മംഗളാശംസകൾ
കുമാരനാശാൻ=>മംഗളാശംസകൾ
എൻ.
താനേ പോയ് വർഷമിപ്പോൾ ധരണി സുഭഗ
സസ്യാഢ്യയായ് വിണ്ണിലെങ്ങും
വാനോര്യാനത്തിൽ വെള്ളക്കൊടിനിരകൾ
കണക്കായ് പറക്കുന്നു മേഘം,
നൂനം വഞ്ചിഭൂവാസവനു തിരു
വയസ്സമ്പതും നാലുമായെ
ന്നാനന്ദം ദ്യോവിലും ഭൂവിലുമിയലു
കയാം ചേതനാചേതനങ്ങൾ.
പുരുകൃപയൊടു നമ്മെപ്പോറ്റുമിപ്പൊന്നുമൂലം
തിരുവടിയവതാരംചെയ്തൊരന്നാൾ തുടങ്ങി
ഉരുസുകൃതമുയർന്നോരൂഴിയിൽ ചെയ്തു ചുറ്റീ
ട്ടരുണനൂഴറിയൻപത്തെട്ടു തീർത്ഥാടനങ്ങൾ.
നാലക്ഷരം തിരിയുവോർ നലമോടുപാടു
മാലക്ഷമാര്യഗുണമഞ്ജരിയാർന്നു നിത്യം
കാലക്ഷയം തടവിടാതിഹ കല്പകംപോൽ
മൂലക്ഷമാരാമണ, നിന്തിരുമേനി വാഴ്ക!
സമ്പത്തും സുഖവും സമസ്തഗുണവും
സൽകീർത്തിയും സാന്ദ്രമാ
യമ്പത്തെട്ടു ശരത്തു ധന്യതരമാ
തീർന്നു ഭവത്സേവയാൽ
മുമ്പത്തേയവ വെല്ലുമാറണിനിര
ന്നെത്തും ശുഭബ്ദങ്ങൾ മേ
ലൻപത്യന്തമെഴുന്ന വഞ്ചിനൃപതേ,
തൃക്കാൽമെതിക്കമിനി.
ഛിദ്രംവിട്ട ഗുണങ്ങൾ തിങ്ങി വിലസും
ശ്രീമൂലഭൂപാലകോ
ന്നിദ്രശ്രീയുതഭാഗ്യവാൻ കടലിനെ
പ്പൊക്കാൻ ചൊരിക്കും സദാ
സദ്രക്ഷാനിപുണങ്ങളാം മൃദുകടാ
ക്ഷത്തിൻ തരംഗങ്ങളാൽ
ഭദ്രം പാൽക്കടൽമേൽ ശയിച്ചു പരിശോ
ഭിക്കും കൃപത്തേൻകടൽ/
ഇന്നല്ലോ സുദിനം ചിരം ധരയിൽ നാ
മാശിച്ച ലോകോത്സവം
വന്നല്ലോ കരുണാപയോധി മഹിത
ശ്രീവഞ്ചിഭൂവാസവൻ
ചെന്നർക്കാമലകാന്തി പൂണ്ടു കയറു
ന്നല്ലോ ശുഭാവസമായ്
നിന്നമ്പും പുരുഷായുഷാംബരലസ
ന്മദ്ധ്യത്തിൽ നിത്യോജ്ജ്വലൻ
ശ്രീയുക്തം നിജഷഷ്ടിപൂർത്തിമഹമീ
ശ്രീമൂലഭൂപൻ നയി
ച്ചായുസ്സിന്നപരാർദ്ധമായനിതര
ക്ഷേമത്തൊടെത്തീടുവാൻ
വായുപ്രേരിതപത്മമൊത്തു രമത
ന്മേലിലും ഭജിപ്പോരിലും
ചായും കൺമുന നീട്ടിടട്ടെ ഭഗവാൻ
ശ്രീ പത്മനാഭൻ സദാ.
ശ്ലഥരസത വിടാതെ സല്പ്രബന്ധ
ഗ്രഥനമനോജ്ഞ ചരിത്രഭൂതിയാർന്നും
വ്യഥ സകലമെഴാതെയും ശതാബ്ദം
പ്രഥയൊടു വാഴുക വഞ്ചിമൂലഭൂപൻ!
വടിവിൽ വലിയ വഞ്ചിവംശകീർത്തി
ക്കൊടിമരമായ കൃപാലു മൂലഭൂപൻ
നെടിയ ഹരികടാക്ഷമാം കയറ്റിൻ
പിടിയൊറു നിൽക്ക നിവർന്നു നീണ്ടകാലം.
വിലതടവിയ വഞ്ചിമന്ദിരത്തിൻ
വിലയമെഴാത്ത വിളക്കു മൂലഭൂപൻ
വിലസുക ഫണിശായിതൃക്കടക്കൺ
വിലസിതമാം നവതൈലവീചിയാലെ.
നല്ലതേകുക കനിഞ്ഞു നിത്യമീ
യല്ലൽതീർത്തു നൃപജന്മതാരകം
കൊല്ലവർഷശിശുവിൻ കഴുത്തിൽ ഞാ
ന്നുല്ലസിക്കൊമൊരു ദിവ്യഭൂഷണം.
ജാതിക്കൊക്കെയുമതുപോലെയിമ്മതങ്ങൾ
ക്കേതിന്നും സമനിലതേടിയെന്നുമാർക്കും
ഭൂതിക്കായ് വിലസണമുന്നതപ്രഭാവൻ
ജ്യോതിസ്സഞ്ചയപതിപോലെ മൂലഭൂപൻ.
ഹാ! മൂലദിവാകരനാവിർഭൂതനായോര
ശ്രീമെത്തും ശുഭകാലം പിന്നെയും വരുന്നല്ലോ
താമരകൾക്കുമാത്രം താങ്ങലാം താനെന്നായി
സ്വാമിയെച്ചൊല്ലുന്നതു സത്യമല്ലഹോ പാർത്താൽ.
ഇക്കുപ്പച്ചെടിയേയുമവനംചെയ്യുന്നല്ലോ
പൊല്ക്കരം നീട്ടിദ്ദേവനാകയാൽ കൃതജ്ഞമായ്
ഉൽക്കടഭക്തിയോടുമുൾക്കാമ്പു തുറന്നിനി
പുല്ക്കൊടിപ്പൂവേ, നീയും പാടുക മംഗളങ്ങൾ.
Manglish Transcribe ↓
Kumaaranaashaan=>mamgalaashamsakal
en. Thaane poyu varshamippol dharani subhaga
sasyaaddyayaayu vinnilengum
vaanoryaanatthil vellakkodinirakal
kanakkaayu parakkunnu megham,
noonam vanchibhoovaasavanu thiru
vayasampathum naalumaaye
nnaanandam dyovilum bhoovilumiyalu
kayaam chethanaachethanangal. Purukrupayodu nammeppottumipponnumoolam
thiruvadiyavathaaramcheythorannaal thudangi
urusukruthamuyarnnoroozhiyil cheythu chuttee
ttarunanoozhariyanpatthettu theerththaadanangal. Naalaksharam thiriyuvor nalamodupaadu
maalakshamaaryagunamanjjariyaarnnu nithyam
kaalakshayam thadavidaathiha kalpakampol
moolakshamaaraamana, ninthirumeni vaazhka! Sampatthum sukhavum samasthagunavum
salkeertthiyum saandramaa
yampatthettu sharatthu dhanyatharamaa
theernnu bhavathsevayaal
mumpattheyava vellumaaraninira
nnetthum shubhabdangal me
lanpathyanthamezhunna vanchinrupathe,
thrukkaalmethikkamini. Chhidramvitta gunangal thingi vilasum
shreemoolabhoopaalako
nnidrashreeyuthabhaagyavaan kadaline
ppokkaan chorikkum sadaa
sadrakshaanipunangalaam mrudukadaa
kshatthin tharamgangalaal
bhadram paalkkadalmel shayicchu parisho
bhikkum krupatthenkadal/
innallo sudinam chiram dharayil naa
maashiccha lokothsavam
vannallo karunaapayodhi mahitha
shreevanchibhoovaasavan
chennarkkaamalakaanthi poondu kayaru
nnallo shubhaavasamaayu
ninnampum purushaayushaambaralasa
nmaddhyatthil nithyojjvalan
shreeyuktham nijashashdipoortthimahamee
shreemoolabhoopan nayi
cchaayusinnaparaarddhamaayanithara
kshematthodettheeduvaan
vaayuprerithapathmamotthu ramatha
nmelilum bhajipporilum
chaayum kanmuna neettidatte bhagavaan
shree pathmanaabhan sadaa. Shlatharasatha vidaathe salprabandha
grathanamanojnja charithrabhoothiyaarnnum
vyatha sakalamezhaatheyum shathaabdam
prathayodu vaazhuka vanchimoolabhoopan! Vadivil valiya vanchivamshakeertthi
kkodimaramaaya krupaalu moolabhoopan
nediya harikadaakshamaam kayattin
pidiyoru nilkka nivarnnu neendakaalam. Vilathadaviya vanchimandiratthin
vilayamezhaattha vilakku moolabhoopan
vilasuka phanishaayithrukkadakkan
vilasithamaam navathylaveechiyaale. Nallathekuka kaninju nithyamee
yallaltheertthu nrupajanmathaarakam
kollavarshashishuvin kazhutthil njaa
nnullasikkomoru divyabhooshanam. Jaathikkokkeyumathupoleyimmathangal
kkethinnum samanilathediyennumaarkkum
bhoothikkaayu vilasanamunnathaprabhaavan
jyothisanchayapathipole moolabhoopan. Haa! Mooladivaakaranaavirbhoothanaayora
shreemetthum shubhakaalam pinneyum varunnallo
thaamarakalkkumaathram thaangalaam thaanennaayi
svaamiyecchollunnathu sathyamallaho paartthaal. Ikkuppacchediyeyumavanamcheyyunnallo
polkkaram neettiddhevanaakayaal kruthajnjamaayu
ulkkadabhakthiyodumulkkaampu thurannini
pulkkodippoove, neeyum paaduka mamgalangal.