നിജാനന്ദവിലാസം
കുമാരനാശാൻ=>നിജാനന്ദവിലാസം
എൻ.
സ്തോത്രകൃതി
ആധാരബ്രഹ്മമാരാഞ്ഞഖിലമതിലട
ക്കിക്കളഞ്ഞങ്ങുനിൽക്കും
മേധാവിപ്രൗഢനും തന്നഴിവിലതിരഴി
ഞ്ഞന്ധനായന്തരിക്കും;
വേധാവോതുന്ന വേദം മുഴുവനറികിലും
വേലചെയ്താലുമെന്തേ
ബോധാചാര്യക്കഴൽച്ചെങ്കമലമതിനടി
ക്കാണു നിർവാണലോകം.
ആനന്ദാരംഭമാകുന്നമൃതകലശവാ
രാശിമദ്ധ്യത്തനന്ത
സ്ഥാനത്തിൽ സാന്ദ്രമോദം സതതസരസസ
ദ്യോഗനിദ്രൻ വിനിദ്രൻ
നാനാലോകാനുരൂപൻ നതജനനരകാ
രാതി നാരായണാഖ്യൻ
ജ്ഞാനാചാര്യൻ ജയിക്കുന്നിതു മമ നിജനി
വാണലക്ഷ്മീനിവാസൻ.
മന്ദാരപ്പൊംകൊടിക്കൈമലർ മധുരമെടു
ത്തെന്നെ മാനിച്ചു മായ
ക്കന്ദാപായം ഭവിക്കുമ്പടിയുടല്പുണരും
കൗശലത്തിൽ കലർത്തി,
മന്ദാഭാവാനുകമ്പം മമ മുകളിൽ മുകർ
ന്നൂറുമദ്വൈതസമ്പ
ത്സന്ദാനംചെയ്ത സാരാമൃതലഹരിമൊഴി
ക്കേതു ഞാനാദരിപ്പൂ!
മന്ദൻ ഞാനെങ്കിലും മറ്റൊരുമതി കരുതാ
തെന്നെ നീ ഞാനതെന്നെൻ
സന്ദേഹം വിട്ടു സാധിച്ചരുളിയൊരു സമാ
ധാനധാമത്തിലെന്നും
നിന്ദാർഹൻ ഞാനിരുന്നീടുലുമിഹ നിയതം
നിർമ്മലബ്രഹ്മ നിത്യാ
നന്ദക്കല്പാന്ത വെള്ളക്കടലും കരകവി
ഞ്ഞെന്നെ മുക്കുംവരെയ്ക്കും.
ചിദ്വിഭ്യാസമ്പ്രദായം ചിരപരിചിതമാ
ണെങ്കിലും പങ്കജപ്പൂ
മദ്ധ്യത്തിൽ പള്ളികൊള്ളുന്നവനു മതിവരു
ന്നില്ല തെല്ലും മനോജ്ഞേ
സദ്യോ നിർവാണസൗഖ്യപ്രദമതു സകലം
സംഗ്രഹിച്ചെൻ ഗൃഹത്തി
ന്നദ്വൈതാനന്ദവാണീ! വരിക ജനനി വ
ന്നാടുകന്നാടകം നീ.
മണ്ണപ്പും തീ മരുത്തും മുടിയുമഥ മഹാ
ധൂളിയും ധൂളിയായി
ക്കണ്ണിൽക്കാണാതെ ശൂന്യക്കരിയിരുൾ കബളം
കൊണ്ടതും കണ്ടുനിൽക്കും
എണ്ണിക്കാണുന്നനേരത്തെരിചുടരെതിരി
ല്ലന്ധകാരത്തരിമ്പീ
വണ്ണം വേരറ്റു വിശ്വം നിറയുമൊരു മഹാ
വിദ്യയെക്കൈതൊഴുന്നേൻ.
കാണപ്പെട്ടുള്ളതറ്റക്കണികലരുമരും
കണ്ണുമറ്റെണ്ണമറ്റ
പ്രാണപ്പറ്ററ്റു പറ്റിപ്പടരുമൊരു പട
പ്പൊക്കെയറ്റുൾക്കുരുന്നിൽ
വാണിപ്രാതീതനൈജപ്രിയ വടിവിൽ വള
ന്നുള്ള വിശ്വപ്രബോധ
പ്രാണപറ്റാമപാരപ്രകൃതിപതിയെ ഞാൻ
പിന്നെയും കൈതൊഴുന്നേൻ.
തന്നത്താനാദരികും ധരണിയിലരുമ
ത്തമ്പുരാൻതന്‍റെ പാദം
തന്നിൽത്താനുല്ലസിക്കും തരളതയവിടെ
ത്തന്നെയും മുന്നിടുമ്പോൾ
തന്നിൽ തത്ത്വം പദം പോയഴിയുമസിയുമറ്റ
പ്പുറത്താത്മബോധം
തന്നിൽ താങ്ങറ്റ തത്ത്വത്രിപുടിമുടിവിനെ
ത്താണിതാ കൈതൊഴുന്നേൻ.
ജ്ഞാനച്ചെന്തീമിഴിക്കോണിളകിയരിപുരം
ചുട്ടു നിർദ്ധൂളിയാക്കി
ബ്ഭാനത്തിന്നന്ധകാരം പറവതു ശരിയ
ല്ലാതെയില്ലാതെയായി
മാനംവിട്ടുല്ലസിക്കും മഹിതതമമഹാ
മൗനമാകും മഹസ്സിൽ
താനേ ഞാനെന്നെവച്ചത്തലവനെയധികം
താണിതാ കൈതൊഴുന്നേൻ.
ഭാനം ഭാനം പ്രപഞ്ചപ്രകൃതി സകലവും
ഭാനുമേൽ ഭാനുവിങ്കൽ
കാനൽ“ക്കേണീ”പ്രവാഹം കളവുകളവുതാ
നെന്നു താനൊന്നറിഞ്ഞാൽ
സ്ഥാനം മറ്റില്ല താനില്ലവിടെയൊരു തട
സ്സങ്ങളില്ലെന്നുമല്ലാ
താനന്ദാകാരമായ് നിന്നരുളുമതിശയം
തന്നെയാണെന്‍റെ ദൈവം.
ഓമെന്നോതുന്നതും പോയൊലിയുമൊഴിയുമ
ങ്ങുള്ളിനുള്ളായിനിൽക്കും
നാമം വേരറ്റു നാനാനരസുരനരക
സ്ഥാദികൾക്കേകമായി
പ്രേമാവാസപ്രബോധപ്രഥിതവെടിവൊടും
നിന്നു സർവം ഭരിക്കും
സീമാതീതാനുകമ്പാമൃതമഴപൊഴിയും
സദ്ഘനം സാധുദൈവം!
ഓങ്കാരത്തിന്നുമൊറ്റത്തരിയുടയമുഴു
ക്കത്തിനും ലൿഷ്യമെങ്കിൽ
ഭാകാരത്തിന്നുമേവം പലതിനുമതുപോ
ലാകുമെന്നാകുമെന്യേ
ഞാൻ കാണുന്നില്ല ചൊല്ലുന്നതിനൊരു പദവും
നാദബിന്ധുക്കളറ്റ
ത്തേൻ കാരുണ്യപ്രവാഹം ത്രിഭുവനവടിവായ്
നിന്നൊരൊന്നാണു ദൈവം.
കാണും ദ്രവ്യങ്ങളാകും ഘടപടമഖിലം
കാൽക്ഷണം കാലതത്ത്വ
ന്നൂണിന്നാമുമ്പർകോനും തൃണവുമൊരുകണ
ക്കാക്കുമെന്നാകിലപ്പോൾ
കാണാനില്ലെങ്കിലില്ലക്കലനമതു മഹാ
കാളരാത്രിക്കരത്തിൽ
പ്രാണാപായം ഭവിക്കുന്നതിനുമതിനുമ
ങ്ങപ്പുറത്തെന്‍റെ ദൈവം.
എണ്ണം നാണിച്ചുനിൽക്കുന്നിരവിമതിതുട
ർന്നുള്ള ഗോളങ്ങളെല്ലാ
മുണ്ണിക്കൈകൊണ്ടുരുട്ടാന്നൊരുവിധമരുമ
ക്കന്ദുകക്രീഡയാടി
വിണ്ണും വിണ്ണെന്നുചൊല്ലുംപടി വിരിവിൽ വള
ർന്നുള്ള വിശ്വപ്രപഞ്ച
ക്കണ്ണിൽ കാണായ കാന്തക്കതിരൊളിയതിനും
കാതാലാണെന്‍റെ ദൈവം.
കാണപ്പെട്ടില്ല കാണുംതിറമൊടതിനു ക
ണ്ണില്ല കൈയില്ല, കാലി
ല്ലാണല്ലല്ലാതെ മറ്റല്ലണുവുമളവുമി
ല്ലാദിയില്ലന്തമില്ല
സ്ഥൂണപ്രായം ജഡത്വം ചെറുതു പറയുവാ
നില്ല മറ്റൊന്നുമല്ലി
ക്കാണും ബ്രഹ്മാണ്ഡകോടീകപടനടകലാ
ശാലിയാണെന്‍റെ ദൈവം.
ഭൂതോയം ജാതവേദസ്സനിലനമരഭൂ
വബ്ജനാദിത്യനേഴും
ഹോതാവും ചേർന്ന രൂപത്തിനുമമലമഹ
സ്സാമരൂപസ്ഥിതിക്കും
ധ്യാതാവിൻ വൃത്തിമദ്ധ്യത്തുയരുമുഭയരൂ
പത്തിലോരോന്നിയറ്റും
ധാതാവാദിക്കുമുള്ളായ് വിലസുമൊരുമഹാ
ധാമമാണെന്‍റെ ദൈവം.
വേദംനാലിൻ മുടിക്കും വിരവിൽ വിവിധമാ
മാഗങ്ങൾക്കുമോരോ
ഭേദം പറ്റിപ്പിണങ്ങും പലപല സമയ
ങ്ങൾക്കുമുൾക്കാതലായി
വാദംപോകും വഴിക്കിന്നധികമകലെയായ്
വാസ്തവം കണ്ട കണ്ണിൻ
ഖേദക്കണ്ണീർ തുടച്ചക്കനിമഴ പൊഴിയും
കൊണ്ടലാണെന്‍റെ ദൈവം.
അല്ലല്ലെന്നോതി യന്ത്യത്തമരമൊഴി മടു
ത്തന്തരിച്ചാദരിക്കും
ചൊല്ലെത്താതൊന്നു ചൂണ്ടിത്തരുമിയ ചിദാ
കാശദേശാന്തരത്തിൽ
ഉല്ലോലാനന്ദബാഷ്പാമൃതമധുവൊഴുകും
യോഗിചിത്താംബുജത്തി
ന്നല്ലില്ലാതുള്ളഹസ്സിന്നനിശശരണമാ
മംശുമാനെന്‍റെ ദൈവം.
സത്താ സാമാന്യസാക്ഷാൽക്കരണസരണിയിൽ
സാന്ദ്രസൗഭാഗ്യമായി
ചിത്തായിച്ചേതനാചേതനജഡനിചയം
ചെയ്ത ചൈതന്യമായി
മുത്തായ് മാണിക്യമായ് വന്മരതകമലയായ്
മോഹികൾക്കും മുനിക്കും
സത്തായ് സാനന്ദതേജോമയമഹിതമതായ്
നിന്നൊരൊന്നാണു ദൈവം.
Manglish Transcribe ↓
Kumaaranaashaan=>nijaanandavilaasam
en. Sthothrakruthi
aadhaarabrahmamaaraanjakhilamathilada
kkikkalanjangunilkkum
medhaaviprauddanum thannazhivilathirazhi
njandhanaayantharikkum;
vedhaavothunna vedam muzhuvanarikilum
velacheythaalumenthe
bodhaachaaryakkazhalcchenkamalamathinadi
kkaanu nirvaanalokam. Aanandaarambhamaakunnamruthakalashavaa
raashimaddhyatthanantha
sthaanatthil saandramodam sathathasarasasa
dyoganidran vinidran
naanaalokaanuroopan nathajananarakaa
raathi naaraayanaakhyan
jnjaanaachaaryan jayikkunnithu mama nijani
vaanalakshmeenivaasan. Mandaarappomkodikkymalar madhuramedu
tthenne maanicchu maaya
kkandaapaayam bhavikkumpadiyudalpunarum
kaushalatthil kalartthi,
mandaabhaavaanukampam mama mukalil mukar
nnoorumadvythasampa
thsandaanamcheytha saaraamruthalaharimozhi
kkethu njaanaadarippoo! Mandan njaanenkilum mattorumathi karuthaa
thenne nee njaanathennen
sandeham vittu saadhiccharuliyoru samaa
dhaanadhaamatthilennum
nindaarhan njaanirunneedulumiha niyatham
nirmmalabrahma nithyaa
nandakkalpaantha vellakkadalum karakavi
njenne mukkumvareykkum. Chidvibhyaasampradaayam chiraparichithamaa
nenkilum pankajappoo
maddhyatthil pallikollunnavanu mathivaru
nnilla thellum manojnje
sadyo nirvaanasaukhyapradamathu sakalam
samgrahicchen gruhatthi
nnadvythaanandavaanee! Varika janani va
nnaadukannaadakam nee. Mannappum thee marutthum mudiyumatha mahaa
dhooliyum dhooliyaayi
kkannilkkaanaathe shoonyakkariyirul kabalam
kondathum kandunilkkum
ennikkaanunnanerattherichudarethiri
llandhakaarattharimpee
vannam verattu vishvam nirayumoru mahaa
vidyayekkythozhunnen. Kaanappettullathattakkanikalarumarum
kannumattennamatta
praanappattattu pattippadarumoru pada
ppokkeyattulkkurunnil
vaanipraatheethanyjapriya vadivil vala
nnulla vishvaprabodha
praanapattaamapaaraprakruthipathiye njaan
pinneyum kythozhunnen. Thannatthaanaadarikum dharaniyilaruma
tthampuraanthanre paadam
thanniltthaanullasikkum tharalathayavide
tthanneyum munnidumpol
thannil thatthvam padam poyazhiyumasiyumatta
ppuratthaathmabodham
thannil thaangatta thatthvathripudimudivine
tthaanithaa kythozhunnen. Jnjaanacchentheemizhikkonilakiyaripuram
chuttu nirddhooliyaakki
bbhaanatthinnandhakaaram paravathu shariya
llaatheyillaatheyaayi
maanamvittullasikkum mahithathamamahaa
maunamaakum mahasil
thaane njaanennevacchatthalavaneyadhikam
thaanithaa kythozhunnen. Bhaanam bhaanam prapanchaprakruthi sakalavum
bhaanumel bhaanuvinkal
kaanal“kkenee”pravaaham kalavukalavuthaa
nennu thaanonnarinjaal
sthaanam mattilla thaanillavideyoru thada
sangalillennumallaa
thaanandaakaaramaayu ninnarulumathishayam
thanneyaanenre dyvam. Omennothunnathum poyoliyumozhiyuma
ngullinullaayinilkkum
naamam verattu naanaanarasuranaraka
sthaadikalkkekamaayi
premaavaasaprabodhaprathithavedivodum
ninnu sarvam bharikkum
seemaatheethaanukampaamruthamazhapozhiyum
sadghanam saadhudyvam! Onkaaratthinnumottatthariyudayamuzhu
kkatthinum lakshyamenkil
bhaakaaratthinnumevam palathinumathupo
laakumennaakumenye
njaan kaanunnilla chollunnathinoru padavum
naadabindhukkalatta
tthen kaarunyapravaaham thribhuvanavadivaayu
ninnoronnaanu dyvam. Kaanum dravyangalaakum ghadapadamakhilam
kaalkshanam kaalathatthva
nnooninnaamumparkonum thrunavumorukana
kkaakkumennaakilappol
kaanaanillenkilillakkalanamathu mahaa
kaalaraathrikkaratthil
praanaapaayam bhavikkunnathinumathinuma
ngappuratthenre dyvam. Ennam naanicchunilkkunniravimathithuda
rnnulla golangalellaa
munnikkykonduruttaannoruvidhamaruma
kkandukakreedayaadi
vinnum vinnennuchollumpadi virivil vala
rnnulla vishvaprapancha
kkannil kaanaaya kaanthakkathiroliyathinum
kaathaalaanenre dyvam. Kaanappettilla kaanumthiramodathinu ka
nnilla kyyilla, kaali
llaanallallaathe mattallanuvumalavumi
llaadiyillanthamilla
sthoonapraayam jadathvam cheruthu parayuvaa
nilla mattonnumalli
kkaanum brahmaandakodeekapadanadakalaa
shaaliyaanenre dyvam. Bhoothoyam jaathavedasanilanamarabhoo
vabjanaadithyanezhum
hothaavum chernna roopatthinumamalamaha
saamaroopasthithikkum
dhyaathaavin vrutthimaddhyatthuyarumubhayaroo
patthiloronniyattum
dhaathaavaadikkumullaayu vilasumorumahaa
dhaamamaanenre dyvam. Vedamnaalin mudikkum viravil vividhamaa
maagangalkkumoro
bhedam pattippinangum palapala samaya
ngalkkumulkkaathalaayi
vaadampokum vazhikkinnadhikamakaleyaayu
vaasthavam kanda kannin
khedakkanneer thudacchakkanimazha pozhiyum
kondalaanenre dyvam. Allallennothi yanthyatthamaramozhi madu
tthantharicchaadarikkum
cholletthaathonnu choondittharumiya chidaa
kaashadeshaantharatthil
ullolaanandabaashpaamruthamadhuvozhukum
yogichitthaambujatthi
nnallillaathullahasinnanishasharanamaa
mamshumaanenre dyvam. Satthaa saamaanyasaakshaalkkaranasaraniyil
saandrasaubhaagyamaayi
chitthaayicchethanaachethanajadanichayam
cheytha chythanyamaayi
mutthaayu maanikyamaayu vanmarathakamalayaayu
mohikalkkum munikkum
satthaayu saanandathejomayamahithamathaayu
ninnoronnaanu dyvam.