ഗുരുപാദദശകം

കുമാരനാശാൻ=>ഗുരുപാദദശകം

എൻ.



പ്രീതിക്കാളാകിലോരാതഖിലമഹിമയും

ഭൂതിയും നല്കുമേതോ

ചൈതന്യം‌പൂണ്ടുമപ്രീതിയിലപജയമു

ണ്ടാക്കിയും നില്ക്കയാലോ

ഏതിന്നും മൂലമല്ലോഗുരുകൃപയതിനാൽ

ഭുക്തിയും മുക്തിയും മേൽ

സാധിപ്പാനോർത്തു നാരായണഗുരുചരണം

സന്തതം ഞാൻ തൊഴുന്നേൻ!



ലോകേശൻ സൃഷ്ടിചെയ്യുന്നിഹ മുഹുരപി മാം

രക്ഷചെയ്യുന്നു വിഷ്ണു

ശ്രീകണ്ഠൻ സംഹരിക്കുന്നിവർ മമ ചിരസം

സാരഹേതുക്കളല്ലോ,

ശോകംചേർക്കുന്ന ജന്മാക്ഷയരുജകളശേഷം

കെടുക്കും കടാക്ഷം

തൂകും തുല്യംവെടിഞ്ഞുള്ളൊരു ഗുരുചരണം

സന്തതം ഞാൻ തൊഴുന്നേൻ!



മാതാവെപ്പോൽ മനസ്സിൽക്കരുണ, ജനകനെ

പ്പോലവേ ക്ഷേമചിന്താ,

ഭ്രാതാവെപ്പോലെയേന്തുന്നിതു ഹൃദിസഹജ

സ്നേഹവും മോഹമെന്യേ,

വേദത്തെപ്പോലെയോതുന്നറിവു, നൃപതിയെ

പ്പോലെ പാലിച്ചിടുന്നി

ന്നേതല്ലോർത്താലെനിക്കെൻ ഗുരുപദമതിനെ

സ്സന്തതം ഞാൻ തൊഴുന്നേൻ.



തിണ്ണെന്നർത്ഥിക്കുമർത്ഥം ത്രിദശഗണമതി

ന്നേകുവാൻ തക്കവണ്ണം

വിണ്ണോർനാട്ടിൻ തരുക്കൾക്കൊരു വിരുതെഴുമെ

ന്നീവിധം കേൾവിയല്ലേ

മണ്ണിൽത്താൻ ഭുക്തിയും മുക്തിയുമരുളിടുമ

ബ്ഭൂരിമാഹാത്മ്യമേലും

കണ്ണിൻ കോണാർന്നു കാണും ഗുരുപദകമലം

സന്തതം ഞാൻ തൊഴുന്നേൻ.



ധീമാന്നാചാരലോപം സുഭഗദൃഢശരീ

രന്നു കാമാപവാദം

ശ്രീമാനിൽ ശ്രീമദം ശിക്ഷിതനിലതനുദുർ

വാരവൈദുഷ്യഗർവ്വം

ഈമട്ടോതുന്ന ദോഷം ചെറുതിഹ നിരാ

ലംബമാക്കുന്നു പാർക്കിൽ

ഭൂമാനെൻ ദേശീകേന്ദ്രൻ പുനരിവയെ നിന

ച്ചൻപിൽ ഞാൻ കുമ്പിടുന്നേൻ.



ആചാരംകാട്ടിയന്തർഗ്ഗതമപരമതാം

ധൂർത്തരുണ്ടാമസംഖ്യം

വാചാ ജ്ഞാനങ്ങൾ ഘോഷിച്ചിടുവൊരു വികടാ

ത്മാക്കളും വേണ്ടതുണ്ടാം

വൈചക്ഷണ്യം വിശുദ്ധാചരനവിശദധീ

വൃത്തിയിത്യാദിയേലു

ന്നാചാര്യൻ ദുർല്ലഭം മദ്ഗുരുസമനിദമോർ

ത്തൻപൊടും കുമ്പിടുന്നേൻ.



വേറല്ലോ വക്ത്രശോഭാ മമ ഗുരുവിനു വേ

റിന്നു മന്ദസ്മിതാഭാ

വേറാകാരങ്ങൾ വേറാസ്ഥിതിഗതിധൃതിഗാം

ഭീര്യാമൗദാര്യമെല്ലാം

വേറത്രേ ശിഷ്യവാത്സല്യവൂമിവയെ വിശേ

ഷിച്ചു ചിന്തിച്ചു മോദാൽ

കൂറാർന്നുള്ളത്തിലേന്തിഗ്ഗുരൂപദയുഗളം

സന്തതം ഞാൻ തൊഴുന്നേൻ.



വിദാൻ വിദ്വജ്ജനങ്ങൾക്കലസനലസരാ

യോർക്കുംജ്ഞർക്കുമജ്ഞൻ

വൃദ്ധന്മാർക്കൊക്കെ വൃദ്ധൻ മഹുവിലസിതമായ്

ഹന്ത ബാലർക്കു ബാലൻ

സദ്യോഗീന്ദ്രർക്കു യോഗീശ്വരനഥ സകല

ജ്ഞാനിനാം ജ്ഞാനിവര്യൻ

സിദ്ധിച്ചല്ലോയെനിക്കിങ്ങനെ ഗുരുവരനെ

ന്നൻപിൽ ഞാൻ കുമ്പിടുന്നേൻ.



ചെന്താർ മങ്ങും മുഖം ചേതന നയനയുഗം

ചാരുനെറ്റിത്തടം നൽ

പ്പൊന്താരിൻ‌കാന്തി പൊങ്ങും പ്രഭയൊടു പുരുരോ

മാളിയാളുന്ന പൂമെയ്

ചന്തത്തിൽ ജാനുവോളം വരുമരിയ കരാ

ബീജങ്ങളും തുംഗഭക്ത്യാ

ചിന്തിച്ചുള്ളത്തിലേന്തിഗ്ഗുരുചരനയുഗം

സന്തതം ഞാൻ തൊഴുന്നേൻ



വിക്ഷേപം വൃത്തിയെല്ലാം വിഷയവഴിയിള

യ്ക്കുമ്പോൾ വല്ലാതെ വാടും

മോക്ഷാർത്ഥിക്കാശ്വസിപ്പാൻ ഹൃദി ശുകഭഗവത്

പാദരിത്യാദി തോന്നും

പക്ഷേ, സന്ദേഹവും തോന്നിടുമപരിചയം

കൊണ്ടു പര്യാപ്തമായ് മേ

സാക്ഷാലുണ്ടിന്നു നാരായണഗുരുപദമെ

ന്നൻപിൽ ഞാൻ കുമ്പിടുന്നേൻ.

Manglish Transcribe ↓


Kumaaranaashaan=>gurupaadadashakam

en. Preethikkaalaakiloraathakhilamahimayum

bhoothiyum nalkumetho

chythanyampoondumapreethiyilapajayamu

ndaakkiyum nilkkayaalo

ethinnum moolamallogurukrupayathinaal

bhukthiyum mukthiyum mel

saadhippaanortthu naaraayanagurucharanam

santhatham njaan thozhunnen! Lokeshan srushdicheyyunniha muhurapi maam

rakshacheyyunnu vishnu

shreekandtan samharikkunnivar mama chirasam

saarahethukkalallo,

shokamcherkkunna janmaakshayarujakalashesham

kedukkum kadaaksham

thookum thulyamvedinjulloru gurucharanam

santhatham njaan thozhunnen! Maathaaveppol manasilkkaruna, janakane

ppolave kshemachinthaa,

bhraathaaveppoleyenthunnithu hrudisahaja

snehavum mohamenye,

vedattheppoleyothunnarivu, nrupathiye

ppole paalicchidunni

nnethallortthaalenikken gurupadamathine

santhatham njaan thozhunnen. Thinnennarththikkumarththam thridashaganamathi

nnekuvaan thakkavannam

vinnornaattin tharukkalkkoru viruthezhume

nneevidham kelviyalle

manniltthaan bhukthiyum mukthiyumaruliduma

bbhoorimaahaathmyamelum

kannin konaarnnu kaanum gurupadakamalam

santhatham njaan thozhunnen. Dheemaannaachaaralopam subhagadruddasharee

rannu kaamaapavaadam

shreemaanil shreemadam shikshithanilathanudur

vaaravydushyagarvvam

eemattothunna dosham cheruthiha niraa

lambamaakkunnu paarkkil

bhoomaanen desheekendran punarivaye nina

cchanpil njaan kumpidunnen. Aachaaramkaattiyantharggathamaparamathaam

dhoorttharundaamasamkhyam

vaachaa jnjaanangal ghoshicchiduvoru vikadaa

thmaakkalum vendathundaam

vychakshanyam vishuddhaacharanavishadadhee

vrutthiyithyaadiyelu

nnaachaaryan durllabham madgurusamanidamor

tthanpodum kumpidunnen. Verallo vakthrashobhaa mama guruvinu ve

rinnu mandasmithaabhaa

veraakaarangal veraasthithigathidhruthigaam

bheeryaamaudaaryamellaam

verathre shishyavaathsalyavoomivaye vishe

shicchu chinthicchu modaal

kooraarnnullatthilenthigguroopadayugalam

santhatham njaan thozhunnen. Vidaan vidvajjanangalkkalasanalasaraa

yorkkumjnjarkkumajnjan

vruddhanmaarkkokke vruddhan mahuvilasithamaayu

hantha baalarkku baalan

sadyogeendrarkku yogeeshvaranatha sakala

jnjaaninaam jnjaanivaryan

siddhicchalloyenikkingane guruvarane

nnanpil njaan kumpidunnen. Chenthaar mangum mukham chethana nayanayugam

chaarunettitthadam nal

pponthaarinkaanthi pongum prabhayodu pururo

maaliyaalunna poomeyu

chanthatthil jaanuvolam varumariya karaa

beejangalum thumgabhakthyaa

chinthicchullatthilenthiggurucharanayugam

santhatham njaan thozhunnen



vikshepam vrutthiyellaam vishayavazhiyila

ykkumpol vallaathe vaadum

mokshaarththikkaashvasippaan hrudi shukabhagavathu

paadarithyaadi thonnum

pakshe, sandehavum thonnidumaparichayam

kondu paryaapthamaayu me

saakshaalundinnu naaraayanagurupadame

nnanpil njaan kumpidunnen.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution