തോട്ടത്തിലെ എട്ടുകാലി
കുമാരനാശാൻ=>തോട്ടത്തിലെ എട്ടുകാലി
എൻ.
തളിർത്തുലഞ്ഞു നിന്നിടും തരുക്കൾതന്‍റെ ശാഖയിൽ
കൊളുത്തിനീണ്ട നൂലു രശ്മിപോലെ നാലു ഭാഗവും,
കുളത്തിനുള്ളു കാണുമർക്കബിംബമൊത്തു കാറ്റിലീ
വെളുത്ത കണ്ണിവച്ചെഴും വിചിത്രരൂപനാരിവൻ?
അടുത്തിടുന്നൊരീച്ച പാറ്റയാദിയായ ജീവിയെ
പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചിരുന്നുകൊള്ളുവാൻ
പഠിച്ച കള്ളനാരു നീ പ്രഗൽഭനായ മുക്കുവ
ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള കൊച്ചുവേടനോ?
മിനുത്തു നേർത്ത നൂലിതെങ്ങുനിന്നു? മോടികൂടുമീ
യനർഘമാം നെയിത്തുതന്നെയഭ്യസിച്ചതെങ്ങു നീ?
നിനയ്ക്ക നിന്‍റെ തുന്നൽ കാഴ്ചവേലതന്നിലെത്തിയാൽ
നിനക്കു തങ്കമുദ്ര കിട്ടുമെട്ടുകാലി നിശ്ചയം!
Manglish Transcribe ↓
Kumaaranaashaan=>thottatthile ettukaali
en. Thalirtthulanju ninnidum tharukkalthanre shaakhayil
kolutthineenda noolu rashmipole naalu bhaagavum,
kulatthinullu kaanumarkkabimbamotthu kaattilee
veluttha kannivacchezhum vichithraroopanaarivan? Adutthidunnoreeccha paattayaadiyaaya jeeviye
ppidippathinnu kannivaccholicchirunnukolluvaan
padticcha kallanaaru nee pragalbhanaaya mukkuva
kkidaatthano? Kaduttha kaattilulla kocchuvedano? Minutthu nerttha noolithenguninnu? Modikoodumee
yanarghamaam neyitthuthanneyabhyasicchathengu nee? Ninaykka ninre thunnal kaazhchavelathanniletthiyaal
ninakku thankamudra kittumettukaali nishchayam!