ജീവിതവും മരണവും
കുമാരനാശാൻ=>ജീവിതവും മരണവും
എൻ.
ഇന്നേവം മൃതനായി തന്‍റെ മതവി
ശ്വാസത്തിനായിട്ടിവൻ
നന്നോർത്താലതു ഹന്ത നാമൊരുവരും
ചെയ്യാത്ത കൈയല്ലയോ
എന്നാലോതുകയിപ്പുമാനിതിനുവേ
ണ്ടിത്തന്നെ ജീവിച്ചിരു
ന്നെന്നാ വാക്യമൊടാശു ചേർത്തു ബലമാ
യാർക്കും കഥിക്കാവതോ.
അന്ത്യത്തിങ്കലിവൻ മരിച്ചു തെളിയിച്ചു
താൻ സ്വയം കൃത്യനിർ
ബ്ബന്ധത്താൽ മതഭക്തി ശൂരഭടനഅ
ണെന്നുള്ളതിന്നഞ്ജസാ
എന്തോ നാമറിയുന്നതില്ല യിതുപോൽ
തൻ ബാല്യകാലത്തിലേ
സ്വന്തം ജീവിതമീവിധം ചിരമിവൻ
ജീവിച്ചു ശീലിച്ചിതോ.
ചത്തീടുന്നതെളുപ്പമാളുകൾ മരി
ച്ചിട്ടില്ലയോ വല്ലതും
ചിത്തേ മോഹനിമിത്തമോ ചില വെറും
മിഥ്യാഗ്രഹംമൂലമോ
ഉത്തുംഗത്വാമുയർന്നകോപമഥവാ
ശൗര്യം വഹിച്ചെത്രയോ
മർത്ത്യന്മാർ മൃതരായി വന്നതുവരാൻ
പാടില്ലയോ തെല്ലുമേ.
ജീവിക്കുന്നതുതന്നെ കഷ്ടമിഹ തൽ
കൃത്യങ്ങൾ ചെയ്തും സ്വയം
ഭാവിച്ചീടിന സത്യമായ വഴിയിൽ
ത്തെറ്റൊന്നു പറ്റാതെയും
ഭൂവിൽ കേവലമിഷ്ടരും നിജ നട
പ്പിൽ സംശയിക്കാതെയും
താവും നിന്ദകലർന്ന ലോകരഖിലം
നോക്കിപ്പഴിക്കാതെയും.
ഒന്നും തെറ്റണയാതെതന്നെയൊരുവൻ
തൻ ജീവയാത്രാന്തരേ
പിന്നോക്കം തിരിയാതെ പാഞ്ഞിഹ പണി
പ്പെട്ടെങ്കിലും പോയിതേ
എന്നാൽ നാം പുകഴൂന്നതാവിധമെഴു
ന്നാ ജീവിതത്തെക്കുറി
ച്ചെന്നല്ലാതൊരുവൻ മരിച്ചവിധമെ
ന്താകട്ടെയെന്താണതിൽ.
Manglish Transcribe ↓
Kumaaranaashaan=>jeevithavum maranavum
en. Innevam mruthanaayi thanre mathavi
shvaasatthinaayittivan
nannortthaalathu hantha naamoruvarum
cheyyaattha kyyallayo
ennaalothukayippumaanithinuve
nditthanne jeevicchiru
nnennaa vaakyamodaashu chertthu balamaa
yaarkkum kathikkaavatho. Anthyatthinkalivan maricchu theliyicchu
thaan svayam kruthyanir
bbandhatthaal mathabhakthi shoorabhadanaa
nennullathinnanjjasaa
entho naamariyunnathilla yithupol
than baalyakaalatthile
svantham jeevithameevidham chiramivan
jeevicchu sheelicchitho. Chattheedunnatheluppamaalukal mari
cchittillayo vallathum
chitthe mohanimitthamo chila verum
mithyaagrahammoolamo
utthumgathvaamuyarnnakopamathavaa
shauryam vahicchethrayo
martthyanmaar mrutharaayi vannathuvaraan
paadillayo thellume. Jeevikkunnathuthanne kashdamiha thal
kruthyangal cheythum svayam
bhaaviccheedina sathyamaaya vazhiyil
tthettonnu pattaatheyum
bhoovil kevalamishdarum nija nada
ppil samshayikkaatheyum
thaavum nindakalarnna lokarakhilam
nokkippazhikkaatheyum. Onnum thettanayaathethanneyoruvan
than jeevayaathraanthare
pinnokkam thiriyaathe paanjiha pani
ppettenkilum poyithe
ennaal naam pukazhoonnathaavidhamezhu
nnaa jeevithatthekkuri
cchennallaathoruvan maricchavidhame
nthaakatteyenthaanathil.