കൊച്ചുകിളി
കുമാരനാശാൻ=>കൊച്ചുകിളി
എൻ.
ചൊല്ലുകെന്തു ചെറുപക്ഷി നീ കളി
ച്ചുല്ലസിപ്പതിതുപോലെയെപ്പൊഴും
അല്ലൽ നീയറികയില്ലയോ? നിന
ക്കില്ലയോ പറകെഴുത്തുപള്ളിയും?
കൊച്ചുശാഖകളിലാഞ്ഞിരിപ്പതും
പിച്ചിയന്നപടി പാടിടുന്നതും
ഇച്ഛപോലുയരെ നീ പറപ്പതും
മെച്ചമിന്നിവയെനിക്കു കൂടുമോ?
കാലുയർത്തിയയി, കാറ്റിലാടുമൂ
ഞ്ഞാലിൽ മേവി രസമേലുമെത്ര ഞാൻ!
നീലവിൺവഴി പറന്നെഴും സുഖം
ലോലമെയ്യിതിൽ നിനക്കൊതുങ്ങുമോ?
ചിത്രമിങ്ങു, പുഴ കുന്നിവറ്റ തെ
ല്ലത്തലെന്നി കിളി, നീ കടപ്പതും
എത്തി വന്മുതലമേലുമാനതൻ
മസ്തകത്തിലുമിരുന്നിടുന്നതും!
ചേണിയന്ന ചിറകാർന്നൊരോമന
പ്രാണി, നിൻതടവകന്ന ലീലകൾ
കാണുകിൽക്കൊതിവരും—പഠിക്കുവാൻ
പോണു—കൊച്ചുകിളിയായതില്ല ഞാൻ !
Manglish Transcribe ↓
Kumaaranaashaan=>kocchukili
en. Chollukenthu cherupakshi nee kali
cchullasippathithupoleyeppozhum
allal neeyarikayillayo? Nina
kkillayo parakezhutthupalliyum? Kocchushaakhakalilaanjirippathum
picchiyannapadi paadidunnathum
ichchhapoluyare nee parappathum
mecchaminnivayenikku koodumo? Kaaluyartthiyayi, kaattilaadumoo
njaalil mevi rasamelumethra njaan! Neelavinvazhi parannezhum sukham
lolameyyithil ninakkothungumo? Chithramingu, puzha kunnivatta the
llatthalenni kili, nee kadappathum
etthi vanmuthalamelumaanathan
masthakatthilumirunnidunnathum! Cheniyanna chirakaarnnoromana
praani, ninthadavakanna leelakal
kaanukilkkothivarum—padtikkuvaan
ponu—kocchukiliyaayathilla njaan !