പ്രഭാതപ്രാർത്ഥന
കുമാരനാശാൻ=>പ്രഭാതപ്രാർത്ഥന
എൻ.
സകലാശ്രയമായി രാത്രിയും
പകലും നിന്നെരിയും പ്രദീപമേ,
ജഗദീശ, ജയിക്ക! ശാശ്വതം
നിഗമം തേടിന നിൻപദാംബുജം.
അരുണോദയമായി, പൂക്കൾപോൽ
വിരിയുന്നൂ കരണോൽക്കരം വിഭോ.
തിരിയെത്തെളിയുന്നു ഹന്ത! നീ
തിരനീക്കുന്നൊരു ലോകരംഗവും.
ഒരു ഭീതിയെഴാതെ കാത്തു, ദു
ഷ്കരസാംസാരികപോതയാത്രയിൽ
കര കാട്ടുക നിന്നു നീ കൃപാ
കര, ഞാൻ ദിക്കറിയാത്ത നാവികൻ.
ഗുണമെന്നിയൊരാൾക്കുമെന്നിൽനി
ന്നണയായ്‌വാൻ തരമാകണം വിഭോ,
അണുജീവിയിലും സഹോദര
പ്രണയം ത്വൽ കൃപയാലെ തോന്നണം.
ഉളവാകണമാത്മതുഷ്ടിയീ
യെളിയോനിങ്ങനെ പോകണം ദിനം,
ഇളകാതെയുമിന്ദ്രിയാർത്തിയാൽ
കളിയായും കളവോതിടാതെയും.
അഖിലോപരിയെന്‍റെ ബുദ്ധിയിൽ
സുഖദുഃഖങ്ങളിൽ മാറ്റമെന്നിയേ
ജഗദീശ, തെളിഞ്ഞു നിൽക്കണം
നിഗമം തേടിന നിൻ പദാംബുജം.
Manglish Transcribe ↓
Kumaaranaashaan=>prabhaathapraarththana
en. Sakalaashrayamaayi raathriyum
pakalum ninneriyum pradeepame,
jagadeesha, jayikka! Shaashvatham
nigamam thedina ninpadaambujam. Arunodayamaayi, pookkalpol
viriyunnoo karanolkkaram vibho. Thiriyettheliyunnu hantha! Nee
thiraneekkunnoru lokaramgavum. Oru bheethiyezhaathe kaatthu, du
shkarasaamsaarikapothayaathrayil
kara kaattuka ninnu nee krupaa
kara, njaan dikkariyaattha naavikan. Gunamenniyoraalkkumennilni
nnanayaayvaan tharamaakanam vibho,
anujeeviyilum sahodara
pranayam thval krupayaale thonnanam. Ulavaakanamaathmathushdiyee
yeliyoningane pokanam dinam,
ilakaatheyumindriyaartthiyaal
kaliyaayum kalavothidaatheyum. Akhilopariyenre buddhiyil
sukhaduakhangalil maattamenniye
jagadeesha, thelinju nilkkanam
nigamam thedina nin padaambujam.