ഗരിസപ്പാ അരുവി അല്ലെങ്കിൽ ഒരു വനയാത്ര
കുമാരനാശാൻ=>ഗരിസപ്പാ അരുവി അല്ലെങ്കിൽ ഒരു വനയാത്ര
എൻ.
ആറായി കൊല്ലമതുമല്ലഥ സംഭവങ്ങൾ
നൂറായതിന്നുപരിയെങ്കിലുമോർമ്മതന്നിൽ
മാറാതെ, മേൽ മണൽപെടും നിഴൽപോലെ പൊങ്ങു
മാറായി കൗതുകമൊടാ വനയാത്രയിന്നും
എന്നല്ലയന്നു സുഖജാഡ്യമിയന്ന ചിത്ത
മിന്നർന്നിതുൽകലികയക്കഥ പാടുവാനും
സ്പന്ദിച്ചിടാതരിയ പൂമധുവുണ്ടു തെല്ലു
മന്ദിച്ചിരുന്നു മുരളുന്നൊരു വണ്ടുപോലെ.
കാണുന്നു ഞാനരുവി വീഴുവതിപ്പൊഴും, മൽ
പ്രാണങ്ങൾ നിർവൃതികലർന്നതിൽ നിന്നിടുന്നു
വാണിക്കതിൽത്തുനിയുവാൻ വിരുതറ്റപോലെ
പോണായതാദ്യമതിദൂരവനത്തെ വാഴ്ത്താൻ
തുംഗാതടം മുതൽ വടക്കു തുടർന്നു കാണും
ശൃഗംങ്ങൾമേൽ മിഴിയെയിന്നുമിഴച്ചിടുന്നു
തുംഗാനുബന്ധികൾ നഭ:സ്ഥലി തന്നെ വേട്ട
ഭൃംഗാസിതച്ഛവികൾ പശ്ചിമപർവ്വതങ്ങൾ
ചൊൽക്കൊണ്ടിടുന്ന ‘ശിമഗാ’നഗരത്തിൽ നിന്നു
മക്കാളവണ്ടി വഴിയേ നെടുരഥ്യയുടെ
ഉൾക്കൊണ്ട കൗതുകമുരപ്പതിനിഷ്ടരെന്യേ
യുൽക്കണ്ഠപൂണ്ടു വനഭൂവണയുന്നിതാ ഞാൻ
സാലങ്ങൾ വിട്ടുപരി പൂങ്കൊടി സഞ്ചരിക്കു
മ്പോലംബരത്തിൽ മയിൽ വട്ടമിടും വനങ്ങൾ
ഹാ! ലക്ഷ്യമായി, നടകൊൾവൊരു ഗണ്ഡശൈല
ജാലംകണക്കുലയുമാനയെഴും സ്ഥലങ്ങൾ
തത്സീമതന്നില’യനൂരി’ലൊരേടമെത്തി
മൽസൗഹൃദൈകനിധി വാഴ്വതു നോക്കിനോക്കി
ഉത്സാഹമത്ഭുതമിവറ്റയൊടെന്‍റെയുള്ളി
ലൗത്സുക്യവും ത്വരയുമായ് വഴി നീങ്ങിടുന്നു.
ആരണ്യപുഷ്പനിരയല്ലഥ ബംഗളൂരു
ള്ളാരാമരമ്യ കുസുമോൽകരമൊന്നുമല്ല
ദൂരത്തിലാപ്രിയതയാർന്ന മുഖങ്ങളൊട്ടു
താരങ്ങൾതാണവിടെ നില്പതുപോൽ സ്ഫുരിപ്പൂ.
ചിന്തിക്കിലിന്നുമതഹോ നവഹർഷബാഷ്പം
ചിന്തുന്നു കണ്ണി,ലതിരറ്റെഴുമേ പ്രമോദം
സ്വന്തംഗൃഹങ്ങളിലുമിഷ്ടരണഞ്ഞിറ്റുമ്പോ
ളെന്താകണം കഥ വിദേശവനാന്തരത്തിൽ!
സ്നേഹം ജഗത്തിതിനു ജീവിതമാം നിനയ്ക്കിൽ
മോഹാന്തജീവിതമതിന്നുമഹോ വിളക്കാം
ആകാന്തകോശംഹ ഞാനെഴുതീടിലേകും
സ്നേഹത്തിനാത്മസുഖമെന്നൊരു സംജ്ഞകൂടി
ലോകാനുരാഗമിയലാത്തവരേ, നരന്‍റെ
യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ
ഏകാന്തനിർമ്മമതരേ, വെറുതേ വനത്തി
ന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ.
എത്തുന്നതേ മിഴിയിലെന്നിലുദിക്കുമൻപാൽ
വിസ്താരിതേക്ഷണമെഴും സുകുഖൻ സഖാതാൻ
പ്രത്യക്ഷമായ് വിദുഷിയാം പ്രിയയോടുമെന്മേ
ലത്യന്തമുൾപ്രിയമിയന്ന കിടാങ്ങളോടും.
ഓർക്കുന്നിതങ്ങവർ മുസാവരിതന്നിലെന്നെ
പ്പാർക്കുന്നതും കുളികഴിഞ്ഞു കൂതൂഹലത്താൽ
നോക്കിന്നുനോക്കൂ, മകമേ പ്രിയമേലുമോരോ
വാക്കിന്നുവക്കുമരുളുന്നതുമുണ്മതും ഞാൻ
ചിന്തിപ്പൂ, പോയൊടുവിലച്ചെറുകാനനത്തിൽ
ചന്തങ്ങൾ കണ്ടിടയിൽ നില്പതിരിപ്പതും ഹാ!
സന്തുഷ്ടിപൂണ്ടുഴറി ഞങ്ങൾ നികേതനത്തി
ലന്തിക്കുമുമ്പണവതും പതഗങ്ങൾപോലെ.
പാരം തെളിഞ്ഞ ഹൃദയങ്ങളിലങ്ങു കണ്ട
തോരോന്നുമാശു നിഴലിച്ചു കിനാവു കണ്ടും
തീരാത്ത കൗതുകഭരത്തൊടടുത്തനാൾ ഹാ!
നേരം വെളുപ്പതിനുമുമ്പുണരുന്നു ഞങ്ങൾ.
ആലോലമൂതുമൊരു കാറ്റിലഹോ ജനത്തി
ന്നാലാപമേതുമിയലാത്ത വനാന്തഭൂവിൽ
കാലത്തുണർന്നു കളനാദമെഴുന്ന പക്ഷി
ജാലങ്ങൾ പാടിടുവതാത്മസുഖം തരുന്നു.
പോകാതെയും ശിശിരമുദ്ഭടപുഷ്പകാല
മാകാതെയും സ്വയമുഷസ്സിൽ ഹിമാർദ്രമായും
ഏകുന്നു കൗതുക, മിളംതളിരാർന്നു, കന്യാ
പാകത്തിൽനിന്നു, പരിശുദ്ധവനാന്തഭംഗി.
കാണുന്നു ഞങ്ങളണപൊട്ടിയപോൽക്കിഴക്കു
ചേണാർന്നു ചിന്തുമരുണാരുണകാന്തിപുരം
ക്ഷോണീതലം നിറവതും ഹിമശീകരങ്ങൾ
മാണിക്യശോഭ തടവുന്നതുമൊട്ടുനേരം.
അന്നന്തിയാവതിനകം `ബനവല്ലി’യെത്താ
നൊന്നിച്ചു കൗതുകമൊടൊത്തു തിരിച്ചു ഞങ്ങൾ
ചെന്നീടവേ ധരയുമംബരവും മറച്ചു
നിന്നീടുമായടവിയുള്ളമുലച്ചു പാരം.
മെല്ലെന്നു ശാഖികളിലൂതിയ കാറ്റിലൂർമ്മി
തല്ലുന്നപോലിളകിനിന്ന മഹാവനത്തിൽ
ഉല്ലാസമാർന്നു നടുവേ മുഴുകുന്നു ഞങ്ങ
ളെല്ലാവരും കടലിൽ മത്സ്യഗണംകണക്കെ.
സൂര്യൻ പുറത്തെഴുമിരുട്ടുമകത്തു കാറ്റിൻ
കാര്യം വെടിഞ്ഞ നിലയും സുഖമാം തണുപ്പും
പര്യാകുലം കിളികൾതൻസ്വനവും മരത്തിൻ
നിര്യാസഗന്ധവുമഹോ! കവരുന്നു ചിത്തം.
നോക്കുന്ന ദിക്കുകളിലൊക്കെ മഹാതരുക്കൾ,
പൂക്കും മഹാലതകൾ, ഭൂരി മുളന്തടങ്ങൾ,
നിൽക്കാതെ വെള്ളിലകൾ വീണവ മെത്തയായു
ള്ളക്കാട്ടിലെത്തറകളാരിഹ വാഴ്ത്തുമെല്ലാം!
ഓടിപ്പൂ ബാഹ്യകരണങ്ങളെ ഞങ്ങളെ, കാട്ടിൻ
മോടിപ്രഭാവമതിലങ്ങവ മങ്ങി നില്പൂ
ക്രീഡിച്ചു വാടിയ കിടാങ്ങൾകണക്കെ വൃഷ്ടി
താഡിച്ച പിച്ചിമലരിൻ നികരംകണക്കെ.
കണ്ടാ മനൊജ്ഞതകൾ കുട്ടികൾ വിസ്മയിച്ചു
കൊണ്ടാശു ഞങ്ങടെ മുഖങ്ങളിൽ നോക്കിയും ഹാ!
കൊണ്ടാടി ഞങ്ങളിതരേതരവും മിഴിച്ചു
മിണ്ടാതിരിപ്പു ശിവനേ! മൊഴി തോന്നിടാതെ.
പെട്ടെന്നു ഞങ്ങളൊരലൗകികമാം സുഖത്തിൽ
പ്പെട്ടെന്തിവണ്ണ? മഥവാ സ്വയമാദിശക്തി
വെട്ടിത്തെളിച്ചു, വികൃതാകൃതിയാക്കിടാതെ
വിട്ടുള്ള ഭൂപ്രകൃതിഭംഗിയിൽ വാഴ്വു ദേഹി.
ഓടാതെ, കണ്ഠ്മണിനാദമെഴാതെ, ഭക്തി
തേടുന്നവാറിവിടെ മന്ദമഹോ നടപ്പൂ
ഈടാർന്ന വണ്ടിയെയിഴച്ചിണയൊത്ത മൈസൂർ
മാടും മലഞ്ചെരിവിൽ വെണ്മുകിലിൻദ്വയംപോൽ.
ഒട്ടപ്പുറത്തുടനെ ഞങ്ങൾ ദിനേശരശ്മി
പെട്ടങ്ങുമിങ്ങുമിടവിട്ട മരങ്ങൾ കണ്ടൂ
പെട്ടെന്നു വീർപ്പുതടവു, മനവും കിനാവു
വിട്ടങ്ങുഷസ്സിലുണരും ശിശുപോൽക്കളിപ്പൂ.
നൂനം മനോഹരവനങ്ങളിലിച്ഛപോലെ
യാനന്ദമാർന്നു മരുവും ചരജീവിവൃന്ദം
ജ്ഞാനം വഹിക്കുകിലവറ്റയിലേകമാവാൻ
ഞാനെപ്പോഴും മതിയിൽ മോഹമിയന്നിടുന്നു.
നിൽക്കാമടുത്തിവിടെയാന മുളന്തടത്തിൽ
ഇക്കണ്ട വള്ളിമറയിൽക്കടുവാ കിടക്കാം
അക്കാര്യമോർത്തടവിയിൽ പ്രണയം വിടുന്നി
ല്ലുൾക്കാമ്പു പേടിയറിയാ സുഖമേറിടുമ്പോൾ.
വിണ്ണറ്റമാഞ്ഞുവളരും മുളതന്‍റെ മൈലിൻ
കണ്ണറ്റ പീലിസമമാം തഴ കാറ്റിലാടി
തിണ്ണെന്നഴുക്കുകൾ തുടച്ചു നഭസ്സിൽ നീല
വർണ്ണം പുതുക്കിടുകയല്ലി വസന്തമെത്താൻ?
കെട്ടിശ്ശിശുക്കളെയിഴച്ചു മരത്തിലൊന്നു
വിട്ടൊന്നിലൂക്കോടു കുരങ്ങുകൾ ചാടീടുമ്പോൾ
പൊട്ടിച്ചിരിച്ചു വഴിമേലരുളുന്നു ഞങ്ങൾ
ക്കൊട്ടേറെ മോദമതിവിസ്മിതരാം കിടാങ്ങൾ.
പോയാശു ഞങ്ങളഥ വണ്ടിയിൽ നിന്നിറങ്ങി
സ്സയാഹ്നശോഭയതു കണ്ടു നടന്നു മന്ദം
ആയാസമെന്നിയണയുന്നു ഖഗങ്ങൾ കുറവും
തോയാശയത്തിനരികിൽച്ചെറു ബങ്കിളാവിൽ.
നില്ലാതെ പോയ് ശിശിരമേറെ വിടർന്ന പൂക്ക
ളില്ലായ്കിലും നെടിയ പൊയ്ക തരുന്നു മോദം
വല്ലാത്ത രോഗവിഷമസ്ഥിതി വിട്ടു മെല്ലെ
യുല്ലാഘഭാവമെഴുമിഷ്ടജനം കണക്കെ.
ആർത്തും വിളിച്ചുമിടയിൽച്ചിറകാഞ്ഞടിച്ചു
നീർത്തുള്ളിപാറി നിരയായ് നിരയായ്പ്പറന്നും
പേർത്തും ജലോപരി പതിച്ചുമുഴന്നു പക്ഷി
ച്ചർത്തുല്പതിച്ചുമിത ചേക്കു തിരഞ്ഞിടുന്നു.
മേയുന്ന കാലികളുമൊത്തിടയക്കിടാങ്ങൾ
പോയുള്ള പുല്ലുകൾ നിറഞ്ഞ നിലത്തിലൂടെ
തേയാത്തൊരോർമ്മ തരുമപ്പകൽ പൊയ്കവക്കിൽ
മായുന്നതോർത്തവിടെ ഞങ്ങൾ നടന്നിടുന്നു.
ദൂരത്തു പശ്ചിമതടത്തിലെരിഞ്ഞടങ്ങും
സൂര്യന്‍റെ കാന്തിയുമിരുട്ടുമിടഞ്ഞിടുന്നു
ഊരിൽക്കൊളുത്തിയ വിളക്കുകൾ പൊങ്ങിടാത്ത
താരങ്ങൾപോലകലെ മങ്ങി വിളങ്ങിടുന്നു.
മേടാകുമസ്ഥലമതിൽച്ചെറുബങ്കിളാവിൽ
ക്കൂടാരമപ്പരിജനങ്ങളൊരുക്കി മുമ്പേ
വീടാക്കിയൂണിനുമുറക്കിനുമേതുമല്ലൽ
കൂടാതെ രാത്രിയിലതിൽക്കഴിയുന്നു ഞങ്ങൾ.
മിണ്ടാതെ കുട്ടികൾ കിടക്കയണഞ്ഞു, കൂമ്പും
തണ്ടാരുപോലെ മിഴിപൂട്ടിയുറങ്ങിടുമ്പോൾ
കണ്ടാളെഴാത്ത മലനാട്ടിലെ രാവു ഞങ്ങൾ
രണ്ടാമതും വെളിയിലെത്തിയിരുന്നിടുന്നു.
അന്തിക്കു മൊട്ടുകൾ വിടർന്നൊരു കാട്ടുമുല്ല
ചിന്തും മണത്തൊടു തണുത്തു കൊഴുത്ത തെന്നൽ
പന്തിക്കു ചെറ്റു പനിനീരു പൊടിഞ്ഞു വീശി
യെന്തുള്ളലിഞ്ഞു കളഭം കുടയുന്നതല്ലീ?
ചാരത്തു കായ്നിര പഴുത്തു മണം കലർന്ന
പേരാലിൽ വന്നു കടവാതിൽ നിറഞ്ഞുപോയി
നേരേ നിലാവതിൽ മുതിർന്നു പറന്നു മൂങ്ങ
യോരോരു മൂലകളിൽ മൂളിയിരുപ്പുമായി.
എങ്ങും പരക്കുമൊരുമൂടലിയന്നുമങ്ങു
മിങ്ങും ചടച്ചു വിളറും ചെറുകൊണ്ടലാർന്നും
മങ്ങും നിലാവിൽ മരവും നിഴലും നിലത്തി
ലങ്ങങ്ങു രാവിരുളു കൂട്ടുവതോ നിരത്താൻ?
ഏറുന്നൊരിമ്പമതിനാൽ മൊഴിവിട്ടു ഞങ്ങൾ
കൂറാർന്നിടുന്നു തനിയേ വെറുതേയിരിപ്പിൽ
പാരില്പ്പലേ സുഖമയൂഖഗണത്തിനൊറ്റ
വേരായടിക്കു വിലസും രവി മൗനമത്രേ.
വിട്ടങ്ങിരിക്കവെയുടൻ മലർപോയൊഴിഞ്ഞ
ഞെട്ടാക്കിയുള്ളിലണയും തനതോമലാളെ
ഒട്ടോർത്തിരുന്നിനിയ തോഴർ തുടർന്നുപോയ
മട്ടും മറന്നവിടെ ഞാൻ തനിയേയിരിപ്പൂ.
വായ്ക്കുന്നതില്ല മതിയാർന്ന വെളിച്ചമെങ്ങും
നോക്കുന്ന താരകങ്ങൾ നിന്നു മയങ്ങിടുന്നു
കേൾക്കുന്നതുണ്ടു ചെറുകാറ്റിനിരമ്പൽ മെല്ലെ
ക്കൂർക്കംവലിച്ചുലകുതന്നെയുറങ്ങുകല്ലീ?
അനുബന്ധം
രണ്ടായി കൊല്ലമതുമല്ലിതിനുള്ളിലേറെ
യുണ്ടായി സംഭവമിതൊക്കെ മറക്കിലുംതാൻ
തിണ്ടാടിയോർമ്മയിലഹോ നിഴൽപോലെ പൊങ്ങു
ന്നുണ്ടോ കൂതുഹലവുമാ വനയാത്രതാനും.
എന്നല്ലയന്നു സുഖമൂകതയഅർന്ന ചിത്ത
മിന്നേറ്റമുൽക്കലികയാർന്നിതു പാടുവാനും
സ്പന്ദിച്ചിടാതെ പുതുപൂമധുവുണ്ടു പാരം
മന്ദിച്ചിരുന്നു മുരളുന്നൊരു വണിപോലെ.
കാണുന്നു മുമ്പരുവി ഞാൻ, അതിൽ നിന്നുടുന്നെൻ
പ്രാണങ്ങൾ നിർവൃതികലർന്നുടനെങ്കിലും താൻ
വാണീ മദീയയതിൽ വൈഭവമറ്റപോലെ
പോണിന്നു പിൻവഴിയിലുള്ള വനാന്തരത്തിൽ.
തുംഗാതടം മുതൽ വടക്കു തുടർന്നുകാണും
ശൃംഗങ്ങൾമേൽ മിഴിയെയിന്നുമിഴച്ചിടുന്നു
തുംഗാനുബന്ധികൾ നഭ:സ്ഥലിതന്നെ വേട്ട
ഭൃംഗാസിതച്ഛവികൾ പശ്ചിമപർവ്വതങ്ങൾ.
ഹാ! ലക്ഷ്യമായ് ലളിതജംഗമഗണ്ഡശൈല
ജാലത്തൊടൊത്ത ഗജയൂഥസമാകുലങ്ങൾ
സാലങ്ങൾ വിട്ടിത ലതാവലയം പറക്കും
പോലംബരത്തിൽ മയിൽ വട്ടമിടും വനങ്ങൾ.
വായ്ക്കും സുഖം വിജനനഷ്ടവികാസമാകാ
താക്കീയിനിക്കു വിധി, കണ്ടയി(?) സൗഹൃദത്താൽ
ആക്കാടു കാണ്മതിനണഞ്ഞ 'യനൂരി'ലെന്നെ
ക്കാക്കുന്നൊരു പ്രിയമുഖങ്ങളെയിന്നിതാ ഞാൻ.
ആഹാ സുഹൃത്തമസമാഗമസൗഖ്യമെത്ര
മോഹാസ്പദം സ്വയമതും പുനരന്യനാട്ടിൽ
സ്നേഹാകുലത്വമൊടു പിന്നൊരു കാട്ടിൽ ഏതു
സൗഹാർദ്ദതയൊഴിഞ്ഞഥവാ സുഖംതാൻ.
ലോകാനുരാഹവിമുഖാത്മഗണങ്ങളേ, മർ
ത്ത്യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ
ഏകാന്തനിർമ്മമതരേ ബത! നിങ്ങൾ നാട്ടി
ലേകാന്തമാം ഗുഹയിൽനിന്നു പുറപ്പെടായ്‌വിൻ.
നെഞ്ചൊത്തുകൂടിയൂരുനിർവൃതിയാർന്നു നീളെ
ച്ചഞ്ചൊത്തെഴുന്ന വനശോഭകളാസ്വദിപ്പാൻ
ചാഞ്ചാടുമിന്ദ്രിയപശുക്കളെ മേച്ചുപോന്നു
വാഞ്ച്ഛാനുകൂലമിത ഗോപർകണക്കെ ഞങ്ങൾ.
പോകാതെയും ശിശിരമുദ്ഭടപുഷ്പകാല
മാകാതെയും ദിനമുഖങ്ങളിലാർദ്രമായും
ഏകുന്നു കൊഉതുകമിളന്തളിരാർന്നു കന്യാ
പാകത്തിൽനിന്നു പരിശുദ്ധവനാന്തഭംഗി.
അഗ്രാഭകണ്ടണയുമാറ റിയാതെയക്ഷ
പ്രഗ്രാഹി ഞങ്ങളെയിതഅ കബളീകരിച്ചു
അഗ്രാഹ്യസീമമതിദുർഗ്ഗമമാളെഴാത്തൊ
രുഗ്രാടവീതടമുദാരമനോഭിരാമം.
Manglish Transcribe ↓
Kumaaranaashaan=>garisappaa aruvi allenkil oru vanayaathra
en. Aaraayi kollamathumallatha sambhavangal
nooraayathinnupariyenkilumormmathannil
maaraathe, mel manalpedum nizhalpole pongu
maaraayi kauthukamodaa vanayaathrayinnum
ennallayannu sukhajaadyamiyanna chittha
minnarnnithulkalikayakkatha paaduvaanum
spandicchidaathariya poomadhuvundu thellu
mandicchirunnu muralunnoru vandupole. Kaanunnu njaanaruvi veezhuvathippozhum, mal
praanangal nirvruthikalarnnathil ninnidunnu
vaanikkathiltthuniyuvaan viruthattapole
ponaayathaadyamathidooravanatthe vaazhtthaan
thumgaathadam muthal vadakku thudarnnu kaanum
shrugamngalmel mizhiyeyinnumizhacchidunnu
thumgaanubandhikal nabha:sthali thanne vetta
bhrumgaasithachchhavikal pashchimaparvvathangal
cholkkondidunna ‘shimagaa’nagaratthil ninnu
makkaalavandi vazhiye nedurathyayude
ulkkonda kauthukamurappathinishdarenye
yulkkandtapoondu vanabhoovanayunnithaa njaan
saalangal vittupari poonkodi sancharikku
mpolambaratthil mayil vattamidum vanangal
haa! Lakshyamaayi, nadakolvoru gandashyla
jaalamkanakkulayumaanayezhum sthalangal
thathseemathannila’yanoori’loredametthi
malsauhrudykanidhi vaazhvathu nokkinokki
uthsaahamathbhuthamivattayodenreyulli
lauthsukyavum thvarayumaayu vazhi neengidunnu. Aaranyapushpanirayallatha bamgalooru
llaaraamaramya kusumolkaramonnumalla
dooratthilaapriyathayaarnna mukhangalottu
thaarangalthaanavide nilpathupol sphurippoo. Chinthikkilinnumathaho navaharshabaashpam
chinthunnu kanni,lathirattezhume pramodam
svanthamgruhangalilumishdarananjittumpo
lenthaakanam katha videshavanaantharatthil! Sneham jagatthithinu jeevithamaam ninaykkil
mohaanthajeevithamathinnumaho vilakkaam
aakaanthakoshamha njaanezhutheedilekum
snehatthinaathmasukhamennoru samjnjakoodi
lokaanuraagamiyalaatthavare, naranre
yaakaaramaarnnivide ningal janicchidaayvin
ekaanthanirmmamathare, veruthe vanatthi
nnekaanthamaam guhavedinju velippedaayvin. Etthunnathe mizhiyilenniludikkumanpaal
visthaarithekshanamezhum sukukhan sakhaathaan
prathyakshamaayu vidushiyaam priyayodumenme
lathyanthamulpriyamiyanna kidaangalodum. Orkkunnithangavar musaavarithannilenne
ppaarkkunnathum kulikazhinju koothoohalatthaal
nokkinnunokkoo, makame priyamelumoro
vaakkinnuvakkumarulunnathumunmathum njaan
chinthippoo, poyoduvilaccherukaananatthil
chanthangal kandidayil nilpathirippathum haa! Santhushdipoonduzhari njangal nikethanatthi
lanthikkumumpanavathum pathagangalpole. Paaram thelinja hrudayangalilangu kanda
thoronnumaashu nizhalicchu kinaavu kandum
theeraattha kauthukabharatthodadutthanaal haa! Neram veluppathinumumpunarunnu njangal. Aalolamoothumoru kaattilaho janatthi
nnaalaapamethumiyalaattha vanaanthabhoovil
kaalatthunarnnu kalanaadamezhunna pakshi
jaalangal paadiduvathaathmasukham tharunnu. Pokaatheyum shishiramudbhadapushpakaala
maakaatheyum svayamushasil himaardramaayum
ekunnu kauthuka, milamthaliraarnnu, kanyaa
paakatthilninnu, parishuddhavanaanthabhamgi. Kaanunnu njangalanapottiyapolkkizhakku
chenaarnnu chinthumarunaarunakaanthipuram
kshoneethalam niravathum himasheekarangal
maanikyashobha thadavunnathumottuneram. Annanthiyaavathinakam `banavalli’yetthaa
nonnicchu kauthukamodotthu thiricchu njangal
chenneedave dharayumambaravum maracchu
ninneedumaayadaviyullamulacchu paaram. Mellennu shaakhikaliloothiya kaattiloormmi
thallunnapolilakininna mahaavanatthil
ullaasamaarnnu naduve muzhukunnu njanga
lellaavarum kadalil mathsyaganamkanakke. Sooryan puratthezhumiruttumakatthu kaattin
kaaryam vedinja nilayum sukhamaam thanuppum
paryaakulam kilikalthansvanavum maratthin
niryaasagandhavumaho! Kavarunnu chittham. Nokkunna dikkukalilokke mahaatharukkal,
pookkum mahaalathakal, bhoori mulanthadangal,
nilkkaathe vellilakal veenava metthayaayu
llakkaattilettharakalaariha vaazhtthumellaam! Odippoo baahyakaranangale njangale, kaattin
modiprabhaavamathilangava mangi nilpoo
kreedicchu vaadiya kidaangalkanakke vrushdi
thaadiccha picchimalarin nikaramkanakke. Kandaa manojnjathakal kuttikal vismayicchu
kondaashu njangade mukhangalil nokkiyum haa! Kondaadi njangalitharetharavum mizhicchu
mindaathirippu shivane! Mozhi thonnidaathe. Pettennu njangaloralaukikamaam sukhatthil
ppettenthivanna? Mathavaa svayamaadishakthi
vettitthelicchu, vikruthaakruthiyaakkidaathe
vittulla bhooprakruthibhamgiyil vaazhvu dehi. Odaathe, kandtmaninaadamezhaathe, bhakthi
thedunnavaarivide mandamaho nadappoo
eedaarnna vandiyeyizhacchinayottha mysoor
maadum malancherivil venmukilindvayampol. Ottappuratthudane njangal dinesharashmi
pettangumingumidavitta marangal kandoo
pettennu veerpputhadavu, manavum kinaavu
vittangushasilunarum shishupolkkalippoo. Noonam manoharavanangalilichchhapole
yaanandamaarnnu maruvum charajeevivrundam
jnjaanam vahikkukilavattayilekamaavaan
njaaneppozhum mathiyil mohamiyannidunnu. Nilkkaamadutthivideyaana mulanthadatthil
ikkanda vallimarayilkkaduvaa kidakkaam
akkaaryamortthadaviyil pranayam vidunni
llulkkaampu pediyariyaa sukhameridumpol. Vinnattamaanjuvalarum mulathanre mylin
kannatta peelisamamaam thazha kaattilaadi
thinnennazhukkukal thudacchu nabhasil neela
varnnam puthukkidukayalli vasanthametthaan? Kettishishukkaleyizhacchu maratthilonnu
vittonnilookkodu kurangukal chaadeedumpol
potticchiricchu vazhimelarulunnu njangal
kkottere modamathivismitharaam kidaangal. Poyaashu njangalatha vandiyil ninnirangi
sayaahnashobhayathu kandu nadannu mandam
aayaasamenniyanayunnu khagangal kuravum
thoyaashayatthinarikilccheru bankilaavil. Nillaathe poyu shishiramere vidarnna pookka
lillaaykilum nediya poyka tharunnu modam
vallaattha rogavishamasthithi vittu melle
yullaaghabhaavamezhumishdajanam kanakke. Aartthum vilicchumidayilcchirakaanjadicchu
neertthullipaari nirayaayu nirayaaypparannum
pertthum jalopari pathicchumuzhannu pakshi
cchartthulpathicchumitha chekku thiranjidunnu. Meyunna kaalikalumotthidayakkidaangal
poyulla pullukal niranja nilatthiloode
theyaatthorormma tharumappakal poykavakkil
maayunnathortthavide njangal nadannidunnu. Dooratthu pashchimathadatthilerinjadangum
sooryanre kaanthiyumiruttumidanjidunnu
oorilkkolutthiya vilakkukal pongidaattha
thaarangalpolakale mangi vilangidunnu. Medaakumasthalamathilccherubankilaavil
kkoodaaramapparijanangalorukki mumpe
veedaakkiyooninumurakkinumethumallal
koodaathe raathriyilathilkkazhiyunnu njangal. Mindaathe kuttikal kidakkayananju, koompum
thandaarupole mizhipoottiyurangidumpol
kandaalezhaattha malanaattile raavu njangal
randaamathum veliyiletthiyirunnidunnu. Anthikku mottukal vidarnnoru kaattumulla
chinthum manatthodu thanutthu kozhuttha thennal
panthikku chettu panineeru podinju veeshi
yenthullalinju kalabham kudayunnathallee? Chaaratthu kaaynira pazhutthu manam kalarnna
peraalil vannu kadavaathil niranjupoyi
nere nilaavathil muthirnnu parannu moonga
yororu moolakalil mooliyiruppumaayi. Engum parakkumorumoodaliyannumangu
mingum chadacchu vilarum cherukondalaarnnum
mangum nilaavil maravum nizhalum nilatthi
langangu raavirulu koottuvatho niratthaan? Erunnorimpamathinaal mozhivittu njangal
kooraarnnidunnu thaniye verutheyirippil
paarilppale sukhamayookhaganatthinotta
veraayadikku vilasum ravi maunamathre. Vittangirikkaveyudan malarpoyozhinja
njettaakkiyullilanayum thanathomalaale
ottortthirunniniya thozhar thudarnnupoya
mattum marannavide njaan thaniyeyirippoo. Vaaykkunnathilla mathiyaarnna velicchamengum
nokkunna thaarakangal ninnu mayangidunnu
kelkkunnathundu cherukaattinirampal melle
kkoorkkamvalicchulakuthanneyurangukallee? Anubandham
randaayi kollamathumallithinullilere
yundaayi sambhavamithokke marakkilumthaan
thindaadiyormmayilaho nizhalpole pongu
nnundo koothuhalavumaa vanayaathrathaanum. Ennallayannu sukhamookathayaarnna chittha
minnettamulkkalikayaarnnithu paaduvaanum
spandicchidaathe puthupoomadhuvundu paaram
mandicchirunnu muralunnoru vanipole. Kaanunnu mumparuvi njaan, athil ninnudunnen
praanangal nirvruthikalarnnudanenkilum thaan
vaanee madeeyayathil vybhavamattapole
poninnu pinvazhiyilulla vanaantharatthil. Thumgaathadam muthal vadakku thudarnnukaanum
shrumgangalmel mizhiyeyinnumizhacchidunnu
thumgaanubandhikal nabha:sthalithanne vetta
bhrumgaasithachchhavikal pashchimaparvvathangal. Haa! Lakshyamaayu lalithajamgamagandashyla
jaalatthodottha gajayoothasamaakulangal
saalangal vittitha lathaavalayam parakkum
polambaratthil mayil vattamidum vanangal. Vaaykkum sukham vijananashdavikaasamaakaa
thaakkeeyinikku vidhi, kandayi(?) sauhrudatthaal
aakkaadu kaanmathinananja 'yanoori'lenne
kkaakkunnoru priyamukhangaleyinnithaa njaan. Aahaa suhrutthamasamaagamasaukhyamethra
mohaaspadam svayamathum punaranyanaattil
snehaakulathvamodu pinnoru kaattil ethu
sauhaarddhathayozhinjathavaa sukhamthaan. Lokaanuraahavimukhaathmaganangale, mar
tthyaakaaramaarnnivide ningal janicchidaayvin
ekaanthanirmmamathare batha! Ningal naatti
lekaanthamaam guhayilninnu purappedaayvin. Nenchotthukoodiyoorunirvruthiyaarnnu neele
cchanchotthezhunna vanashobhakalaasvadippaan
chaanchaadumindriyapashukkale mecchuponnu
vaanchchhaanukoolamitha goparkanakke njangal. Pokaatheyum shishiramudbhadapushpakaala
maakaatheyum dinamukhangalilaardramaayum
ekunnu kouthukamilanthaliraarnnu kanyaa
paakatthilninnu parishuddhavanaanthabhamgi. Agraabhakandanayumaara riyaatheyaksha
pragraahi njangaleyithaa kabaleekaricchu
agraahyaseemamathidurggamamaalezhaattho
rugraadaveethadamudaaramanobhiraamam.