ഭാരതമയൂരം അഥവാ നമ്മുടെ മയിൽ

കുമാരനാശാൻ=>ഭാരതമയൂരം അഥവാ നമ്മുടെ മയിൽ

എൻ.

ഇങ്ങനെ ഭംഗിയിണങ്ങിവിളങ്ങുമൊ

രീശ്വരസൃഷ്ടിയുണ്ടോ

യിങ്ങെങ്ങുപാർത്താലുമേഴാഴി ചൂഴ്ന്നെഴു

മൂഴിയിൽ തേടിയാലും?

പൊങ്ങിയ പാറമേൽ പൂമ്പീലിച്ചർത്തു

വിതുർത്തിമ്മയിലാടുന്നൂ

നിങ്ങൾ മിഴിതുറന്നൊന്നഹോ! നോക്കുവിൻ

നോക്കുവിൻ! സോദരരേ.



കൊണ്ടല്‍പോയ് താരങ്ങൾ മിന്നും കുവലയ

നീലമാം വിൺപരപ്പോ

വണ്ടൊളിവാർവനം പൂത്തു വിലസും

വസുമതിമണ്ഡലമോ

തിണ്ടാടി വട്ടത്തിൽ തൂവർണ്ണധോരണി

തൂവുന്നു നീയിതുകൾ,

രണ്ടിനുമുള്ളിൽ മഴവില്ലോ രണ്ടുമോ

മൂനുമോ പൂമ്മയിലേ.



പച്ചപ്പുൽക്കാന്തി ചിതറും മരതകം

നീലം ചെമ്പദ്മരാഗം

സ്വച്ഛമാം തൂവൈരം സാഗരമൗക്തികം

സൗ‍വർണ്ണഗോമേദകം

ഇച്ചൊന്ന രത്നങ്ങൾ പെറ്റെഴുമിന്ത്യയെ

ന്നമ്മയെന്നോമയിലേ

യുച്ചത്തിൽ പാടിയുദഞ്ചിതകൗതുകം

താണ്ഡവം ചെയ്യുന്നു നീ?



പാവനയോഗികൾ കാട്ടിൽ നിൻപാദത്തി

ലാസനം ശീലിക്കുന്നു,

ദേവസേനാപതി വൻ‌പടമുമ്പിൽ സ

വാരിചെയ്യുന്നു നിന്നിൽ

ഹാ! വന്മുഗളനൃപാസനമായി നീ

യാംഗലാധീനമായി,

കേവലം ചാരുമയൂരമേ കാണ്മവ

ർക്കാർക്കു നീ കാമ്യമല്ല?



ഉന്നമ്രചൂടാമകുടവുമുദ്ഗള

നാളമണിച്ചെങ്കോലും

മിന്നും ചിറകിൻ‌തഴകളും മോഹന

പിഞ്ഛാതപത്രംതാനും

ധന്യമയൂരമേ നിന്നിൽ തെളിയിച്ചു

നിത്യസ്വരാജ്യമാളും

അന്യൂനശ്രീയമ്മഭാരതഭൂമിതാ

നാനന്ദാവാസഭൂമി.

Manglish Transcribe ↓


Kumaaranaashaan=>bhaarathamayooram athavaa nammude mayil

en. Ingane bhamgiyinangivilangumo

reeshvarasrushdiyundo

yingengupaartthaalumezhaazhi choozhnnezhu

moozhiyil thediyaalum? Pongiya paaramel poompeelicchartthu

vithurtthimmayilaadunnoo

ningal mizhithurannonnaho! Nokkuvin

nokkuvin! Sodarare. Kondal‍poyu thaarangal minnum kuvalaya

neelamaam vinparappo

vandolivaarvanam pootthu vilasum

vasumathimandalamo

thindaadi vattatthil thoovarnnadhorani

thoovunnu neeyithukal,

randinumullil mazhavillo randumo

moonumo poommayile. Pacchappulkkaanthi chitharum marathakam

neelam chempadmaraagam

svachchhamaam thoovyram saagaramaukthikam

sau‍varnnagomedakam

icchonna rathnangal pettezhuminthyaye

nnammayennomayile

yucchatthil paadiyudanchithakauthukam

thaandavam cheyyunnu nee? Paavanayogikal kaattil ninpaadatthi

laasanam sheelikkunnu,

devasenaapathi vanpadamumpil sa

vaaricheyyunnu ninnil

haa! Vanmugalanrupaasanamaayi nee

yaamgalaadheenamaayi,

kevalam chaarumayoorame kaanmava

rkkaarkku nee kaamyamalla? Unnamrachoodaamakudavumudgala

naalamanicchenkolum

minnum chirakinthazhakalum mohana

pinjchhaathapathramthaanum

dhanyamayoorame ninnil theliyicchu

nithyasvaraajyamaalum

anyoonashreeyammabhaarathabhoomithaa

naanandaavaasabhoomi.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution