നിശാപ്രാർത്ഥന
കുമാരനാശാൻ=>നിശാപ്രാർത്ഥന
എൻ.
വിളയാടിയ കുട്ടി തള്ളയെ
ത്തളരുമ്പോൾ തിരയുന്നു ദൈവമേ,
പലവൃത്തികളാൽ വലഞ്ഞു നിൻ
നില നോക്കുന്നിതു രാവിൽ ഞാനുമേ.
ഉടലിൽ ക്രിയ നിൽക്കുമെന്നെയി
ങ്ങുടനേന്ദ്രിയമുള്ളവും വിഭോ
വെടിയും—പൊഴിയുന്ന പൂ നില
ത്തടിയുംപോലണയും ഭവാനിൽ ഞാൻ.
ഘൃണയോടുമിരുട്ടിൽ നിൽക്കണേ
തുണയായങ്ങ,വിടത്തെ വേഴ്ചയാൽ
ഉണരാകണമേ നടേതിലും
ഗുണവാനായ് ജഗദീശ, നാളെ ഞാൻ.
ജഗതിക്കു സമൃദ്ധി കൂടണം
ഭഗവൻ, ത്വൽകൃപയെന്നിൽ വായ്ക്കണം
അഘമൊക്കെയകന്നുദിക്കണം
സുഖമിങ്ങെന്റെ വിരോധികൾക്കുമേ.
ഒരു ദീപവുമിന്ദുവും സ്ഫുരി
പ്പൊരു നക്ഷത്രവുമൊന്നുമെന്നിയേ
ഇരുൾമേലിരുളാം സുഷുപ്തിയിൽ
ശരണം ചിന്മയ ദേവദേവ നീ!
Manglish Transcribe ↓
Kumaaranaashaan=>nishaapraarththana
en. Vilayaadiya kutti thallaye
tthalarumpol thirayunnu dyvame,
palavrutthikalaal valanju nin
nila nokkunnithu raavil njaanume. Udalil kriya nilkkumenneyi
ngudanendriyamullavum vibho
vediyum—pozhiyunna poo nila
tthadiyumpolanayum bhavaanil njaan. Ghrunayodumiruttil nilkkane
thunayaayanga,vidatthe vezhchayaal
unaraakaname nadethilum
gunavaanaayu jagadeesha, naale njaan. Jagathikku samruddhi koodanam
bhagavan, thvalkrupayennil vaaykkanam
aghamokkeyakannudikkanam
sukhamingente virodhikalkkume. Oru deepavuminduvum sphuri
pporu nakshathravumonnumenniye
irulmelirulaam sushupthiyil
sharanam chinmaya devadeva nee!