മിന്നാമിനുങ്ങ്

കുമാരനാശാൻ=>മിന്നാമിനുങ്ങ്

എൻ.





ഇതെന്തൊരാനന്ദമിതെന്തു കൗതുകം!

സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം

ഇതാ പറന്നെത്തിയടുത്തു ഹാ! പറ

ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!



ഉടൻ മടങ്ങുന്നിത, പൂത്തിരുട്ടിലായ്

ക്കിടന്ന വേലിച്ചെടിതന്റെ തുമ്പിതിൽ;

ചുടുന്നതില്ലിച്ചെറുതീയതൊന്നുമേ!

കെടുന്നുമില്ലീ മഴയത്തുപോലുമേ!



ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,

ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,

വരിഷ്ഠമാം തങ്കമുരച്ച രേഖപോ

ലിരുട്ടു കീറുന്നൊരു വജ്രസൂചിപോൽ.



സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ

ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?

വിരഞ്ഞുപോം താരഗണങ്ങൾ തമ്മിലാ

ഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?



പുളച്ചിടുന്നെന്മനതാരഹോ! വെറും

വെളിച്ചമേ, വാ കിളിവാതിലൂടെ നീ,

വിളിച്ചുകേളാത്തവിധം ഗമിക്കിലാ

മൊളിച്ചിടാൻ കള്ള, നിനക്കു വയ്യെടോ!



പിലാവിലും തെങ്ങിലുമക്കവുങ്ങിലും

വിലോലമായ് മാവിലുമങ്ങുമിങ്ങുമേ

വിലങ്ങിടും നീ പ്രകൃതിക്കു ചാർത്തുവാൻ

നിലാവു പൂമ്പട്ടിനു പാവു നെയ്കയോ?



മിനുങ്ങി നീ ചെന്നിടു, മാറണയ്ക്കുവാൻ

കനിഞ്ഞിതാ കൈത്തളിരാർന്ന ഭൂരുഹം

അനങ്ങിടാതങ്ങനെ നിൽപ്പി,താർക്കുമേ

മനം കൊതിക്കും മൃദുവെത്തൊടാനെടോ!



അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാൽ

സ്വതേ ചുഴന്നിപ്പനിനീർമലർച്ചെടി;

അതിന്നൊടൊക്കില്ലൊരു ചക്രവർത്തിത

ന്നതിപ്രകാശം കലരും കിരീടവും.



പരന്ന വൻ‌ശാഖകൾ മേലിവറ്റയാർ

ന്നിരുട്ടിൽ മിന്നുന്നു മരങ്ങളാകവേ;

നിരന്നു നക്ഷത്രഗണങ്ങൾ കീഴുമാ

ർന്നിരട്ടയായ് തീർന്നൊരു വിണ്ണുപോലവേ.



വിളങ്ങിയും മങ്ങിയുമൊന്നിതാ വരു

ന്നിളങ്കതിർത്തൂവൊളിയാർന്നു പൊങ്ങിയും

തളർന്നുവീണും—ചെറുതാരമൂഴിതാൻ

വളർപ്പതാമിങ്ങിതു—തള്ള വാനിലാം.



മുറിക്കകത്തായിതു! ഹാ! പ്രകാശമേ,

കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,

ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ

ലിരിക്ക വന്നീയണിമേശമേലുമേ.



കനക്കുമുത്സാഹമൊടങ്ങുമിങ്ങും

തനിക്കു തോന്നുമ്പടിതന്നെയെങ്ങും

മിനുങ്ങിമങ്ങും ചൊടിയാർന്ന മിന്നാ

മിനുങ്ങുമുൾപ്പൂവുമുടപ്പിറപ്പോ?

Manglish Transcribe ↓


Kumaaranaashaan=>minnaaminungu

en. Ithenthoraanandamithenthu kauthukam! Svathanthramaayu sundaramiprabhaakanam

ithaa parannetthiyadutthu haa! Para

nnithaa thodummumpithu vinnilaayithe! Udan madangunnitha, pootthiruttilaayu

kkidanna velicchedithante thumpithil;

chudunnathilliccherutheeyathonnume! Kedunnumillee mazhayatthupolume! Irikkolaa ponguka, vinnilomane,

charikka nee minniminungiyangane,

varishdtamaam thankamuraccha rekhapo

liruttu keerunnoru vajrasoochipol. Sphurikkumee ninnudalin padaarththame

nthuraykka, minnalppinarin sphulimgamo? Viranjupom thaaraganangal thammilaa

njuranjupaarum podiyo, nilaavatho? Pulacchidunnenmanathaaraho! Verum

velicchame, vaa kilivaathiloode nee,

vilicchukelaatthavidham gamikkilaa

molicchidaan kalla, ninakku vayyedo! Pilaavilum thengilumakkavungilum

vilolamaayu maavilumangumingume

vilangidum nee prakruthikku chaartthuvaan

nilaavu poompattinu paavu neykayo? Minungi nee chennidu, maaranaykkuvaan

kaninjithaa kytthaliraarnna bhooruham

anangidaathangane nilppi,thaarkkume

manam kothikkum mruduvetthodaanedo! Athaa vilangunnu bhavadganangalaal

svathe chuzhannippanineermalarcchedi;

athinnodokkilloru chakravartthitha

nnathiprakaasham kalarum kireedavum. Paranna vanshaakhakal melivattayaar

nniruttil minnunnu marangalaakave;

nirannu nakshathraganangal keezhumaa

rnnirattayaayu theernnoru vinnupolave. Vilangiyum mangiyumonnithaa varu

nnilankathirtthoovoliyaarnnu pongiyum

thalarnnuveenum—cheruthaaramoozhithaan

valarppathaamingithu—thalla vaanilaam. Murikkakatthaayithu! Haa! Prakaashame,

karatthil vaa, keruka pusthakangalil,

urakkaraykkulla kedaavilakkupo

lirikka vanneeyanimeshamelume. Kanakkumuthsaahamodangumingum

thanikku thonnumpadithanneyengum

minungimangum chodiyaarnna minnaa

minungumulppoovumudappirappo?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution