പള്ളിക്കെട്ടു മംഗളാശംസ

കുമാരനാശാൻ=>പള്ളിക്കെട്ടു മംഗളാശംസ

എൻ.

ഉന്നിദ്രം കാലചക്രം തിരിയുമളവു പൊ

ങ്ങി സ്ഫുലിംഗങ്ങൾപോലി

ങ്ങന്യൂനം മായുമോരോ ദെനമതിലമിതാ

നന്ദമിന്നുള്ളഹസ്സേ!

ധന്യം നീ, നിന്നിലല്ലോ സുമുഖിയിളയരാ

ജ്ഞിക്കു തൃത്താലിചാർത്താൻ

മിന്നുന്നോർത്താൽ മുഹൂർത്തം മഹിതമരിയപൊൻ

നൂലിലത്താലിപോലെ.



ഹാ! രമ്യം ബാല്യമിപ്പോൾ ചിരസഖിഭവതി

ക്കോതുമേ യാത്ര കേഴാ

യ്കാരോമൽത്തമ്പുരാട്ടീ ദശകളറിക മർ

ത്ത്യർക്കു നിത്യങ്ങളല്ലാ

ധീരത്വം പൂണ്ടു കൃത്യങ്ങളിൽ മരുവുക,

ധന്യൻ വിധാതാവു കാലേ

വീരുത്തേ ശാഖിമേലും വനിതയെ വര

ഹസ്തത്തിലും ചേർത്തിടട്ടെ!



ഓരാതുല്ലാസവും ഭീതിയുമുരുസുഖവും

ദു:ഖവും നിന്നു നിത്യം

പോരാടും ജീവിതത്തിൽ വലിയ പടനിലം

യൗവനം ഭവ്യശീലേ,

പേരും ധർമ്മത്തിൽ നിന്നാൽ ജയ,മപജയമാം

തെറ്റിയാലോർക്ക ദീർഘം

പാരിൽ പ്രാപിക്ക രാജ്ഞി, തിരുവടി സുഖദാ

മ്പത്യമാദ്യന്തഹൃദ്യം.



പ്രാപിച്ചു ഭാഗ്യമാര്യേ ഭവതിയെ രവിവർ

മ്മാഖ്യനാം ചിത്രകൃത്താം

ഭൂപാലൻ തന്‍റെ ബീ.ഏ.പദവിജയി മഹാ

ഭാഗനാം ഭാഗിനേയൻ

ശോഭിച്ചു ദ്വന്ദമേറ്റം പ്രജകൾ കൃതികളായ്

നിങ്ങളിൽ സാമ്പ്രതം നി

ക്ഷേപിക്കുന്നാശ വഞ്ചിക്ഷിതിപകുലമതിൻ

വമ്പെഴും പൊൻപതാകെ.



പൃഥ്വിശാലംബരല്ലോ പ്രജകൾ, ഭവതി

ദൃഷ്ടാന്തമായ് കാന്തമാർക്കും

വർത്തിക്കും രാജ്ഞിമാർക്കും ചിരമിവിടെ വധൂ

ജാതി വിഖ്യാതിയേലും

പ്രത്യേകിച്ചിന്നിവയ്ക്കും വരമരുളുമജൻ

പാർവ്വതീഭായിരജ്ഞീ

പുത്രന്മാരെന്ന പേരാർന്നിനിയവനിപർ

വേണാടു വാണീടുവാനും.

Manglish Transcribe ↓


Kumaaranaashaan=>pallikkettu mamgalaashamsa

en. Unnidram kaalachakram thiriyumalavu po

ngi sphulimgangalpoli

nganyoonam maayumoro denamathilamithaa

nandaminnullahase! Dhanyam nee, ninnilallo sumukhiyilayaraa

jnjikku thrutthaalichaartthaan

minnunnortthaal muhoorttham mahithamariyapon

noolilatthaalipole. Haa! Ramyam baalyamippol chirasakhibhavathi

kkothume yaathra kezhaa

ykaaromaltthampuraattee dashakalarika mar

tthyarkku nithyangalallaa

dheerathvam poondu kruthyangalil maruvuka,

dhanyan vidhaathaavu kaale

veerutthe shaakhimelum vanithaye vara

hasthatthilum chertthidatte! Oraathullaasavum bheethiyumurusukhavum

du:khavum ninnu nithyam

poraadum jeevithatthil valiya padanilam

yauvanam bhavyasheele,

perum dharmmatthil ninnaal jaya,mapajayamaam

thettiyaalorkka deergham

paaril praapikka raajnji, thiruvadi sukhadaa

mpathyamaadyanthahrudyam. Praapicchu bhaagyamaarye bhavathiye ravivar

mmaakhyanaam chithrakrutthaam

bhoopaalan than‍re bee. E. Padavijayi mahaa

bhaaganaam bhaagineyan

shobhicchu dvandamettam prajakal kruthikalaayu

ningalil saampratham ni

kshepikkunnaasha vanchikshithipakulamathin

vampezhum ponpathaake. Pruthvishaalambarallo prajakal, bhavathi

drushdaanthamaayu kaanthamaarkkum

vartthikkum raajnjimaarkkum chiramivide vadhoo

jaathi vikhyaathiyelum

prathyekicchinnivaykkum varamarulumajan

paarvvatheebhaayirajnjee

puthranmaarenna peraarnniniyavanipar

venaadu vaaneeduvaanum.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution