ദേവ്യപരാധക്ഷമാപണസ്തോത്രം

കുമാരനാശാൻ=>ദേവ്യപരാധക്ഷമാപണസ്തോത്രം

എൻ.

സ്തോത്രകൃതികൾ

അമ്മേ! നിന്മന്ത്രമോ, നിന്മഹിമ തടവിടും

യന്ത്രമോ, സ്തോത്രമോ, നിൻ

സമ്മോദേഅഹ്വാനമോ, നിൻ സ്തുതികഥകളതോ,

ധ്യാനമോ ഞാനറിഞ്ഞോ?

നിന്മുദ്രാബന്ധമോ നിൻ കഥനസരണിയോ

ഞാനറിഞ്ഞോ മഹേശീ!

നിന്മാർഗ്ഗത്തിങ്കൽ നിന്നാൽ ദുരിതമവനു പോ

മെന്നു ഞാനൊന്നറിഞ്ഞു.



ഓരാഞ്ഞിട്ടോ, ധനത്തിൻ കുറവു, മടിയിവ

റ്റാലയോ ശക്തി ചെയ്‌വാൻ

പോരാഞ്ഞിട്ടോ ഭവത്സേവയിലടിയനു കു

റ്റങ്ങൾ പറ്റാം ഭവാനീ!

സ്വൈരം നീതന്നെയേതാകിലുമതുകൾ പൊറു

ക്കേണ്ടയോ ലോകധാത്രീ!

പാരിൽ ദുഷ്പുത്രരുണ്ടാം പറക തനയരിൽ

ദുഷ്ടയാമമ്മയുണ്ടോ?



യോഗ്യന്മാരുണ്ടു വേണ്ടോളവുമിഹ തനയ

ന്മാർ നിനക്കൂഴിതന്നിൽ

ഭാഗ്യംകെട്ടോരു ഞാനും ജനനിയവരിലൊ

ന്നാണു സന്ദേഹമില്ല

നീക്കീനീയെന്നെയേവം നിയതമിതു നിന

ക്കിന്നു നന്നല്ല ദേവീ!

പാർക്കിൽ ദുഷ്പുത്രരുണ്ടാം പറക തനയരിൽ

ദുഷയാമമ്മയുണ്ടോ?



നിൻപാദം സേവചെയ്തില്ലയി ജനനി ജഗ

ദ്ധാത്രി ഞാൻ നല്ലപോലി

ങ്ങൻപിൽ കാണിക്കയിട്ടില്ലണുവളവഥവാ

പോന്നു ഞൻ നിന്നടിക്കായ്

എൻപേരിൽ പ്രേമമെന്നാകിലുമനവധി കാ

ട്ടുന്നുവല്ലോ ശിവേ! നീ

യമ്പോ! ദുഷ്പുത്രരുണ്ടാം ജഗതി തനയരിൽ

ദുഷ്ടയാമമ്മയുണ്ടോ?



എൺപത്തഞ്ചിന്നു മേലായ് ജനനി മമ വയ

സ്സന്യദൈവങ്ങളെപ്പോയ്

കുമ്പിട്ടിട്ടില്ലയെന്നാൽ ബഹുവിധപരിച

ര്യാദിയിൽ ഖേദിയായ് ഞാൻ

എൻപേരിൽ പ്രീതിയിന്നും തവ മനസി വരി

ല്ലെങ്കിൽ ഞാനെന്തു ചെയ്യു

ന്നൻപോടാരോടിരക്കുന്നിഭമുഖജനനീ

യോർക്ക പോക്കറ്റുപോം ഞാൻ.



ചണ്ഡാളൻ ചാരുപൂന്തേൻ ചടുലമൊഴി പൊഴി

ക്കുന്ന വാചാലനാകു

ന്നുണ്ണാനില്ലാത്തിരപ്പാളിയുമുടനെ ഭരി

ക്കുന്നു ലക്ഷപ്രഭുത്വം

കർണ്ണത്തിൽ ദേവി! മന്ത്രാക്ഷരമതു തവ പു

ക്കാലതിൻ കാര്യമേവം

വർണ്ണം വർണ്ണ്യേ ജപിക്കേണ്ടതു ജനനി ജഗ

ത്താരണീയാരറിഞ്ഞു?



സാപ്പിട്ടും കാളകൂടം ചുടലയിൽ മരുവി

ച്ചാമ്പലും‌പൂണ്ടു സർപ്പ

ക്കോപ്പിട്ടും കൂറകൂടാതുഴറി ജട പിരി

ച്ചും ചിരിച്ചും മഹേശീ,

ആർപ്പിൽ ഭൂതങ്ങൾ മേയ്ക്കും പശുപതി തലയോ

ടേന്തി സർവ്വേശനായി

പ്പാർപ്പാൻ ഹാ നിന്റെ പാണിഗ്രഹണമഹിമയ

ത്രേ പവിത്രേയിതെല്ലാം.



വേണ്ടാ മോക്ഷം മഹേശീ! മമ വിഭവമതും

വേണ്ടാ വേണ്ടാ വിവേകം

വേണ്ടാ വെൺചന്ദ്രബിംബദ്യുതിമുഖി! സുഖഭോ

ഗങ്ങൾ യാതൊന്നുമെന്നാൽ

"ചണ്ഡീ! രുദ്രാണി! ദാക്ഷയണി! ഭഗവതി! ശ

ൎവ്വാണി! ഗൗരീ" തിയോതി

ദ്ദണ്ണം കൈവിട്ടു കാലംകഴികിൽ മതിയിതെ

ന്നത്രതാൻ പ്രാർത്ഥിതം മേ.



ആരാധിച്ചില്ല നിന്നെജ്ജനനി! വിവിധമാ

യാഗമം ചൊന്നപോൽ ഞാൻ

പാരുഷ്യംപൂണ്ടൊരെൻ വാക്കുകൾ തവ ചരിതം

പാവനം പാടിയില്ല

കാരുണ്യം ദേവിയെന്നിൽ സപദി ഭവതി കാ

ട്ടുന്നുവെന്നാലുമെന്നാൽ

പരം ശോഭാവഹംതന്നതു തവ നിലയിൽ

ഗോത്രജേയത്രതന്നെ.



ക്ഷ്ടം വരുമ്പൊഴിഹ ഞാൻ കരുതുന്നു നിന്നെ

തുഷ്ട്യാ പൊറുക്കയതു ദേവി! കൃപാംബുരാശേ,

ഒട്ടെന്റെ കുറ്റവുമിതല്ലയുമേ!വിശപ്പു

തട്ടുമ്പൊഴേ കരുതുവമ്മയെയർഭകന്മാർ.



എന്തിന്നു ചിത്രമതിലീശ്വരിയെന്നിലൻപു

ചിന്തുന്നു ചേതസി നിനക്കു കനക്കയെങ്കിൽ

എന്തൊക്കെയോ വലിയ കുറ്റമിരിക്കുമെന്നാൽ

തൻ തോകകത്തെയൊരു തള്ള വിടില്ലയല്ലോ.



എന്നോടു തുല്യമൊരു പാതകിയെങ്ങുമില്ല

നിന്നോടു തുല്യമൊരു പാവനിതാനുമില്ല

എന്നുള്ളതെൻ ജനനിയുള്ളിൽ നിനയ്ക്കയെന്നി

ലിന്നേതു യോഗ്യയമതു ചെയ്യുക ദേവദേവീ!

Manglish Transcribe ↓


Kumaaranaashaan=>devyaparaadhakshamaapanasthothram

en. Sthothrakruthikal

amme! Ninmanthramo, ninmahima thadavidum

yanthramo, sthothramo, nin

sammodeahvaanamo, nin sthuthikathakalatho,

dhyaanamo njaanarinjo? Ninmudraabandhamo nin kathanasaraniyo

njaanarinjo maheshee! Ninmaarggatthinkal ninnaal durithamavanu po

mennu njaanonnarinju. Oraanjitto, dhanatthin kuravu, madiyiva

ttaalayo shakthi cheyvaan

poraanjitto bhavathsevayiladiyanu ku

ttangal pattaam bhavaanee! Svyram neethanneyethaakilumathukal poru

kkendayo lokadhaathree! Paaril dushputhrarundaam paraka thanayaril

dushdayaamammayundo? Yogyanmaarundu vendolavumiha thanaya

nmaar ninakkoozhithannil

bhaagyamkettoru njaanum jananiyavarilo

nnaanu sandehamilla

neekkeeneeyenneyevam niyathamithu nina

kkinnu nannalla devee! Paarkkil dushputhrarundaam paraka thanayaril

dushayaamammayundo? Ninpaadam sevacheythillayi janani jaga

ddhaathri njaan nallapoli

nganpil kaanikkayittillanuvalavathavaa

ponnu njan ninnadikkaayu

enperil premamennaakilumanavadhi kaa

ttunnuvallo shive! Nee

yampo! Dushputhrarundaam jagathi thanayaril

dushdayaamammayundo? Enpatthanchinnu melaayu janani mama vaya

sanyadyvangaleppoyu

kumpittittillayennaal bahuvidhaparicha

ryaadiyil khediyaayu njaan

enperil preethiyinnum thava manasi vari

llenkil njaanenthu cheyyu

nnanpodaarodirakkunnibhamukhajananee

yorkka pokkattupom njaan. Chandaalan chaarupoonthen chadulamozhi pozhi

kkunna vaachaalanaaku

nnunnaanillaatthirappaaliyumudane bhari

kkunnu lakshaprabhuthvam

karnnatthil devi! Manthraaksharamathu thava pu

kkaalathin kaaryamevam

varnnam varnnye japikkendathu janani jaga

tthaaraneeyaararinju? Saappittum kaalakoodam chudalayil maruvi

cchaampalumpoondu sarppa

kkoppittum koorakoodaathuzhari jada piri

cchum chiricchum maheshee,

aarppil bhoothangal meykkum pashupathi thalayo

denthi sarvveshanaayi

ppaarppaan haa ninte paanigrahanamahimaya

thre pavithreyithellaam. Vendaa moksham maheshee! Mama vibhavamathum

vendaa vendaa vivekam

vendaa venchandrabimbadyuthimukhi! Sukhabho

gangal yaathonnumennaal

"chandee! Rudraani! Daakshayani! Bhagavathi! Sha

ൎvvaani! Gauree" thiyothi

ddhannam kyvittu kaalamkazhikil mathiyithe

nnathrathaan praarththitham me. Aaraadhicchilla ninnejjanani! Vividhamaa

yaagamam chonnapol njaan

paarushyampoondoren vaakkukal thava charitham

paavanam paadiyilla

kaarunyam deviyennil sapadi bhavathi kaa

ttunnuvennaalumennaal

param shobhaavahamthannathu thava nilayil

gothrajeyathrathanne. Kshdam varumpozhiha njaan karuthunnu ninne

thushdyaa porukkayathu devi! Krupaamburaashe,

ottente kuttavumithallayume! Vishappu

thattumpozhe karuthuvammayeyarbhakanmaar. Enthinnu chithramathileeshvariyennilanpu

chinthunnu chethasi ninakku kanakkayenkil

enthokkeyo valiya kuttamirikkumennaal

than thokakattheyoru thalla vidillayallo. Ennodu thulyamoru paathakiyengumilla

ninnodu thulyamoru paavanithaanumilla

ennullathen jananiyullil ninaykkayenni

linnethu yogyayamathu cheyyuka devadevee!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution