പൂക്കാലം

കുമാരനാശാൻ=>പൂക്കാലം

എൻ.







പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,

പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;

വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ, പൂവാൽ

ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ.



എല്ലാടവും പുഷ്പഗന്ധം പരത്തി

മെല്ലെന്നു തെക്കുന്നു വീശുന്നു വായു;

ഉല്ലാസമീ നീണ്ട കൂകൂരവത്താ

ലെല്ലാർക്കുമേകുന്നിതേ കോകിലങ്ങൾ.



കാണുന്നിതാ രാവിലേ പൂവു തേടി

ക്ഷീണത്വമോരാത്ത തേനീച്ച കാട്ടിൽ

പോണേറെയുത്സാഹമുൾക്കൊണ്ടിവയ്ക്കെ

ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?



പാടങ്ങൾ പൊന്നിൻ‌നിറം‌പൂണ്ടു, നീളെ

പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം

കേടറ്റ നെല്ലിൻ കതിർക്കാമ്പുകൊത്തി

ക്കൂടാർന്ന ദിക്കോർത്തു പോകുന്നു വാനിൽ.



ചന്തം ധരയ്ക്കേറെയായ് ശീതവും പോ,

യന്തിക്കു പൂങ്കാവിലാളേറെയായി;

സന്തോഷമേറുന്നു, ദേവാലയത്തിൽ

പൊന്തുന്നു വാദ്യങ്ങൾ—വന്നൂ വസന്തം!



നാകത്തിൽനിന്നോമനേ, നിന്നെ വിട്ടീ

ലോകത്തിനാനന്ദമേകുന്നിതീശൻ

ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാൻ

പോകൊല്ല പോകൊല്ല പൂക്കാലമേ നീ!



ചിന്തിച്ചിളങ്കാറ്റുതൻ നിസ്വനത്താ

ലെന്തോന്നുരയ്ക്കുന്നു നീ?—ഞാനറിഞ്ഞു,

"എന്താതനാം ദേവനോതുന്നതേ ഞാ

നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ?

Manglish Transcribe ↓


Kumaaranaashaan=>pookkaalam

en. Pookkunnithaa mulla, pookkunnilanji,

pookkunnu thenmaavu, pookkunnashokam;

vaaykkunnu velikku varnnangal, poovaal

chokkunnu kaadanthimeghangalpole. Ellaadavum pushpagandham paratthi

mellennu thekkunnu veeshunnu vaayu;

ullaasamee neenda kookooravatthaa

lellaarkkumekunnithe kokilangal. Kaanunnithaa raavile poovu thedi

ksheenathvamoraattha theneeccha kaattil

ponereyuthsaahamulkkondivaykke

nthonam velukkunnushasoyithellaam? Paadangal ponninnirampoondu, neele

ppaadipparannetthiyeetthatthayellaam

kedatta nellin kathirkkaampukotthi

kkoodaarnna dikkortthu pokunnu vaanil. Chantham dharaykkereyaayu sheethavum po,

yanthikku poonkaavilaalereyaayi;

santhoshamerunnu, devaalayatthil

ponthunnu vaadyangal—vannoo vasantham! Naakatthilninnomane, ninne vittee

lokatthinaanandamekunnitheeshan

ee kollamee ninte paadam thozhaam njaan

pokolla pokolla pookkaalame nee! Chinthicchilankaattuthan nisvanatthaa

lenthonnuraykkunnu nee?—njaanarinju,

"enthaathanaam devanothunnathe njaa

nenthaakilum cheyyu"vennallayallee?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution