നമ്മുടെ മൂടുപടം

കുമാരനാശാൻ=>നമ്മുടെ മൂടുപടം

എൻ.

ഹാ! വന്ദിക്കുക നാം മഹേശനെ മനോ

ജ്ഞാകാരമാം മൂടൽമ

ഞ്ഞീവണ്ണം വിരചിച്ചു ദൃഷ്ടികൾ മറ

ച്ചീടുന്നുവല്ലോ ശിവൻ

ഭൂവിൽ തൽകൃപയായ മൂടുപടമാ

ണല്ലോ പരം ലോലമാ

യേവം നമ്മുടെ ഭാവിമേലവിരതം

മൂടിക്കിടക്കുന്നത്.



ഓരോന്നായ് ദിവസങ്ങൾതോറുമുളവാ

കും കൃത്യഭാരങ്ങളി

ന്നോരാതൊത്തൊരു ദർശനത്തിലിഹ നാം

കാണുന്നുവെന്നാകിലോ

പാരം ബുദ്ധി മടുത്തു ഭാരമഖിലം

ചിന്തിച്ചു ചിത്താശയും

തീരെദ്ധീരതയും വെടിഞ്ഞിവിടെ നാ

മെങ്ങും കുഴങ്ങിയല്ലയോ?



നേരയാ വ്യസനം നിറഞ്ഞ ദിനവും

നക്ഷത്രമില്ലാത്തൊരാ

ഘോരാകാരതയാർന്ന രാവുമഥ ക

ണ്ടംഗം ഞടുങ്ങില്ലയോ?

പാരം മാർഗ്ഗമതിൽത്തളർന്നു പരലോ

കത്തിന്‍റെ പൊക്കത്തെയോർ

ത്തേറും കാൽകരവും കുഴഞ്ഞുമിഹ നാം

പേടിച്ചുപോവില്ലയോ?



എന്നാലിപ്പൊഴുതെത്ര ദുർഘടവഴി

ക്കാകട്ടെ പോകേണ്ടതി

ങ്ങെന്നാലും പുതുയാത്രപോലെ വിരവിൽ

പ്പോകുന്നു നാം നാൾക്കുനാൾ

ഇന്നീ നമ്മുടെ മുമ്പെഴും പെരുവഴി

ക്കുള്ളോരു ദൂരത്തെയും

നന്നായ് കാണുകയില്ല നാം നലമൊടെ

ന്നും തെല്ലുതെല്ലെന്നിയേ.

Manglish Transcribe ↓


Kumaaranaashaan=>nammude moodupadam

en. Haa! Vandikkuka naam maheshane mano

jnjaakaaramaam moodalma

njeevannam virachicchu drushdikal mara

ccheedunnuvallo shivan

bhoovil thalkrupayaaya moodupadamaa

nallo param lolamaa

yevam nammude bhaavimelaviratham

moodikkidakkunnathu. Oronnaayu divasangalthorumulavaa

kum kruthyabhaarangali

nnoraathotthoru darshanatthiliha naam

kaanunnuvennaakilo

paaram buddhi madutthu bhaaramakhilam

chinthicchu chitthaashayum

theereddheerathayum vedinjivide naa

mengum kuzhangiyallayo? Nerayaa vyasanam niranja dinavum

nakshathramillaatthoraa

ghoraakaarathayaarnna raavumatha ka

ndamgam njadungillayo? Paaram maarggamathiltthalarnnu paralo

katthin‍re pokkattheyor

ttherum kaalkaravum kuzhanjumiha naam

pedicchupovillayo? Ennaalippozhuthethra durghadavazhi

kkaakatte pokendathi

ngennaalum puthuyaathrapole viravil

ppokunnu naam naalkkunaal

innee nammude mumpezhum peruvazhi

kkulloru doorattheyum

nannaayu kaanukayilla naam nalamode

nnum thelluthellenniye.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution