രണ്ടു മംഗളാശംസകൾ
കുമാരനാശാൻ=>രണ്ടു മംഗളാശംസകൾ
എൻ.
പ്രേമം മുഴുത്തു കവിയാൽ കവിസാർവ്വഭൗമ
നാമത്തിൽ നിർമ്മിതമനോഹരസൗധമേ, നീ
തൂമജ്ഞുവാം കവിതപോൽ സുധയാർന്നു ചിന്താ
രോമന്ഥമേകിയരുളുന്നയി രോമഹർഷം!
ഗേയം ഹർമ്മ്യഗതം ചമപ്പതിനു ചൊ
ല്ലീടുന്നുവല്ലോ ബലാൽ
ഭൂയോ മോദമൊടെൻ സുഹൃത്തിളയ
ചാന്നാർ, ദേവി കാവ്യാത്മികേ!
മായാപേത മമത്വമാരെയുമിള
ക്കീടുന്നുവെന്നല്ലയേ,
നീയും ലക്ഷ്മിയുമേതിലേറുമതി
ലേറീടുന്നു സൗന്ദര്യവും!
Manglish Transcribe ↓
Kumaaranaashaan=>randu mamgalaashamsakal
en. Premam muzhutthu kaviyaal kavisaarvvabhauma
naamatthil nirmmithamanoharasaudhame, nee
thoomajnjuvaam kavithapol sudhayaarnnu chinthaa
romanthamekiyarulunnayi romaharsham! Geyam harmmyagatham chamappathinu cho
lleedunnuvallo balaal
bhooyo modamoden suhrutthilaya
chaannaar, devi kaavyaathmike! Maayaapetha mamathvamaareyumila
kkeedunnuvennallaye,
neeyum lakshmiyumethilerumathi
lereedunnu saundaryavum!