ഭാഷാമേഘസന്ദേശം
കുമാരനാശാൻ=>ഭാഷാമേഘസന്ദേശം
എൻ.
കാണപ്പെട്ടുള്ള കൃത്യസ്‌ഖലനമതിനൊരാ
ണ്ടാർന്നു കാന്താവിയോഗം
ക്ഷീണശ്രീയാകുമാറദ്ധനദനുടെ കടും
ശിക്ഷയാൽ യക്ഷനേകൻ
വാണാൻ വൈദേഹി നീരാടിയ മഹിമയെഴും
വാരിയും ഭൂരിവൃക്ഷ
ശ്രേണീച്ഛായാഭിരാമാങ്കണനിരയുമെഴും
രാമഗിര്യാശ്രമത്തിൽ.
യോഷാരത്നത്തെ വേർപെട്ടതിലഥ ചില മാ
സം കഴിച്ചാമുഴങ്കൈ
ശോഷിച്ചൂരിത്തെറിച്ചങ്ങനെ വളകൾ വെടി
ഞ്ഞീടുമാക്കാമി കണ്ടാൻ
ആഷാഢത്തിന്‍റെയൊന്നാംദിനമതിലൊരു മേ
ഘം തടംപുക്കു മന്ദ്രാ
ഘോഷം കുത്തിക്കളിക്കും കരിയൊടുകിടയാം
കാന്തിപൂണ്ടന്തികത്തിൽ.
ഒട്ടേറെക്‌ഖേദമുണ്ടെങ്കിലുമതികുതുകം
ചേർക്കയാൽ യക്ഷനുള്ളിൽ
ക്കെട്ടിസ്തംഭിച്ച കണ്ണീരൊടുമതിനെ നെടും
ചിന്തയാൽ നോക്കിനിന്നാൻ
തിട്ടം സംഭോഗികൾക്കും തരളത കരളി
ന്നേകുമാമേഘമാക്കൈ
കെട്ടിപ്പുൽകാൻ കൊതിക്കും കമനിയകലെയാം
കാന്തനെന്തായിരിക്കും.
വന്നെത്തീടും നഭസ്സിൽ പ്രണയിനിയവൾ വാ
ണീടണം പ്രാണനാർന്നി
ട്ടെന്നിച്ഛിച്ചംബുജത്തിൻവഴി നിജസുഖവൃ
ത്താന്തമെത്തിക്കുവാനായ്
ഉന്നിച്ചെന്നാശു പുത്തൻ കുടജമലരതും
തൂകിയാവന്ന മേഘം
തന്നെപ്പൂജിച്ചു തുഷ്ട്യാ കുശലവുമനുമോ
ദിച്ചു ചോദിച്ചു യക്ഷൻ.
തീ വെള്ളം കാറ്റു മുറ്റും പുകയിവ തിരളും
തുച്ഛമാം മേഘമിന്നെ
ങ്ങാ വൈദഗ്ദ്ധ്യം കലർന്നുള്ളൊരുവനിഹ വഹി
ക്കേണ്ട ദൂതെങ്ങു പാർത്താൽ
ഏവം തെല്ലും നിനയ്ക്കാതവനതിനൊടുമു
ൽക്കണ്ഠയാലന്നിരന്നാൻ
പോവില്ലേ ചേതനാചേതനമിവയൊടുമർ
ത്ഥിച്ചു കാമാതുരന്മാർ?
പേരാളും പുഷ്കരാവർത്തകനിരയുടെ വംശത്തിലുദ്‌ഭൂതനിച്ഛാ
ചാരൻ വിണ്ണോർവരൻ തന്നുടെയനുചരനാണങ്ങു ഞാനിങ്ങറിഞ്ഞേൻ
ദൂരസ്ഥൻ ദൈവയോഗാലിവനിവിടെയിരക്കുന്നു വേണ്ടീലയിഷ്ടം
പൂരിച്ചില്ലെങ്കിലും പ്രാർത്ഥന വലിയവരോടല്പരേകുന്നതേക്കാൾ.
Manglish Transcribe ↓
Kumaaranaashaan=>bhaashaameghasandesham
en. Kaanappettulla kruthyaskhalanamathinoraa
ndaarnnu kaanthaaviyogam
ksheenashreeyaakumaaraddhanadanude kadum
shikshayaal yakshanekan
vaanaan vydehi neeraadiya mahimayezhum
vaariyum bhoorivruksha
shreneechchhaayaabhiraamaankananirayumezhum
raamagiryaashramatthil. Yoshaarathnatthe verpettathilatha chila maa
sam kazhicchaamuzhanky
shoshicchooritthericchangane valakal vedi
njeedumaakkaami kandaan
aashaaddatthinreyonnaamdinamathiloru me
gham thadampukku mandraa
ghosham kutthikkalikkum kariyodukidayaam
kaanthipoondanthikatthil. Otterekkhedamundenkilumathikuthukam
cherkkayaal yakshanullil
kkettisthambhiccha kanneerodumathine nedum
chinthayaal nokkininnaan
thittam sambhogikalkkum tharalatha karali
nnekumaameghamaakky
kettippulkaan kothikkum kamaniyakaleyaam
kaanthanenthaayirikkum. Vannettheedum nabhasil pranayiniyaval vaa
needanam praananaarnni
ttennichchhicchambujatthinvazhi nijasukhavru
tthaanthametthikkuvaanaayu
unnicchennaashu putthan kudajamalarathum
thookiyaavanna megham
thanneppoojicchu thushdyaa kushalavumanumo
dicchu chodicchu yakshan. Thee vellam kaattu muttum pukayiva thiralum
thuchchhamaam meghaminne
ngaa vydagddhyam kalarnnulloruvaniha vahi
kkenda doothengu paartthaal
evam thellum ninaykkaathavanathinodumu
lkkandtayaalannirannaan
poville chethanaachethanamivayodumar
ththicchu kaamaathuranmaar? Peraalum pushkaraavartthakanirayude vamshatthiludbhoothanichchhaa
chaaran vinnorvaran thannudeyanucharanaanangu njaaningarinjen
doorasthan dyvayogaalivanivideyirakkunnu vendeelayishdam
pooricchillenkilum praarththana valiyavarodalparekunnathekkaal.