ഗുണഗണങ്ങൾ
കുമാരനാശാൻ=>ഗുണഗണങ്ങൾ
എൻ.
കെട്ടിവയ്ക്കുവിനറുത്തു നൽ ഗുണഗണങ്ങ
ളാം കൃഷിഫലങ്ങളെ,
ക്കട്ടിടില്ലതുകൾ തസ്കരൻ, നൃപതി കണ്ടു
കെട്ടുകയുമില്ലതാൻ;
ഒട്ടിനിന്ന മുതലും സുഖങ്ങളുമുയർന്ന
മേന്മയുമകന്നുപോം,
വിട്ടിടില്ലതുകൾ പോകിലും വിമലകാന്തി
യാർന്ന ഗുണമാരെയും.
Manglish Transcribe ↓
Kumaaranaashaan=>gunaganangal
en. Kettivaykkuvinarutthu nal gunagananga
laam krushiphalangale,
kkattidillathukal thaskaran, nrupathi kandu
kettukayumillathaan;
ottininna muthalum sukhangalumuyarnna
menmayumakannupom,
vittidillathukal pokilum vimalakaanthi
yaarnna gunamaareyum.