പൂവാം പൊഞ്ചഷകത്തിങ്കൽ
കുമാരനാശാൻ=>പൂവാം പൊഞ്ചഷകത്തിങ്കൽ
എൻ.
പൂവാം പൊഞ്ചഷകത്തിങ്കൽ
പൂരിച്ച മധു കാൺകയാൽ
പരമാനന്ദമായ് ഹന്ത
പാടുന്നു ചില വണ്ടുകൾ
പകയുൾക്കാമ്പിൽ മുത്തിട്ടോ
പരപ്രേരണമൂലമോ
പത്രമാകും പോർക്കളത്തിൽ
പാഞ്ഞെത്തുന്നു കവേ ഭവാൻ?
Manglish Transcribe ↓
Kumaaranaashaan=>poovaam ponchashakatthinkal
en. Poovaam ponchashakatthinkal
pooriccha madhu kaankayaal
paramaanandamaayu hantha
paadunnu chila vandukal
pakayulkkaampil mutthitto
parapreranamoolamo
pathramaakum porkkalatthil
paanjetthunnu kave bhavaan?