വിഭൂതി
കുമാരനാശാൻ=>വിഭൂതി
എൻ.
സ്തോത്രകൃതികൾ
കാരുണ്യം കൊണ്ടു കാണുന്നുലകിടമഖിലം
തീർത്തു കാത്തും കടാക്ഷ
പ്രാരംഭം പൂണ്ടു ലോകേശ്വരിയൊരുമപ്പെടും
വാമനാം വാമദേവൻ
പാരിൽ ഭൂതേശനെന്നാകിലുമണിയുമുടൻ
ഭൂതിമാനേതുകൊണ്ടും
ഭൂരിക്ഷേമം വളർക്കും പ്രഥിതഭസിതമേ!
നിൻപദം കുമ്പിടുന്നേൻ.
നിന്നെക്കൊണ്ടാണു ലോകം നിരവധി വിധമായ്
നീരജാസൻ ചമക്കു
ന്നിന്നും നിയാണു നിന്നാലുടനഖിലജഗത്
പാലകൻ നീലവർണ്ണൻ
നിന്നെ പ്രാപിച്ചു നീയായഴിയുമഖിലവും
നിർമ്മലജ്യോതിരീശൻ
തന്നെച്ചൂഴുന്ന മൂലപ്രഥിതഭസിതമേ!
നിൻപദം കുമ്പിടുന്നേൻ.
അൻപിൽക്കൈകൂപ്പിയാമ്നായവുമറിവുപെറു
ന്നാഗമാഭോഗവുന്നി
ന്നിമ്പപ്രാചുര്യധുര്യപ്രബലഫണിതികൊ
ണ്ടെത്രയോ ചിത്രഗാനം
തുമ്പില്ലാതോതിയോതി സ്തുതിമുഖരമുഖം
നിന്നു വാഴ്ത്തുന്ന വന്ദ്യ
ത്തുമ്പപ്പൂവൊത്ത ശുദ്ധത്രിപുരഭസിതമേ!
നെന്നെ ഞാനുന്നിടുന്നേൻ.
പാപാരണ്യത്തിലെത്തിപ്പരിചിനൊടു പിടി
ക്കുന്ന ഖണ്ഡാവബോധ
ത്തീ പായുന്നിന്നെയുന്നി ത്രിഭുവനപടലം
വിട്ടു മേൽപോട്ടു പോവാൻ
സോപാനംപോലെ നെറ്റിത്തടമതിലണിയു
ന്നിന്‍റെ പുണ്യത്രിപുണ്ഡ്ര
ശ്രീപാദത്തിന്നു നിത്യം ശിരസി കരമെടു
ത്തമ്പൊടും കുമ്പിടുന്നേൻ.
ഭീമാടോപപ്രപഞ്ചഭ്രമണതിൽ വല
യ്ക്കുന്ന കന്ദർപ്പഗാത്രം
ധീമാക്ഷജ്യോതിരാവിശ്ശിഖമുനയിലെരി
ഞ്ഞനന്തമായ് വെന്തുനീറി
ഭീമജ്യോത്സ്നാസമാനം സുഷമയൊടവശേ
ഷിച്ചു ഭൂഷിച്ചു നിത്യം
സോമസ്വാമിപ്രസാദപ്പെരുമ തടവിടും
ഭസ്മമന്ത:സ്മരാമി.
Manglish Transcribe ↓
Kumaaranaashaan=>vibhoothi
en. Sthothrakruthikal
kaarunyam kondu kaanunnulakidamakhilam
theertthu kaatthum kadaaksha
praarambham poondu lokeshvariyorumappedum
vaamanaam vaamadevan
paaril bhootheshanennaakilumaniyumudan
bhoothimaanethukondum
bhoorikshemam valarkkum prathithabhasithame! Ninpadam kumpidunnen. Ninnekkondaanu lokam niravadhi vidhamaayu
neerajaasan chamakku
nninnum niyaanu ninnaaludanakhilajagathu
paalakan neelavarnnan
ninne praapicchu neeyaayazhiyumakhilavum
nirmmalajyothireeshan
thannecchoozhunna moolaprathithabhasithame! Ninpadam kumpidunnen. Anpilkkykooppiyaamnaayavumarivuperu
nnaagamaabhogavunni
nnimpapraachuryadhuryaprabalaphanithiko
ndethrayo chithragaanam
thumpillaathothiyothi sthuthimukharamukham
ninnu vaazhtthunna vandya
tthumpappoovottha shuddhathripurabhasithame! Nenne njaanunnidunnen. Paapaaranyatthiletthipparichinodu pidi
kkunna khandaavabodha
tthee paayunninneyunni thribhuvanapadalam
vittu melpottu povaan
sopaanampole nettitthadamathilaniyu
nninre punyathripundra
shreepaadatthinnu nithyam shirasi karamedu
tthampodum kumpidunnen. Bheemaadopaprapanchabhramanathil vala
ykkunna kandarppagaathram
dheemaakshajyothiraavishikhamunayileri
njananthamaayu venthuneeri
bheemajyothsnaasamaanam sushamayodavashe
shicchu bhooshicchu nithyam
somasvaamiprasaadapperuma thadavidum
bhasmamantha:smaraami.