പണം
കുമാരനാശാൻ=>പണം
എൻ.
വരഗുണനര, വായുവീഥിമേൽ നീ
വിരവൊടു തീർത്തൊരു കോട്ട വീണുപോയോ!
കരയുഗമയി കെട്ടി, നോക്കി വിണ്ണിൽ
ത്തിരയുവതീ നെടുവീർപ്പൊടെന്തെടോ നീ?
വിരയുവതിഹ നിൻമതത്തിനായോ
പുരുമമതം സമുദായഭൂതിയോർത്തോ
പരഹിതകരമാം പ്രവൃത്തിതന്നിൽ
പരമഭിവൃദ്ധിയതിന്നുവേണ്ടിയോ നീ.
സ്ഥിരമിഹ സുഖമോ മഹത്ത്വമോ നീ,
വരഗുണമാർന്നൊരു വിദ്യയോ യശസ്സോ
പരമസുകൃതമോ കടന്ന സാക്ഷാൽ
പരഗതിയോ പറകെന്തെടോ കൊതിപ്പൂ.
കുറവു കരുതിയിങ്ങു കേണിരുന്നാൽ
കുരയുകയാം വിലയാർന്ന നിന്റെ കാലം
മറവകലെ രഹസ്യമോതുവൻ, നീ
പറയുക പോയിതു നിന്റെയിഷ്ടരോടും.
കരുതുക, കൃതിയത്നലഭ്യനേതും
തരുവതിനീശനിയുക്തനേകനീ ഞാൻ
വിരവിൽ വിഹിതവൃത്തിയേതുകൊണ്ടും
പരമിഹ നേടുക, യെന്നെ, നീ പണത്തെ!
Manglish Transcribe ↓
Kumaaranaashaan=>panam
en. Varagunanara, vaayuveethimel nee
viravodu theertthoru kotta veenupoyo! Karayugamayi ketti, nokki vinnil
tthirayuvathee neduveerppodenthedo nee? Virayuvathiha ninmathatthinaayo
purumamatham samudaayabhoothiyorttho
parahithakaramaam pravrutthithannil
paramabhivruddhiyathinnuvendiyo nee. Sthiramiha sukhamo mahatthvamo nee,
varagunamaarnnoru vidyayo yashaso
paramasukruthamo kadanna saakshaal
paragathiyo parakenthedo kothippoo. Kuravu karuthiyingu kenirunnaal
kurayukayaam vilayaarnna ninte kaalam
maravakale rahasyamothuvan, nee
parayuka poyithu ninteyishdarodum. Karuthuka, kruthiyathnalabhyanethum
tharuvathineeshaniyukthanekanee njaan
viravil vihithavrutthiyethukondum
paramiha neduka, yenne, nee panatthe!