ഭക്തവിലാപം
കുമാരനാശാൻ=>ഭക്തവിലാപം
എൻ.
സ്തോത്രകൃതികൾ
അണകവിയുന്നലഴലാഴിയാഴുമെന്നിൽ
പ്രണയമുദിച്ചു കഴിഞ്ഞു പാരവശ്യാൽ
അണികരമേകിയണഞ്ഞിടുന്ന നാരാ
യണഗുരുനായകനെന്‍റെ ദൈവമല്ലോ
വേദാഗമക്കളികളാശമുയർത്തി നിന്നി
ലാധാരമാമലയതിൽ മകുടാഭിഷേകം
ബോധാന്ധകാരമിഹിരൻ മമ നാശകാലം
ബോധിച്ചെടുത്ത ഗുരുവിൻ കരുണാമൃതക്കൈ.
ആലമുണ്ടഴലുപോലെ മായയിൽ
മാലുകൊണ്ടു മതിയും മയങ്ങി ഞാൻ
കാലു തന്നു കനിയുന്നതെന്നു നീ
വേലുമേന്തി വിലസുന്ന ദൈവമേ
സ്ഥൂലമോ പൊരുളു സൂക്ഷ്മദേഹമോ
മൂലമോ മുടിവിലുള്ളതെന്നിയേ
കാലവൈഭവമതിൽക്കലർന്നെഴും
ജാലമോ മുരുക! മൂലദൈവമേ!
പ്രാണനായക! ഭവൽപദാംബുജം
കാണുമാറു കരുതാതെ കശ്മലൻ
വീണനായി വളരുന്നുവെങ്കിലും
കാണി നീ കരുണചെയ്ക ദൈവമേ!
ഏണനേർമിഴികളോടു മന്മഥൻ
ബാണവൈഭവമെടുത്തടിക്കിലും
പ്രാണനുള്ളളവണഞ്ഞിടാതെ കൺ
കോണൊഴിഞ്ഞു കൃപചെയ്ക ദൈവമേ!
ആണവക്കടലിലാഴുമേഴ ഞ്
നേണപാണിമകനെന്‍റെ തമ്പുരാൻ
വേണമെങ്കിലവനെന്നെയാളുമെ
ന്നാണുറപ്പുമടിമക്കു ദൈവമേ!
നീറിടുന്നു മനതാരിൽ നിൻപദം
തേറിടുന്നതിശക്തനെങ്കിലും
കൂറിടുന്ന തിരുമേനിയെന്നിയേ
വേറെനിക്കൊരുവരില്ല ദൈവമേ!a
നാറുമീയുടലുതന്‍റെ മേനിയിൽ
കേറിയൻപൊടു കലർന്നുകൊള്ളുമോ
ചോറിരന്നു ചുണകെട്ടു ചീയുമോ
കൂറഴിഞ്ഞു വിലസുന്ന ദൈവമേ!
സൂനവാടിയിലെഴുന്ന തെന്നലേ!
പീനമാ മയിലിലേറുമോമലേ!
മാനമറ്റ മലമായ ചെയ്യുമീ
ദീനമെന്നു തുലയുന്നു ദൈവമേ!
വാനലർക്കൊടി കുലച്ച കോരകം
തേനൊലിച്ചു വിരിയുന്ന വേളയിൽ
സ്വാനമിട്ടളി മുഴക്കി മൗനമായ്
ഞാനിരിപ്പതിനിയെന്നു ദൈവമേ
തീനെടുത്തിനി വെറുക്കുമെങ്കിലും
വാനടുത്ത വഴി കാണുമെങ്കിലും
കോനെടുത്തു കുടിവയ്ക്കുമെങ്കിലും
ഞാനെടുത്ത ജനി നന്നു ദൈവമേ!
പരമായ നിന്‍റെ പദപങ്കജത്തിനി
പ്പുറമായി നിന്നു പൊതിയുന്നു സങ്കടം;
പറയാവതല്ല പലരോടുമോതിയാ
ലറിയാവതല്ല കളവല്ല ദൈവമേ!
അറിയാമിതൊക്കെയവിടത്തിലെങ്കിലും
പറയാതിരിപ്പഴകല്ല പാമരൻ;
മറനാലുമോതിയറിയാതെ നിൻപദം
പറവാനുമില്ല പരിചിന്നു ദൈവമേ!
ഒരു വേല ചെയ്തു തിരുവുള്ളമൂറുമാ
റൊരു സമ്പ്രദായമറിയാതെ പാപി ഞാൻ
ഗുരുപാദമെന്നു കുറിയായ് നിനച്ചതിൽ
പ്പെരുമാറുമാറു മരുവുന്നു ദൈവമേ!
