ഒരു വിവാഹമംഗളപ്രാർത്ഥന
കുമാരനാശാൻ=>ഒരു വിവാഹമംഗളപ്രാർത്ഥന
എൻ.
എപ്പോഴും വേർപെടാതുള്ള വരവിവൊടുപണ്ടാദി ദാമ്പത്യമാർന്നോ
രിപ്പോഴും ശോഭ ചേർപ്പോരഭിനവമിഥുനത്തിനു സാന്നിദ്ധ്യം മൂലം
കല്പിച്ചീ രണ്ടുപേർക്കും പൊഴിക ചിരശുഭാധാനദക്ഷം കടാക്ഷം
മുപ്പാരാകും കുടുംബത്തിനു മുഴുവനുമുള്ളേകമാതാപിതാക്കൾ
ശ്രീവാണീപത്മജന്മാർ, പരമരിയ രമാമാധവന്മാർ, ശിവന്മാർ
ദേവന്മാരാശചീന്ദ്രാദികളൃഷികൾ സപത്നീകർ, വല്ലീഗുഹന്മാർ
സാവിത്രീസത്യവാന്മാർ തുടരുമതിമഹത്തുക്കൾ ജായാവരന്മാ
രാവിർമ്മോദം കനിഞ്ഞേകുക മിഥുനമിതിന്നവ്യയം ഭവ്യമെന്നും
നിർമ്മായമീശ്വരപദത്തെയുമോർത്തു നിത്യം
ധർമ്മത്തേയും നവവധൂവരരേ ! ഭവാന്മാർ
കർമ്മങ്ങൾ ചെയ്തു കുലപാവനരാക! യുഷ്മ
ച്ഛർമ്മത്തിനായ് വരിക ശാശ്വതഗൃഹ്യധർമ്മം
കാണി കൽമഷമെഴാതെ സൗഹൃദം
പേണുവിൻ മിഥുനമെയഭിന്നമായ്
പ്രാണനും തനുവുമെന്നപോൽ ചിരം
വാണു നിങ്ങൾ പുരുഷാർത്ഥമേലുവിൻ.
Manglish Transcribe ↓
Kumaaranaashaan=>oru vivaahamamgalapraarththana
en. Eppozhum verpedaathulla varavivodupandaadi daampathyamaarnno
rippozhum shobha cherpporabhinavamithunatthinu saanniddhyam moolam
kalpicchee randuperkkum pozhika chirashubhaadhaanadaksham kadaaksham
muppaaraakum kudumbatthinu muzhuvanumullekamaathaapithaakkal
shreevaaneepathmajanmaar, paramariya ramaamaadhavanmaar, shivanmaar
devanmaaraashacheendraadikalrushikal sapathneekar, valleeguhanmaar
saavithreesathyavaanmaar thudarumathimahatthukkal jaayaavaranmaa
raavirmmodam kaninjekuka mithunamithinnavyayam bhavyamennum
nirmmaayameeshvarapadattheyumortthu nithyam
dharmmattheyum navavadhoovarare ! Bhavaanmaar
karmmangal cheythu kulapaavanaraaka! Yushma
chchharmmatthinaayu varika shaashvathagruhyadharmmam
kaani kalmashamezhaathe sauhrudam
penuvin mithunameyabhinnamaayu
praananum thanuvumennapol chiram
vaanu ningal purushaarththameluvin.