyarththikalkkumorupoleyagamyanennum
prathyakshamaayu pazhi divaandharaho! Kathippoo
prathyagrapadminikalthan priyanennupolum. Doshaandhakaaramathakattidumennumaarkkum
bhoshatthamaarnnu samabhaavana kaattumennum
shesham gunangaleyumangane thaan maracchee
doshykadrukkukal pulampu mithaaru kelppoo
aaringu poornnagunavaanathavaa khalanmaar
kkaaraanu moovulakilullathoraalavaachyan
aarokkeyetharuliyaalumaho thudarnna
neraaya thante vazhivittu mahaan nadakkaa. Vaachaalabhoorigunamaarnnoru ‘raajagopaa
laachaari’ njangale vidunnoramaathyavaryan
ee chaaru salprakruthiyaarnna mahaanubhaavan
neechaanyabhaagyayuthanaayu nedunaal jayippoo.