തിരുനീറണിഞ്ഞു തിരുനാമമോതി നി
ന്തിരുവേലകൊണ്ടു ദിവസം കഴിച്ചു ഞാൻ
സ്ഥിരമായിരുന്നു തവ പാദപങ്കജം
മരുവുന്നതെന്നു മയിലാർന്ന ദൈവമേ!
മരുവിൽപ്പരന്ന മൃഗതൃഷ്ണികാജലം
പരുകുന്നതിന്നു പണിചെയ്തിടാതെ ഞാൻ
സുരലോകഭോഗമതിലും വെറുത്തു നി
ന്നരികത്തിലെന്നു മരുവുന്നു ദൈവമേ!
അറിയാതിരുന്നതറിയാതറിഞ്ഞു ഞാ
നറിവാകുമിമ്പമഴിയാതഴിഞ്ഞതിൽ
മുറിയാതെ നിഷ്ഠ മുറയായുറച്ചിരു
ന്നുറവാവതെന്നു പറയുന്നു ദൈവമേ!
തുറയായ് നടന്നു തുണയറ്റു നിൻപദം
തുറയായറിഞ്ഞു തുഴയുന്നതൊക്കെയും
കുറിയായുണർന്നു കനിയുന്ന നീയിനി
പ്പുറമേ വരുന്ന വരവെന്നു ദൈവമേ!
ചെറുതില്ല ചിത്തമതിലമ്പു നിമ്പദം
പുറമേ നിനച്ചു പുകഴുന്നു പാപി ഞാൻ
അറിവില്ല ചെയ്തതഖിലം പൊറുത്തു നീ
മറുതിപ്പെടുത്തു കനിവുള്ള ദൈവമേ!
സുരദിന്ധു ചൂടി വിലസുന്ന സുന്ദര
ത്തിരുമൗലിയാറു തിരളുന്ന നിൻപദം
ഒരു നേരമുള്ളിലൊഴിയാതിരിക്കുമാ
റരുമക്കടാക്ഷമരുളീടു ദൈവമേ!
പരമില്ലെനിക്കു പറവാനുമാശ്രയം
പരിപാഹി പാഹി പരമാർത്ഥരൂപമേ!
പരിതോഷമോടു പലവാറുമാളുമെൻ
"കരുവാ"യിരുന്നു കനിയുന്ന ദൈവമേ!
അണുവിന്നു മൂലമറിയായ്മയാഴു
ന്നണുജാലജാലമഖിലാണ്ഡമണ്ഡലം
ഘൃണയോടു കാത്തു മരുവുന്ന നിൻപദം
പണിയുന്നവർക്കു പിണിയേതു ദൈവമേ!
അണയറ്റു പൊങ്ങുമരുളാഴിതന്നിലി
പ്പിണമൊക്കെ നിന്നു വിലസുന്നു പോളപോൽ
ഗുണമറ്റു കണ്ണു കുറിയാക്കിടുന്ന നിൻ
ഗുണമാരറിഞ്ഞു ഗുരുവെന്നി ദൈവമേ!
ക്ഷണവൃത്തിയായ വിഷയാത്മകം സുഖം
തൃണതുച്ഛമെന്നു കരുതുന്ന ബുദ്ധിമാൻ
പണിചെയ്തു ഭക്തിപദവീവിലാസമോ .
ടണയുന്നപാരസുഖരൂപ! ദൈവമേ!
തുണയെന്നു നിന്നു പണിയും ജനത്തിന
ങ്ങണയുന്ന താപമഖിലം കൊടുത്തുടൻ
പണയപ്പെടുന്ന പരമാനുകമ്പയാർ
ന്നണിമാദിസിദ്ധിയരുളുന്ന ദൈവമേ!
ക്ഷണികാദിവാദിവിപരീതവർത്തികൾ
ക്കണുകാതെതന്നെയകലത്തിരുന്നു നീ
പ്രണയം കലർന്നു പരമാർത്ഥവിത്തുകൾ
ക്കണികയ്യിലാർന്നു വിലസുന്ന ദൈവമേ!
മണമാദിയായി വിലസുന്ന മണ്ണിലും
തുണചിന്ത ചെയ്തു ഗുണമായ് നിറഞ്ഞുടൻ
ഗുണിയറ്റു നിന്നു ഗുണവും നിരാശ്രയി
ച്ചണയുന്നതായി വിലസുന്ന ദൈവമേ!
രണനാദിതോറുമനിശം ഭ്രമിച്ചുടൻ
രണമാടി നിന്നു രസമൂറുമിന്ദ്രിയം
രണനാദി പെറ്റു രണമാടി രണ്ടുമ
റ്റമരേണമെന്നിലരുളായ ദൈവമേ!
ഗണികാജനത്തൊണയാതെ കേവലം
പണമോഹമോടു പതറാതെ മാനസ്സം
ക്ഷണനേരമിങ്ങു മരുവാതെ വന്നുനി
ന്നണിപാദപദ്മമതിലാക ദൈവമേ!
നിണമുണ്ടിടുന്ന നരകപിശാചുതൻ
ഗണമെന്നപോലെ വരുമഷ്ടവൈരിമാർ
പ്രണവപ്രയോഗശരധാരയേറ്റുടൻ
വ്രണമാർന്നു വീഴുമരുളേക ദൈവമേ
മണമേ മലർന്ന മലരേ! മരന്ദമേ!
അണിയിട്ടു പാടുമളിയേ വസന്തമേ!
ഗുണമറ്റു നിന്നു 'കരുവാ' വിളങ്ങുമു
മുണ്മണിയേ തുണക്ക ഗുഹദേവ! ദൈവമേ!
ആദിനായക! നിറഞ്ഞു നീയിരു
ന്നാദരിക്കിലുമന്ധനായ ഞാൻ
ഖേദാവാരിധിയതിൽ കിടന്നഹോ!
വേദനപ്പെടുവതെന്തു ദൈവമേ!
വേദവീഥിയിലുമില്ല നിൻപദം
വാദവാണിയിലുമില്ല ചൊല്ലുകിൽ
മോദമുറ്റ മുനിതൻ മനക്കുരു
ന്നാദരിച്ചടിയിരുന്ന ദൈവമേ!
മൂർത്തി മൂന്നുമുരുവറ്റു നിന്നിടും
പൂർത്തിയായ പുരവൈരിപുണ്യമേ
കാർത്തികേയ! കരുണാരസം പൊഴി
ഞ്ഞാർത്തി തീർത്തരുളുമാദിദൈവമേ!
പേർത്തുപേർത്തു പരിതാപമൊക്കെ ഞാ
നോർത്തു ചൊല്ലിയുഴലുന്നു സന്തതം
പാർത്തിരുന്നു പലകാലമെന്നെ നീ
യോർത്തിരങ്ങിയരുളുന്നിനി ദൈവമേ!
ഉണ്ണിയാണൊരുവനില്ല നിൻപദം
നണ്ണിയാണു നടകൊണ്ടിടുന്നു ഞാൻ
ദണ്ഡമിന്നുമിയലുന്നതോർക്കിലെൻ
കണ്ണുനീരു കവിയുന്നു ദൈവമേ!
കണ്ണിൽ നിന്നു കളിയാടിടുന്ന നിൻ
പുണ്യപാപമറിയാതെ പാപി ഞാൻ
മണ്ണു തൊട്ടു മഷിയോളവും കിട
ന്നെണ്ണിയെണ്ണിയുഴലുന്നു ദൈവമേ!
ഉണ്ണുമൂഴകളശേഷമൂഴിയിൽ
ക്കണ്ണിൽ നിന്നു കലരുന്ന കാരണം
നണ്ണി നണ്ണി നരകിച്ചു നെഞ്ചകം
പുണ്ണു പോലെ പിളരുന്നു ദൈവമേ!
ദണ്ഡധാരി ദയയെന്നി നിത്യമെൻ
മണ്ഡപത്തിൽ മരുവുന്ന മൂലമായ്
ദണ്ഡഭീതി പെരുകുന്നു സന്തതം
ദണ്ഡുമേന്തി വിലസുന്ന ദൈവമേ
പുണ്ഡരീകനയനൻ പുരാരിയും
പുണ്ഡരീകഭവനും പുലർത്തിടും
പുണ്ഡരീകമൃദുപാദമെൻ മൻ:
പുണ്ഡരീകമതിലാക്ക ദൈവമേ
വിണ്ണിൽ നിന്നു വിലസുന്ന കാർത്തികാ
പുണ്യമേ ഭുവനമാളുമേകമേ
കണ്ണടുത്തു 'കരുവാ' വിളങ്ങുമെ
ന്നുണ്ണിവേല! വരികാശു ദൈവമേ!
അന്തരായനിരയായ മായത
ന്നന്തരാളമതിലായ പാപി ഞാൻ
അന്തരംഗമറിയാതനാരതം
വെന്തെരിഞ്ഞു വിരളുന്നു ദൈവമേ!
നൊന്തിരുന്നു നുതി ചെയ്തു നിത്യവും
നിന്തിരുപ്പദനിലീനമാനസൻ
സന്തരിച്ച ജനിസാഗരത്തിൽ വീ
ണന്തരിച്ചറിയനെന്‍റെ ദൈവമേ!
എന്തു ചെയ്തെളിയ ഞാനിനി പ്രിയം
നിന്തിരുപ്പദനിലീനമാനസൻ
സന്തരിച്ച ജനിസാഗരത്തിൽ വീ
ണന്തരിച്ചടിയനെന്‍റെ ദൈവമേ!
ബന്ധമുക്തി വിഭജിച്ചു വിഭ്രമി
ച്ചന്ധകൂപമതിലാണു സന്തതം
ബന്ധമറ്റ തവ പാദതരതിൽ
ബന്ധമാരറിയുമാദിദൈവമേ!
അന്ധകാരമതിനാദിയില്ല പി
പിന്നന്ധകാരമതുമില്ല ചൊല്ലുകിൽ
അന്ധനായടിയനാഴുവാനതിൽ
ബന്ധമെന്തരുളുകെന്‍റെ ദൈവമേ!
പന്തിയായ പലതും പരന്നിരു
ന്നന്തകാനനമതിങ്കലാകവേ
അന്തികത്തിലരശറ്റ ഞാനിരു
ന്നെന്തു ചെയ്യുമിനിയെന്‍റെ ദൈവമേ!
ബന്ധുവായ തവ പാദപങ്കജം
ചിന്തിയാതെ മരുവുന്ന ദുർജ്ജനം
അന്തമറ്റ നരകാബ്ധിയേറുവാ
നെന്തുപായമറിയുന്നു ദൈവമേ!
കാലവാഹിനി വഹിച്ച കാഷ്ടമായ്
കാളരാത്രിയിലുഴന്നു നിത്യവും
ബാലനാമടിമ വാടി വീഴുമ
ന്നീലമാമയിലിൽ നിന്ന ദൈവമേ!
മൂലമേ മുരുകദൈവമേ! മുഴു
സ്ഥൂലമേ സുഖപയപയോനിധേ
കാലണഞ്ഞ കരണം കലർന്നുടൻ
മൂലമാമയിലിൽ നിന്ന ദൈവമേ!
നൂലറിഞ്ഞു നുതിചെയ്തുകൊള്ളുവാൻ
കാലമില്ല കനിവില്ല പാടുവാൻ
വേലയറ്റ 'കരുവാ' വിളങ്ങുമെൻ
വേലവാ! വരിക വിശ്വദൈവമേ!
അടലാടിടുന്ന വിഷയങ്ങളന്വഹം
തുടരാതൊഴിഞ്ഞു തുലയായിരുന്നു ഞാൻ
അടയാളമറ്റൊരരുളംബരത്തിലായ്
നടമാടിടുന്ന നലമൊന്നു ദൈവമേ!
മൃഡസൂനുവിന്‍റെ മഹിമാവുകൊണ്ടുടൻ
ജഡവാതമൊക്കെ ജവമേ ജയിച്ചു ഞാൻ
ഗുഡമേ ജയിക്ക ഗുഹനേ! നമുക്കിനി
യിഡനിന്നിറങ്ങുമമൃതായ ദൈവമേ!
പടമാദി തൊട്ടു പലരും പറഞ്ഞിടും
പടുവാദമൊക്കെയഴിയുന്ന പാതയിൽ
വിടകൊണ്ടു ചെന്നു വിരിവുള്ളെടത്തു ഞാ
നടയുന്നവാറുമരുളീടു ദൈവമേ!
അടിയോ നിനക്കിലതിനില്ലനാദിയായ്
വടിവോടിരുന്നു വിലസുന്നു വിശ്വവും
ഇടയൂടിരിക്കുമിവനീ വഴക്കൊഴി
ഞ്ഞിടരറ്റിരിപ്പതിനിയെന്നു ദൈവമേ!
അടി കൊണ്ടുകൊള്ളുവതിനെന്നുതൊട്ടു വ
ന്നടിയൻ കിടന്നു വലയുന്നനാരതം
പൊടിപോലുമില്ല സുഖമിന്നു മാനസം
പിടികായമാനമതിലെന്‍റെ ദൈവമേ!
കാളാംഭോദക്കരിംകോമളതരകബരീ
ഭാരമാരോഹണം ചെ
യ്തോളംതല്ലുന്ന ഗംഗാനദിയുമൊളിചൊരി
ക്കുന്ന ചന്ദ്രക്കിടാവും
മാളും മാരൻ മദിച്ചാലിനിയുമിനിയുമെ
ന്നങ്ങു ചെന്നെറ്റിയിൽ തീ
കാളും കണ്ണും കലർന്നെൻ കരുണമുരുകനെ
ക്കാണുവാൻ കാലമായോ!
കന്ദർപ്പൻതന്നെ വെന്നക്കൊടിയൊരു കുലവി
ല്ലിങ്ങു കൈക്കൊണ്ടപോലെ
സ്സന്ദർഭം ചേന്നിണങ്ങും സരസതരലസ
ച്ചില്ലിതൻ തെല്ലിഴിപ്പും
മന്ദസ്മേരം പൊഴിക്കും മധുമൊഴിവിലാ
സങ്ങളും ചേർന്ന ബാല
സ്കന്ദൻതാൻ കാലകാലന്നരുളുമാ
യ്‌ക്കാണുവാൻ കാലമായോ!
ആലം കൈക്കൊണ്ട മർത്ത്യർക്കമൃതമഴ ചൊരി
ഞ്ഞോരു താതാംശഭൂത
ക്കാലക്കംബുക്കഴുത്തിൽ കലിതരസമെഴും
ഭസ്മരുദ്രാക്ഷനൂലും
ആലസ്യം വിട്ടുദിക്കുന്നഭയമമലചിൻ
മുദ്രയുന്നിദ്രഭാവം
കോലും വേലും ധരിച്ചും കുശലമുരുകനെ
ക്കാണുവാൻ കാലമായോ!
പാലൊക്കും ഭൂതി പൂശിപ്പരിമളമിളകും
പദ്മരാഗപ്രദേശം
പോലൊക്കും വിസ്തൃതോദരസ്ഥലമതിലണയ
പ്പൂണുമപ്പൂണുനൂലും
മേലിൽ പൊൻകാഞ്ചി പൂട്ടിക്കലിതരസമര
ക്കെട്ടുക്കെട്ടു കെട്ടുന്ന വേങ്ങ
ത്തോലും തൊങ്ങുന്നൊരുണ്ണിത്തിരുവടിയെയിനി
ക്കണുവാൻ കാലമായോ!
ആടും മൈലേറിയാടുന്നമരമുരുകനെ
പ്പാടുവാനൂടമോദം
കൂടും കൗമാരകർണ്ണാമൃതമിതു കരുതി
ക്കേവലം ഭാവമെന്നാൽ
ഗാഢം തൃക്കൈ തലോടിക്കരുണയൊടു വളർ
ത്തുന്ന കുഞ്ജാസനശ്രീ
തേടും നാരായണശ്രീപരമഗുരുവിനെ
ച്ചൊല്ലി നീ ചൊല്ലു വാണീ!
ആത്മാതീതപ്പരപ്പിൽ പരയുമരുമരുളുമായ്
പറ്റിനിൽക്കും പരത്തിൽ
സ്വാത്മാനന്ദാനുഭൂതിപ്രചുരിമ വടിവാ
യാർന്നു നേർന്നോരു ദേവൻ
ആത്മൗഘൈശ്വര്യമുക്തിപ്രദനചലനനാ
ദീശ്വരൻ വിശ്രുതൻ മാ
ഹാത്മ്യാംഭോരാശിയെന്നന്നരുമമുരുകനെ
പ്പാടു നീ ഗുണവാണീ!
കുന്നിൻമാതോടുകൂടിക്കുവലയശരവൈ
രിക്കുടുംബിക്കുമെന്നും
മൂന്നായ്‌മൂളുന്ന മൂലക്കനലിനുമൊളിവിൽ
പ്രാണനും പ്രാണനാകും
പുന്നാമം നാരകം തീർത്തരുളുമരുളിനെ
പെറ്റു പോറ്റാതിരുന്നാ
ലെന്നാനന്ദം ലഭിക്കുന്നമലമുരുകനെ
പ്പാടു നീ ഗൂഢവാണീ!
സാംഗംനിന്നുള്ള സാക്ഷാലറുസമയസമൻ
സാമരസ്യസ്വരൂപൻ
ഗാംഗേയൻ കാർത്തികേയൻ ഗഗനപദവെയേ
റിക്കളിക്കും കുമാരൻ
മംഗല്യംപൂണ്ടു മാതാമടിയിലറുമുഖം
കൊണ്ടു പാലുണ്ടു ലോലാ
പാമഗപ്രക്ഷേപണോൽകപൃഥുകമുരുകനെ
ന്നോതു നീ സാധുവാണീ!
ആവിർമ്മോദം വളർന്നച്യുതനരികിലണ
ഞ്ഞണ്ടർകോൻ കല്പകപ്പൂ
ങ്കാവിൽ കൈവച്ചു കാളും കലഹമുടയ കാ
രുണ്യതാരുണ്യരൂപൻ
ദേവാനീകാധിനാഥൻ ദനുസുതരിപു ദി
വ്യാജവാഹൻ ഗുഹൻ ധാ
താവിൻ ധാർഷ്ട്യം തടുക്കുന്തരുണമുരുകനെ
ന്നോതു നീ സാധുവാണീ!
Manglish Transcribe ↓
Kumaaranaashaan=>bhakthavilaapam
en. Sthothrakruthikal
anakaviyunnalazhalaazhiyaazhumennil
pranayamudicchu kazhinju paaravashyaal
anikaramekiyananjidunna naaraa
yanagurunaayakanenre dyvamallo
vedaagamakkalikalaashamuyartthi ninni
laadhaaramaamalayathil makudaabhishekam
bodhaandhakaaramihiran mama naashakaalam
bodhiccheduttha guruvin karunaamruthakky. Aalamundazhalupole maayayil
maalukondu mathiyum mayangi njaan
kaalu thannu kaniyunnathennu nee
velumenthi vilasunna dyvame
sthoolamo porulu sookshmadehamo
moolamo mudivilullathenniye
kaalavybhavamathilkkalarnnezhum
jaalamo muruka! Mooladyvame! Praananaayaka! Bhavalpadaambujam
kaanumaaru karuthaathe kashmalan
veenanaayi valarunnuvenkilum
kaani nee karunacheyka dyvame! Enanermizhikalodu manmathan
baanavybhavamedutthadikkilum
praananullalavananjidaathe kan
konozhinju krupacheyka dyvame! Aanavakkadalilaazhumezha nju
nenapaanimakanenre thampuraan
venamenkilavanenneyaalume
nnaanurappumadimakku dyvame! Neeridunnu manathaaril ninpadam
theridunnathishakthanenkilum
kooridunna thirumeniyenniye
verenikkoruvarilla dyvame! A
naarumeeyudaluthanre meniyil
keriyanpodu kalarnnukollumo
chorirannu chunakettu cheeyumo
koorazhinju vilasunna dyvame! Soonavaadiyilezhunna thennale! Peenamaa mayililerumomale! Maanamatta malamaaya cheyyumee
deenamennu thulayunnu dyvame! Vaanalarkkodi kulaccha korakam
thenolicchu viriyunna velayil
svaanamittali muzhakki maunamaayu
njaanirippathiniyennu dyvame
theenedutthini verukkumenkilum
vaanaduttha vazhi kaanumenkilum
konedutthu kudivaykkumenkilum
njaaneduttha jani nannu dyvame! Paramaaya ninre padapankajatthini
ppuramaayi ninnu pothiyunnu sankadam;
parayaavathalla palarodumothiyaa
lariyaavathalla kalavalla dyvame! Ariyaamithokkeyavidatthilenkilum
parayaathirippazhakalla paamaran;
maranaalumothiyariyaathe ninpadam
paravaanumilla parichinnu dyvame! Oru vela cheythu thiruvullamoorumaa
roru sampradaayamariyaathe paapi njaan
gurupaadamennu kuriyaayu ninacchathil
pperumaarumaaru maruvunnu dyvame! Thiruneeraninju thirunaamamothi ni
nthiruvelakondu divasam kazhicchu njaan
sthiramaayirunnu thava paadapankajam
maruvunnathennu mayilaarnna dyvame! Maruvilpparanna mrugathrushnikaajalam
parukunnathinnu panicheythidaathe njaan
suralokabhogamathilum verutthu ni
nnarikatthilennu maruvunnu dyvame! Ariyaathirunnathariyaatharinju njaa
narivaakumimpamazhiyaathazhinjathil
muriyaathe nishdta murayaayuracchiru
nnuravaavathennu parayunnu dyvame! Thurayaayu nadannu thunayattu ninpadam
thurayaayarinju thuzhayunnathokkeyum
kuriyaayunarnnu kaniyunna neeyini
ppurame varunna varavennu dyvame! Cheruthilla chitthamathilampu nimpadam
purame ninacchu pukazhunnu paapi njaan
arivilla cheythathakhilam porutthu nee
maruthippedutthu kanivulla dyvame! Suradindhu choodi vilasunna sundara
tthirumauliyaaru thiralunna ninpadam
oru neramullilozhiyaathirikkumaa
rarumakkadaakshamaruleedu dyvame! Paramillenikku paravaanumaashrayam
paripaahi paahi paramaarththaroopame! Parithoshamodu palavaarumaalumen
"karuvaa"yirunnu kaniyunna dyvame! Anuvinnu moolamariyaaymayaazhu
nnanujaalajaalamakhilaandamandalam
ghrunayodu kaatthu maruvunna ninpadam
paniyunnavarkku piniyethu dyvame! Anayattu pongumarulaazhithannili
ppinamokke ninnu vilasunnu polapol
gunamattu kannu kuriyaakkidunna nin
gunamaararinju guruvenni dyvame! Kshanavrutthiyaaya vishayaathmakam sukham
thrunathuchchhamennu karuthunna buddhimaan
panicheythu bhakthipadaveevilaasamo . Danayunnapaarasukharoopa! Dyvame! Thunayennu ninnu paniyum janatthina
nganayunna thaapamakhilam kodutthudan
panayappedunna paramaanukampayaar
nnanimaadisiddhiyarulunna dyvame! Kshanikaadivaadivipareethavartthikal
kkanukaathethanneyakalatthirunnu nee
pranayam kalarnnu paramaarththavitthukal
kkanikayyilaarnnu vilasunna dyvame! Manamaadiyaayi vilasunna mannilum
thunachintha cheythu gunamaayu niranjudan
guniyattu ninnu gunavum niraashrayi
cchanayunnathaayi vilasunna dyvame! Rananaadithorumanisham bhramicchudan
ranamaadi ninnu rasamoorumindriyam
rananaadi pettu ranamaadi randuma
ttamarenamennilarulaaya dyvame! Ganikaajanatthonayaathe kevalam
panamohamodu patharaathe maanasam
kshananeramingu maruvaathe vannuni
nnanipaadapadmamathilaaka dyvame! Ninamundidunna narakapishaachuthan
ganamennapole varumashdavyrimaar
pranavaprayogasharadhaarayettudan
vranamaarnnu veezhumaruleka dyvame
maname malarnna malare! Marandame! Aniyittu paadumaliye vasanthame! Gunamattu ninnu 'karuvaa' vilangumu
munmaniye thunakka guhadeva! Dyvame! Aadinaayaka! Niranju neeyiru
nnaadarikkilumandhanaaya njaan
khedaavaaridhiyathil kidannaho! Vedanappeduvathenthu dyvame! Vedaveethiyilumilla ninpadam
vaadavaaniyilumilla chollukil
modamutta munithan manakkuru
nnaadaricchadiyirunna dyvame! Moortthi moonnumuruvattu ninnidum
poortthiyaaya puravyripunyame
kaartthikeya! Karunaarasam pozhi
njaartthi theerttharulumaadidyvame! Pertthupertthu parithaapamokke njaa
nortthu cholliyuzhalunnu santhatham
paartthirunnu palakaalamenne nee
yortthirangiyarulunnini dyvame! Unniyaanoruvanilla ninpadam
nanniyaanu nadakondidunnu njaan
dandaminnumiyalunnathorkkilen
kannuneeru kaviyunnu dyvame! Kannil ninnu kaliyaadidunna nin
punyapaapamariyaathe paapi njaan
mannu thottu mashiyolavum kida
nnenniyenniyuzhalunnu dyvame! Unnumoozhakalasheshamoozhiyil
kkannil ninnu kalarunna kaaranam
nanni nanni narakicchu nenchakam
punnu pole pilarunnu dyvame! Dandadhaari dayayenni nithyamen
mandapatthil maruvunna moolamaayu
dandabheethi perukunnu santhatham
dandumenthi vilasunna dyvame
pundareekanayanan puraariyum
pundareekabhavanum pulartthidum
pundareekamrudupaadamen man:
pundareekamathilaakka dyvame
vinnil ninnu vilasunna kaartthikaa
punyame bhuvanamaalumekame
kannadutthu 'karuvaa' vilangume
nnunnivela! Varikaashu dyvame! Antharaayanirayaaya maayatha
nnantharaalamathilaaya paapi njaan
antharamgamariyaathanaaratham
ventherinju viralunnu dyvame! Nonthirunnu nuthi cheythu nithyavum
ninthiruppadanileenamaanasan
santhariccha janisaagaratthil vee
nantharicchariyanenre dyvame! Enthu cheytheliya njaanini priyam
ninthiruppadanileenamaanasan
santhariccha janisaagaratthil vee
nantharicchadiyanenre dyvame! Bandhamukthi vibhajicchu vibhrami
cchandhakoopamathilaanu santhatham
bandhamatta thava paadatharathil
bandhamaarariyumaadidyvame! Andhakaaramathinaadiyilla pi
pinnandhakaaramathumilla chollukil
andhanaayadiyanaazhuvaanathil
bandhamentharulukenre dyvame! Panthiyaaya palathum paranniru
nnanthakaananamathinkalaakave
anthikatthilarashatta njaaniru
nnenthu cheyyuminiyenre dyvame! Bandhuvaaya thava paadapankajam
chinthiyaathe maruvunna durjjanam
anthamatta narakaabdhiyeruvaa
nenthupaayamariyunnu dyvame! Kaalavaahini vahiccha kaashdamaayu
kaalaraathriyiluzhannu nithyavum
baalanaamadima vaadi veezhuma
nneelamaamayilil ninna dyvame! Moolame murukadyvame! Muzhu
sthoolame sukhapayapayonidhe
kaalananja karanam kalarnnudan
moolamaamayilil ninna dyvame! Noolarinju nuthicheythukolluvaan
kaalamilla kanivilla paaduvaan
velayatta 'karuvaa' vilangumen
velavaa! Varika vishvadyvame! Adalaadidunna vishayangalanvaham
thudaraathozhinju thulayaayirunnu njaan
adayaalamattorarulambaratthilaayu
nadamaadidunna nalamonnu dyvame! Mrudasoonuvinre mahimaavukondudan
jadavaathamokke javame jayicchu njaan
gudame jayikka guhane! Namukkini
yidaninnirangumamruthaaya dyvame! Padamaadi thottu palarum paranjidum
paduvaadamokkeyazhiyunna paathayil
vidakondu chennu virivulledatthu njaa
nadayunnavaarumaruleedu dyvame! Adiyo ninakkilathinillanaadiyaayu
vadivodirunnu vilasunnu vishvavum
idayoodirikkumivanee vazhakkozhi
njidarattirippathiniyennu dyvame! Adi kondukolluvathinennuthottu va
nnadiyan kidannu valayunnanaaratham
podipolumilla sukhaminnu maanasam
pidikaayamaanamathilenre dyvame! Kaalaambhodakkarimkomalatharakabaree
bhaaramaarohanam che
ytholamthallunna gamgaanadiyumolichori
kkunna chandrakkidaavum
maalum maaran madicchaaliniyuminiyume
nnangu chennettiyil thee
kaalum kannum kalarnnen karunamurukane
kkaanuvaan kaalamaayo! Kandarppanthanne vennakkodiyoru kulavi
llingu kykkondapole
sandarbham chenninangum sarasatharalasa
cchillithan thellizhippum
mandasmeram pozhikkum madhumozhivilaa
sangalum chernna baala
skandanthaan kaalakaalannarulumaa
ykkaanuvaan kaalamaayo! Aalam kykkonda martthyarkkamruthamazha chori
njoru thaathaamshabhootha
kkaalakkambukkazhutthil kalitharasamezhum
bhasmarudraakshanoolum
aalasyam vittudikkunnabhayamamalachin
mudrayunnidrabhaavam
kolum velum dharicchum kushalamurukane
kkaanuvaan kaalamaayo! Paalokkum bhoothi pooshipparimalamilakum
padmaraagapradesham
polokkum visthruthodarasthalamathilanaya
ppoonumappoonunoolum
melil ponkaanchi poottikkalitharasamara
kkettukkettu kettunna venga
ttholum thongunnorunnitthiruvadiyeyini
kkanuvaan kaalamaayo! Aadum myleriyaadunnamaramurukane
ppaaduvaanoodamodam
koodum kaumaarakarnnaamruthamithu karuthi
kkevalam bhaavamennaal
gaaddam thrukky thalodikkarunayodu valar
tthunna kunjjaasanashree
thedum naaraayanashreeparamaguruvine
ccholli nee chollu vaanee! Aathmaatheethapparappil parayumarumarulumaayu
pattinilkkum paratthil
svaathmaanandaanubhoothiprachurima vadivaa
yaarnnu nernnoru devan
aathmaughyshvaryamukthipradanachalananaa
deeshvaran vishruthan maa
haathmyaambhoraashiyennannarumamurukane
ppaadu nee gunavaanee! Kunninmaathodukoodikkuvalayasharavy
rikkudumbikkumennum
moonnaaymoolunna moolakkanalinumolivil
praananum praananaakum
punnaamam naarakam theerttharulumaruline
pettu pottaathirunnaa
lennaanandam labhikkunnamalamurukane
ppaadu nee gooddavaanee! Saamgamninnulla saakshaalarusamayasaman
saamarasyasvaroopan
gaamgeyan kaartthikeyan gaganapadaveye
rikkalikkum kumaaran
mamgalyampoondu maathaamadiyilarumukham
kondu paalundu lolaa
paamagaprakshepanolkapruthukamurukane
nnothu nee saadhuvaanee! Aavirmmodam valarnnachyuthanarikilana
njandarkon kalpakappoo
nkaavil kyvacchu kaalum kalahamudaya kaa
runyathaarunyaroopan
devaaneekaadhinaathan danusutharipu di
vyaajavaahan guhan dhaa
thaavin dhaarshdyam thadukkuntharunamurukane
nnothu nee saadhuvaanee!