ചെറിയവ

കുമാരനാശാൻ=>ചെറിയവ

എൻ.

ചെറുതുള്ളികൾ ചേർന്നുതന്നെയീ

കരകാണാതെഴുമാഴിയായതും

തരിമണ്ണുകൾതന്നെ ചേർന്നു നാം

മരുവും നൽപെഴുമൂഴിയായതും



ചെറുതാം നിമിഷങ്ങളും തഥാ

പറവാൻ തക്കവയല്ലയെങ്കിലും

ഒരുമിച്ചവതന്നെ ഊക്കെഴും

പുരുഷായുസ്സുകളൊക്കെയായതും.



ചെറുതെറ്റുകൾതന്നെയീവിധം

പെരുകിപ്പുണ്യമകറ്റിയേറ്റവും

തിരിവെന്നി നടത്തി ജീവനെ

ദ്ദുരിതത്തിങ്കൽ നയിച്ചിടുന്നതും



ചെറുതെങ്കിലുമമ്പെഴുന്ന വാ

ക്കൊരുവന്നുത്സവമുള്ളിലേകിടും

ചെറുപുഞ്ചിരിതന്നെ ഭൂമിയെ

പ്പരമാനന്ദനിവാസമാക്കിടും



ചെറുതന്യനു നന്മചെയ്കകൊ

ണ്ടൊരുചേതം വരികില്ലയെങ്കിലും

പരനില്ലുപകാരമെങ്കിലീ

നരജന്മത്തിനു മാറ്റുമറ്റുപോം.



ചെറുതമ്പുകലർന്നു ചെയ്‌വതും

ചെറുതുള്ളത്തിലലിഞ്ഞു ചൊൽവതും

പെരുകിബ്‌ഭുവി പുഷ്പവാടിയായ്‌

നരലോകം സുരലോകതുല്യമാം.

Manglish Transcribe ↓


Kumaaranaashaan=>cheriyava

en. Cheruthullikal chernnuthanneyee

karakaanaathezhumaazhiyaayathum

tharimannukalthanne chernnu naam

maruvum nalpezhumoozhiyaayathum



cheruthaam nimishangalum thathaa

paravaan thakkavayallayenkilum

orumicchavathanne ookkezhum

purushaayusukalokkeyaayathum. Cheruthettukalthanneyeevidham

perukippunyamakattiyettavum

thirivenni nadatthi jeevane

ddhurithatthinkal nayicchidunnathum



cheruthenkilumampezhunna vaa

kkoruvannuthsavamullilekidum

cherupunchirithanne bhoomiye

pparamaanandanivaasamaakkidum



cheruthanyanu nanmacheykako

ndoruchetham varikillayenkilum

paranillupakaaramenkilee

narajanmatthinu maattumattupom. Cheruthampukalarnnu cheyvathum

cheruthullatthilalinju cholvathum

perukibbhuvi pushpavaadiyaayu

naralokam suralokathulyamaam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution