ഭാഷാമനീഷാപഞ്ചകം
കുമാരനാശാൻ=>ഭാഷാമനീഷാപഞ്ചകം
എൻ.
ശങ്കരാചാര്യരൊരുനാൾ
ശാശ്വതാനന്ദമേകിടും
വാരാണസിക്ഷേത്രമതിൽ
വരും വഴിയിൽ വേടനായ്,
പോന്നാൻ ശ്രീപാർവ്വതിജാനി
"പോ! പോ!"യെന്നാൻ ദ്വിജോത്തമൻ
ഉടനാചാര്യരോടേവം
സ്ഫുടമാ വേടനോതിനാൻ
ദേഹം ദേഹത്തെ വേർപെട്ടോ,
ദേഹി വേർപെട്ടു ദേഹിയോ
ആഹാ പോകേണ്ടു? ഹാ വിപ്രാ!
മോഹിക്കുന്നെന്തുരയ്ക്ക നീ?
വ്യത്യാസം ഗംഗയാട്ടേ, പറയനുടെ പഴ
ഞ്ചോലയാട്ടേ വരുന്നോ
മിത്രച്ഛായയ്ക്കു, മൺപൊൻകുടമിവയിലെഴും
വിണ്ണിനുണ്ടോ വികല്പം
പ്രത്യക്കാം നിസ്തരംഗോദയനിഭൃതനിജാ
നന്ദബോധാർണ്ണവത്തിൽ
പ്രത്യേകം വിപ്രനാരാരിഹ പറയനഹോ
യെന്തു വൻഭ്രാന്തിയെല്ലാം!
പഞ്ചകം
ജാഗ്രന്നിദ്രാസുഷുപ്തിത്രയമതിലൊരുപോൽ
ജാഗരിക്കും വിളക്കായ്
വായ്ക്കുന്നല്ലോ വിധാതാവുടെയുടലിലൂറു
മ്പുള്ളിലും വിശ്വസാക്ഷി;
ആർക്കുണ്ടാബോധമേ ഞാൻ സുദൃഢമപരമ
ല്ലെന്ന ധീ വിപ്രനാവാ
മോർക്കിൽച്ചണ്ഡാളനാവാമവനിഹ ഗുരുവാ
മമ്മതം സമ്മതം മേ.
ബ്രഹ്മം ഞാനിപ്രപഞ്ചം സകലവുമിഹ ചിൻ
മാത്രമത്രേ നിനച്ചാൽ
നിർമ്മിച്ചീടുന്നതും ഞാൻ ത്രിഗുണശബളയാം
മായയാലായതെല്ലം
ഇമ്മട്ടാർക്കാണുറപ്പാസ്ഥിരപരമപദ
ത്തിൽ സ്വയം വിപ്രനാവാം
ചെമ്മേ ചണ്ഡാളനാവാ മഹനിഹ ഗുരുവാ
മമ്മതം സമ്മതം മേ.
നേരേയീവിശ്വമെല്ലാം ഗുരുവചനബലാൽ
നിത്യമല്ലെന്നുറച്ചും
പാരം ബ്രഹ്മത്തെയോർത്തും സ്ഥിരതയതിൽ മുതിർ
ന്നന്തരാ ശാന്തനായും
പാരാതാഗാമിഭൂതക്രിയകളെ നിജബോ
ധാഗ്നിയിൽ ചുട്ടുമംഗം
പ്രാരബ്ധത്തിന്നു വിട്ടും മരുവുമിഹ മഹാ
നിമ്മതം സമ്മതം മേ.
ഓർക്കുന്നേതുള്ളിലെന്നും പശുനരസുരവൃ
ന്ദങ്ങൾ ഞാൻ ഞാനതെന്നായ്
പാർക്കുന്നീ യക്ഷദേവാദികൾ ജഡത വെടി
ഞ്ഞേതിനാൽ ചേതനംപോൽ.
ഉൾക്കാമ്പിൽ ഭക്തിയാർന്നാനിജവിഷയഘനാ
ച്ഛന്നബോധാർക്കനേക്ക
ണ്ടുൽക്കൂലാനന്ദമേലും യതിഗുരുവരനാ
ണമ്മതം സമ്മതം മേ.
ഏതാനന്ദാംശലേശം തടവിയിഹ സുഖി
ക്കുന്നു വൃന്ദാരകന്മാ
രേതാശാന്താന്തരാത്മാവതിലിയലുകയാൽ
യോഗിമാർ നിര്വൃതന്മാർ
ഏതാനന്ദാർണ്ണവത്തിൽ ഗളിതമതി പര
ബ്രഹ്മമാം ബ്രഹ്മവിത്ത
ല്ലേതാളായാലുമിന്ദ്രാർച്ചിതപദനവനാ
മിമ്മതം സമ്മതം മേ.
Manglish Transcribe ↓
Kumaaranaashaan=>bhaashaamaneeshaapanchakam
en. Shankaraachaaryarorunaal
shaashvathaanandamekidum
vaaraanasikshethramathil
varum vazhiyil vedanaayu,
ponnaan shreepaarvvathijaani
"po! Po!"yennaan dvijotthaman
udanaachaaryarodevam
sphudamaa vedanothinaan
deham dehatthe verpetto,
dehi verpettu dehiyo
aahaa pokendu? Haa vipraa! Mohikkunnenthuraykka nee? Vyathyaasam gamgayaatte, parayanude pazha
ncholayaatte varunno
mithrachchhaayaykku, manponkudamivayilezhum
vinninundo vikalpam
prathyakkaam nistharamgodayanibhruthanijaa
nandabodhaarnnavatthil
prathyekam vipranaaraariha parayanaho
yenthu vanbhraanthiyellaam! Panchakam
jaagrannidraasushupthithrayamathilorupol
jaagarikkum vilakkaayu
vaaykkunnallo vidhaathaavudeyudalilooru
mpullilum vishvasaakshi;
aarkkundaabodhame njaan sudruddamaparama
llenna dhee vipranaavaa
morkkilcchandaalanaavaamavaniha guruvaa
mammatham sammatham me. Brahmam njaaniprapancham sakalavumiha chin
maathramathre ninacchaal
nirmmiccheedunnathum njaan thrigunashabalayaam
maayayaalaayathellam
immattaarkkaanurappaasthiraparamapada
tthil svayam vipranaavaam
chemme chandaalanaavaa mahaniha guruvaa
mammatham sammatham me. Nereyeevishvamellaam guruvachanabalaal
nithyamallennuracchum
paaram brahmattheyortthum sthirathayathil muthir
nnantharaa shaanthanaayum
paaraathaagaamibhoothakriyakale nijabo
dhaagniyil chuttumamgam
praarabdhatthinnu vittum maruvumiha mahaa
nimmatham sammatham me. Orkkunnethullilennum pashunarasuravru
ndangal njaan njaanathennaayu
paarkkunnee yakshadevaadikal jadatha vedi
njethinaal chethanampol. Ulkkaampil bhakthiyaarnnaanijavishayaghanaa
chchhannabodhaarkkanekka
ndulkkoolaanandamelum yathiguruvaranaa
nammatham sammatham me. Ethaanandaamshalesham thadaviyiha sukhi
kkunnu vrundaarakanmaa
rethaashaanthaantharaathmaavathiliyalukayaal
yogimaar nirvruthanmaar
ethaanandaarnnavatthil galithamathi para
brahmamaam brahmavittha
llethaalaayaalumindraarcchithapadanavanaa
mimmatham sammatham me.