ലോകം

കുമാരനാശാൻ=>ലോകം

എൻ.

മതിതെളിയുമുഷസ്സോ മുഗ്ദ്ധമാമന്തിതാനോ

മതമധുരിമപൂവോ മഞ്ജുവാം പൂനിലാവോ

വിതതമിവയെയൊന്നും വിശ്വമേ, കണ്ടു നിന്നെ

പ്പുതുമയൊടു പുകഴ്ത്താനല്ല പോകുന്നഹോ ഞാൻ



വികസിതമലർവാടീവായുപോതങ്ങൾ പൊങ്ങി

സ്സുകലിതസുമഗന്ധാരമ്യമാമംബരത്തിൽ

സുഖമൊടിഹ പരന്നീടട്ടെ നിൻ കീർത്തി പാടി

ക്ഖഗനിര യറിവേലാതുള്ളവർക്കാകുമേതും.



മദവിവശനജസ്രം മദ്യഭേദത്തെ വാഴ്ത്തും,

മദനഹതവിവേകർ മൂർഖയാം വേശ്യയേയും,

കിതവനിഹ പുകഴ്ത്തും കേവലം ചൂതിനേയും,

ഹൃദയരഹിതനാം നായാടി നായാട്ടിനേയും



അതിസുഭഗമരണ്യം ദുഷ്ടസത്ത്വങ്ങൾ വാഴു

ന്നതി,ലഴകെഴുമംഭോദത്തിലാഴുന്നിടിത്തീ

ഹ്രദമമലമനോജ്ഞം നക്രമുണ്ടുള്ളിലേവം

വിദിതഭുവനമേ നിൻ‌വൃത്തി ഹാ! പേടിയാകും!



പുതിയതളിരുദിക്കുന്നിന്നു നാളൊന്നുപോയാ

ലതു ഹരിതപലാശം പാണ്ഡുപത്രം ക്രമത്താൽ

ഇതി ചപലമവസ്ഥാജാലമെന്നല്ല കാക്കു

ന്നതിനെ ബഹുവിപത്തും ക്രൂദ്ധമാം മൃത്യുതാനും.



മുരളുവതിൽ മയങ്ങീടുള്ളുതന്നുള്ള പൂ നിൻ

പരസുമരതി കണ്ടാൽ വാടി വീഴുന്നു വണ്ടേ,

വിരവിലുഴറി നീയും നാളെ ഞാവൽപ്പഴം‌പോൽ

വിരസമിഹ ലയിക്കും വീണു ഹാ! മിഥ്യയെല്ലാം.



മധുമൃദുപവനന്മാർ വന്നു മന്നിൽ സുഖം ചേർ

ത്ത്യതുവിരതിയിൽ നില്ക്കാതെത്രയോ യാത്രയായി

അധികമുപതപിപ്പിക്കും കൊടുങ്കാറ്റുമാർന്നു

ഹതിയൊടുമിഹ കാസക്ലേശിപോലേങ്ങിയേങ്ങി



മൃദുലതൃണദലത്തേ ഹന്ത മാൻ തിന്നിടുന്നി

ങ്ങദയമതിനെ ദുഷ്ടൻ കൊന്നിടുന്നു മൃഗേന്ദ്രൻ

അഥ ഹരിയെ നരേശൻ വേട്ടയാടുന്നവന്നും

മൃതിയടരിൽ വരുന്നൂ മൃത്യുവിൻ നൃത്തമെങ്ങും.



ജയമതിനു പകയ്ക്കുന്നിങ്ങു ജന്യത്തെ ജന്യം

സ്വയമനിലജലാദ്യം കാരണം കാരണത്തെ

ക്ഷയപദവിയുമോതുന്നാഗമത്തിങ്കലിത്ഥം

നിയതമഴിയുമെന്നെപ്പോലെ മാലാർന്നു നീയും.



രവിശശികൾ, വിളങ്ങും രമ്യതാരങ്ങളിക്ക

ണ്ടവയുമിഹ വെടിക്കെട്ടെന്നപോൽ നിന്നുപോകാം

അവികലമിരുൾമൂടാം നാളെയയ്യോയുറങ്ങു

ന്നിവിടെയായി കിനാവുംകണ്ടു കൊണ്ടാടി മർത്ത്യൻ.



പ്രഥിതമിഹ ചൂഴുന്നീടുന്നഹോ വിണ്ണിൽനിന്നി

പ്‌പൃഥിവിയുമിഹ രശൈഭ്രാന്തമാം രേണുപോലെ

സ്ഥിതി മനുജനിതിങ്കൽ ഹന്ത! നീർത്തുള്ളിയോർത്താ

ലതിലെഴുമണുജീവിക്കത്ര വാരാശിയത്രെ.



അഹഹ! ദുരഭിമാനഗ്രസ്തബുദ്ധേ, നരാ, നിൻ

സഹജലഘുതയോർക്കുന്നില്ല നീ തെല്ലുപോലും

ഗഹനഭുവനതത്ത്വം പാർക്കിലെങ്ങെങ്ങഹോ നി

ന്നഹമഹമിക നിസ്സാരാഭ്യസൂയാഗ്രഹത്തിൽ!

Manglish Transcribe ↓


Kumaaranaashaan=>lokam

en. Mathitheliyumushaso mugddhamaamanthithaano

mathamadhurimapoovo manjjuvaam poonilaavo

vithathamivayeyonnum vishvame, kandu ninne

pputhumayodu pukazhtthaanalla pokunnaho njaan



vikasithamalarvaadeevaayupothangal pongi

sukalithasumagandhaaramyamaamambaratthil

sukhamodiha paranneedatte nin keertthi paadi

kkhaganira yarivelaathullavarkkaakumethum. Madavivashanajasram madyabhedatthe vaazhtthum,

madanahathavivekar moorkhayaam veshyayeyum,

kithavaniha pukazhtthum kevalam choothineyum,

hrudayarahithanaam naayaadi naayaattineyum



athisubhagamaranyam dushdasatthvangal vaazhu

nnathi,lazhakezhumambhodatthilaazhunniditthee

hradamamalamanojnjam nakramundullilevam

vidithabhuvaname ninvrutthi haa! Pediyaakum! Puthiyathalirudikkunninnu naalonnupoyaa

lathu harithapalaasham paandupathram kramatthaal

ithi chapalamavasthaajaalamennalla kaakku

nnathine bahuvipatthum krooddhamaam mruthyuthaanum. Muraluvathil mayangeedulluthannulla poo nin

parasumarathi kandaal vaadi veezhunnu vande,

viraviluzhari neeyum naale njaavalppazhampol

virasamiha layikkum veenu haa! Mithyayellaam. Madhumrudupavananmaar vannu mannil sukham cher

tthyathuvirathiyil nilkkaathethrayo yaathrayaayi

adhikamupathapippikkum kodunkaattumaarnnu

hathiyodumiha kaasakleshipolengiyengi



mrudulathrunadalatthe hantha maan thinnidunni

ngadayamathine dushdan konnidunnu mrugendran

atha hariye nareshan vettayaadunnavannum

mruthiyadaril varunnoo mruthyuvin nrutthamengum. Jayamathinu pakaykkunningu janyatthe janyam

svayamanilajalaadyam kaaranam kaaranatthe

kshayapadaviyumothunnaagamatthinkaliththam

niyathamazhiyumenneppole maalaarnnu neeyum. Ravishashikal, vilangum ramyathaarangalikka

ndavayumiha vedikkettennapol ninnupokaam

avikalamirulmoodaam naaleyayyoyurangu

nnivideyaayi kinaavumkandu kondaadi martthyan. Prathithamiha choozhunneedunnaho vinnilninni

ppruthiviyumiha rashybhraanthamaam renupole

sthithi manujanithinkal hantha! Neertthulliyortthaa

lathilezhumanujeevikkathra vaaraashiyathre. Ahaha! Durabhimaanagrasthabuddhe, naraa, nin

sahajalaghuthayorkkunnilla nee thellupolum

gahanabhuvanathatthvam paarkkilengengaho ni

nnahamahamika nisaaraabhyasooyaagrahatthil!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution