മൂലൂരിനയച്ച കത്ത്
കുമാരനാശാൻ=>മൂലൂരിനയച്ച കത്ത്
എൻ.
സ്വാമിനി, സർവ്വജ്ഞപ്രിയ
ഭാമിനി, പരചിത്രഭുവനവിന്യാസം
പ്രേമംചെയ്തു ഭവാനവൾ
കാമിതമരുളട്ടെ കമലപത്രാക്ഷി.
അത്യാനന്ദമഹോ തരുന്നയി ഭവാ
നൻപോടയച്ചുള്ളൊര
ക്കത്താകും കവിതാരസോർമ്മി കരളിൽ
ച്ചേർക്കും സുധാമാധുരി
വ്യത്യാസം പറയുന്നതല്ലതു വശാൽ
വേഗാലയയ്ക്കുന്നിതി
പ്രത്യാവേദനപത്രവും പ്രകൃതിയാം
മാന്ദ്യം മറന്നിന്നു ഞാൻ.
ചിത്താഹ്ലാദമെനിക്കു തോഴരൊരഭി
ജ്ഞാനോക്തി ചൊല്ലുന്നതിൽ
പ്രത്യേകം കലരുന്നു പോയ സുദിനം
പ്രത്യാഗമിക്കുന്നപോൽ
പ്രത്യക്ഷത്തിലുടൻ ഭവാനെയിഹ ഞാൻ
കാണുന്നു, വൻപ്രേമവും
എത്തീടു,ന്നഥവാ മനോമയമതാ
നോർത്താൽ ജഗത്തും സഖേ.
ഓർക്കുന്നുണ്ടയി ഞാനുദൂഢകുതുകം
സല്ലാപമോരോന്നുര
ച്ചാർക്കും നാമിരുപേരി,ലന്നതു സഖേ,
പോരാഞ്ഞുമാ രാത്രിയിൽ
വായ്ക്കും കാര്യവശാൽ വിഷാദമൊടുടൻ
വേർപെട്ടൊരേ പ്രാണനീ
മൂക്കിന്മൂലമണഞ്ഞു രണ്ടുവഴിപോം
പോലന്നു പാലംവഴി
തുഷ്ട്യാ നിങ്ങളെയും പിരിഞ്ഞു തുണയി
ല്ലാതായിരുട്ടത്ത് ഞാൻ
വ്യഷ്ട്യാ പിച്ഛിലമാം വഴിക്കു ബത ക
ല്പാലത്തിലെത്തുംവരെ
കഷ്ടം! പോയിതു മുങ്ങിയും മുഴുകിയും
മിന്നാമിനുങ്ങങ്ങൾതൻ
പൃഷ്ഠംതന്നെയിടയ്ക്കു തെല്ലൊരു വെളി
ച്ചത്തിന്നു പാർത്തുള്ളൊ ഞാൻ.
പൊട്ടിന്നായതു പിന്നെയും പ്രിയസഖേ
പിറ്റേദ്ദിനം രാത്രിയിൽ
പേട്ടയ്ക്കായുമടുത്തനാളവിടവും
വിട്ടും പുറപ്പെട്ടു ഞാൻ
ഡാക്ടർ ശ്രീയൂതനാകുമപ്പുരുഷര
ത്നത്തോടുമിദ്ദിക്കിൽവ
ന്നിട്ടഞ്ചാറുദിനം കഴിഞ്ഞുടനെയ
ക്കാർഡും ഭവാനിട്ടു ഞാൻ.
പിന്നീടത്രയൊരാഴ്ച പോകുവതിനും
മുൻപേറെയൻപേറുമെൻ
ധന്യോത്തംസമതാ ‘മരിപ്പുറ’മെഴും
സ്വാമിപ്രസാദത്തിനാൽ
വന്നെത്തീ വലുതായിടും കിമപി കാ
ര്യാർത്ഥം മഠത്തിന്നു ഞാൻ
ചെന്നേതീരുവതെന്നു ശീഘ്രമിഹ വി
ജ്ഞാപിക്കുമാജ്ഞാപനം
കണ്ടിട്ടായതു കേവലം ത്വരകൾകൂ
ട്ടുമ്പോഴിടമ്പെട്ടുവ
ന്നുണ്ടായി ജലദോഷവും ജ്വരവുമൊ
ന്നല്പം മുഷിപ്പിച്ചു മാം;
ഉണ്ടിപ്പോൾ സുഖമായതിന്നു, മതിനാൽ
നാട്ടിന്നു പെട്ടെന്നു നി
ഷ്കുണ്ഠം മൽ ഗുരുപാദഗൗരവവശാൽ
വേഗേന പോകുന്നു ഞാൻ.
പത്രങ്ങൾക്കെഴുതാൻ പ്രയാസമിനിമേൽ
പക്ഷേ, ഭവിക്കാം സഖേ
തത്രാനേകമെനിക്കു സമ്പ്രതി വരാം
കൃത്യം സ്വകർത്തവ്യമായ്;
ചിത്താശംസ തഥാപിയുണ്ടതിനുമേ
യെന്നാൽ തദർത്ഥം പുനർ
വൃത്താന്തം സുകവേ, നമുക്കെഴുതിടാം
പിന്നീടുമന്യോന്യമായ്.
മറ്റൊന്നും പറയുന്നതിന്നവസരം
തൽക്കാലമില്ലോർക്ക മേ
മറ്റേന്നാളിവിടം വിടുന്നതിനു ഞാ
നോർക്കുന്നി നീക്കംവിനാ;
മറ്റെല്ലാർക്കുമെനിക്കുമത്ര കുശലം
തന്നാണു ദൈവേച്ഛയാ,
ചുറ്റും നാടു നിറഞ്ഞുമിപ്പൊഴിവിടെ
പ്ലേഗുണ്ടു വേണ്ടുന്നപോൽ.
വിവേകാനന്ദാഭിധസ്വാമിതൻ വാക്
പ്രവാഹത്തില്പെട്ടതാം കർമ്മയോഗം
കവേയിപ്പോൾ ഭാഷയാക്കുന്നതും ഞാൻ
തവേഷ്ടംപോൽ ‘ചന്ദ്രിക’യ്ക്കായയയ്ക്കാം.
Manglish Transcribe ↓
Kumaaranaashaan=>mooloorinayaccha katthu
en. Svaamini, sarvvajnjapriya
bhaamini, parachithrabhuvanavinyaasam
premamcheythu bhavaanaval
kaamithamarulatte kamalapathraakshi. Athyaanandamaho tharunnayi bhavaa
nanpodayacchullora
kkatthaakum kavithaarasormmi karalil
ccherkkum sudhaamaadhuri
vyathyaasam parayunnathallathu vashaal
vegaalayaykkunnithi
prathyaavedanapathravum prakruthiyaam
maandyam maranninnu njaan. Chitthaahlaadamenikku thozharorabhi
jnjaanokthi chollunnathil
prathyekam kalarunnu poya sudinam
prathyaagamikkunnapol
prathyakshatthiludan bhavaaneyiha njaan
kaanunnu, vanpremavum
ettheedu,nnathavaa manomayamathaa
nortthaal jagatthum sakhe. Orkkunnundayi njaanudooddakuthukam
sallaapamoronnura
cchaarkkum naamiruperi,lannathu sakhe,
poraanjumaa raathriyil
vaaykkum kaaryavashaal vishaadamodudan
verpettore praananee
mookkinmoolamananju randuvazhipom
polannu paalamvazhi
thushdyaa ningaleyum pirinju thunayi
llaathaayiruttatthu njaan
vyashdyaa pichchhilamaam vazhikku batha ka
lpaalatthiletthumvare
kashdam! Poyithu mungiyum muzhukiyum
minnaaminungangalthan
prushdtamthanneyidaykku thelloru veli
cchatthinnu paartthullo njaan. Pottinnaayathu pinneyum priyasakhe
pitteddhinam raathriyil
pettaykkaayumadutthanaalavidavum
vittum purappettu njaan
daakdar shreeyoothanaakumappurushara
thnatthodumiddhikkilva
nnittanchaarudinam kazhinjudaneya
kkaardum bhavaanittu njaan. Pinneedathrayoraazhcha pokuvathinum
munpereyanperumen
dhanyotthamsamathaa ‘marippura’mezhum
svaamiprasaadatthinaal
vannetthee valuthaayidum kimapi kaa
ryaarththam madtatthinnu njaan
chennetheeruvathennu sheeghramiha vi
jnjaapikkumaajnjaapanam
kandittaayathu kevalam thvarakalkoo
ttumpozhidampettuva
nnundaayi jaladoshavum jvaravumo
nnalpam mushippicchu maam;
undippol sukhamaayathinnu, mathinaal
naattinnu pettennu ni
shkundtam mal gurupaadagauravavashaal
vegena pokunnu njaan. Pathrangalkkezhuthaan prayaasaminimel
pakshe, bhavikkaam sakhe
thathraanekamenikku samprathi varaam
kruthyam svakartthavyamaayu;
chitthaashamsa thathaapiyundathinume
yennaal thadarththam punar
vrutthaantham sukave, namukkezhuthidaam
pinneedumanyonyamaayu. Mattonnum parayunnathinnavasaram
thalkkaalamillorkka me
mattennaalividam vidunnathinu njaa
norkkunni neekkamvinaa;
mattellaarkkumenikkumathra kushalam
thannaanu dyvechchhayaa,
chuttum naadu niranjumippozhivide
plegundu vendunnapol. Vivekaanandaabhidhasvaamithan vaaku
pravaahatthilpettathaam karmmayogam
kaveyippol bhaashayaakkunnathum njaan
thaveshdampol ‘chandrika’ykkaayayaykkaam.