ശിവമാഹാത്മ്യസ്തോത്രം

കുമാരനാശാൻ=>ശിവമാഹാത്മ്യസ്തോത്രം

എൻ.

നിന്മാഹാത്മ്യംബുധിക്കുള്ളൊരു മറുകരക

ണ്ടോതണം സ്തോത്രമെങ്കിൽ

ബ്രഹ്മാദ്യന്മാർക്കുമാകില്ലവരുമതറിയാ

തല്ലയോ ചൊല്ലിടുന്നു

ചെമ്മേ താന്താനറിഞ്ഞുള്ളളവഥ കഥനം

ചെയ്യുമെല്ലാരുമെന്നാ

ലെന്മേലും കുറ്റമില്ലി സ്തുതിയതിനു തുനി

ഞ്ഞൻപൊടും ഞാൻ പുരാരേ!

ദൂരം! ദൂരം! നിനച്ചാൽ തവ മഹിമ വരി

ല്ലങ്ങു വാക്കും മനസ്സും

നേരേ വ്യാവൃത്തിയെന്യേ നിഗമനിചയവും

ഭീതിയാർന്നോതുകല്ലേ?

ആരോരുന്നാരു വാഴ്ത്തുന്നതിനെയതിനെഴും

ധർമ്മമേ നോക്കിലെന്നാൽ

മാരാരേ! നിന്‍റെ ഗൗണാകൃതിയെ മതിയിലാ

രേന്തുകില്ലാരുരയ്ക്കാ?



തേനോളം തല്ലിയോലുന്നമൃതമധുരശ

ബ്ദങ്ങൾ നിർമ്മിച്ചവൻ നീ

വാനോർതൻ ദേശികൻ വാഴ്ത്തിയ മൊഴികളിലും

വിസ്മയിക്കില്ലയല്ലോ

ഞാനോ പിന്നെ സ്മരാരേ! തവ മഹിമയെ വർ

ണ്ണിച്ചു പുണ്യം ലഭിച്ചെൻ

ഹീനോക്തിക്കും മഹത്ത്വമ്വരുവതിനധുനാ

ബുദ്ധിവച്ചത്രതന്നേ.



വേദം വാഴ്ത്തുന്നതാം നിൻ വിഭൂത വിവിധമാം

വിശ്വമുണ്ടാക്കിനിർത്തി

ക്ഷോഭിക്കുന്നായതല്ലോ ത്രിഗുണവിവൃതിയാൽ

മൂർത്തിമാർ മൂന്നുപേരും

ആ തത്ത്വം ധിക്കരിക്കുനതിനധമമനോ

രമ്യമാമ്മാറു കഷ്ടം

വാദിച്ചീടുന്നു ദുർബുദ്ധികൾ വരദ! വെറും

ശുഷ്കവാദോൽക്കരങ്ങൾ



എന്തിച്ഛിച്ചെന്തുകൊണ്ടിത്രിഭുവനമഖിലം

സൃഷ്ടിചെയ്തീശനെന്ന

ല്ലെന്താണാധാരമെന്താണവനു വടിവിതി

ന്നെന്തുപാദാനമെന്നും

അന്ധത്വത്താൽ കുതർക്കം ചിലരെയിഹ ചതി

ക്കുന്നഹോ നിന്മഹത്വം

ചിന്തിക്കാതീശ വായാടികളവർ വഷളാ

ക്കുന്നു വിശ്വത്തെയെല്ലാം

ഉണ്ടാകാതുള്ളതാമോ സ്വയമവയവവ

ത്താകുമീ ലോകമെല്ലാ

മുണ്ടായെന്നാലധിഷ്ഠാപകനൊരുവനൊഴി

ഞ്ഞേതുമുണ്ടാവതുണ്ടോ?

ഉണ്ടോയിന്നീശനല്ലാതൊരുവനഖിലസൃ

ഷ്ടിക്കു സന്നദ്ധനാവാൻ?

കണ്ടാലും ദേവ, നിന്നിൽ ഖലജനമിഹ സ

ന്ദേഹമേന്തുന്നുവല്ലോ!



വേദാന്തം, സാംഖ്യതത്ത്വം, വരദ, ഫണിമതം

വൈഷ്ണവം, ശൈവമേവം

ഭേദംതേടുന്ന പന്ഥാക്കളിലിഹ രുചിഭേ

ദങ്ങളാൽത്തങ്ങിയൊന്നിൽ

മോദാൽപ്പോകും ജനം നിൻ‌കഴലിണയിൽ വരും

നേരെയാഞ്ഞോ വളഞ്ഞോ,

നീതാനല്ലോ സ്മരാരേ, ശരണമിഹ നരർ

ക്കപ്പുകൾക്കബ്ധിപോലെ



എല്ലും തോലും കപാലം മഴു ഗദയെരുതും

ചാമ്പലും പാമ്പുമല്ലാ

തില്ലല്ലോ കേവലം നിൻ‌കരമതിലൊരു വൻ‌

പൊത്ത സമ്പത്തു ശംഭോ ,

ചില്ലീയുഗ്മം ചുളിച്ചെങ്കിലുമിഹ സുരരി

ച്ഛിച്ചതേകുന്നഹോ! നീ

തെല്ലും സ്വാത്മാഭിരാമൻ വിഷയമരുജല

ത്തിൽ ഭ്രമിക്കില്ലയല്ലോ!



നിത്യംതാനെന്നൊരുത്തൻ ഭുവനമഖിലവും

നിന്ദ്യമല്ലെന്നൊരുത്തൻ

നിത്യാനിത്യങ്ങളെന്നായ് നിയതമിഹ പദാർ

ത്ഥങ്ങൾ രണ്ടെന്നൊരുത്തൻ

ഇത്ഥം ചൊല്ലിക്കുഴങ്ങുന്നജ, തവ പദപ

ത്മത്തെയീ നിസ്ത്രപൻ ഞാൻ

വാഴ്ത്തീടുന്നെന്‍റെ വാചാടതയുടെ വലുതാം

ധൈര്യമാശ്ചര്യമല്ലേ?



ബ്രഹ്മാവും വിഷ്ണുവും നിന്നടിമുടികള്ള

ന്നീടുവാൻ പാടവം‌പൂ

ണ്ടമ്മേലും കീഴുമോടീട്ടവശതയിലഹോ

മഗ്നരായഗ്നിരൂപിൻ!

നിന്മാഹാത്മ്യത്തെ വാഴ്ത്തിപ്പുനരവർ നിതരാം

ഭക്തിയാൽ പിന്നെ നീതാൻ

നിൻ‌മൂർത്ത്യാ നിന്നുപോൽ നിൻ പരിചരണ ഫലി

ക്കാതെപോകില്ലയല്ലോ.



മുപ്പാരും കീഴടക്കീ,യരികൾ മുതിരുവാ

നാരുമില്ലതെയായി,

കെല്പേറും കൈകളെല്ലാമടരിനഥ തരി

പ്പെട്ടു, മുട്ടി ദശാസ്യൻ;

ത്വല്പാദബ്ജങ്ങളിൽതാൻ വരദ, തലകളാം

താമരപ്പൂക്കൾ മേന്മേ

ലർപ്പിച്ചാബ്ബാഢഭക്തിക്കുടയ ഫലമതിൻ

പ്രൗഢിയല്ലേയിതെല്ലാം



നിന്നെസ്സേവിച്ചു സിദ്ധിച്ചൊരു ബലഗരിമാ

വാർന്ന ബാഹുവ്രജത്താ

ലന്യൂനം മുഷ്കവൻ നിൻ തിരുവസതിയിലും

ധൃഷ്ടനായ് കാട്ടിയല്ലോ

ഒന്നംഗുഷ്ടം ചലിപ്പിച്ചവിടെയരുളിയെ

ങ്കിൽക്കഴിഞ്ഞില്ലയോ പോയ്

നിന്നോ പാതാളമോളം ശിവ മഹിമവരിൽ

ക്കെട്ടു മുഡ്ഢാളരെല്ലാം.



ജൃംഭിക്കും ഭൃത്യദൈത്യാവലിയുടെ വിളയാ

ട്ടായി വിശ്വം ജയിച്ച

ജ്ജംഭാരിക്കുള്ള ചൊല്ലുള്ളൊരു വലിയ വലു

പ്പത്തെയും താഴ്ത്തി ബാണൻ

ശംഭോ! ചിന്തിക്കിലെന്തദ്ഭുതമവയിലവൻ

നിന്‍റെ സേവാർത്ഥിയല്ലോ

നിൻ‌പാദാംഭോരുഹത്തിൽ സ്വയമവനതിയാർ

ക്കുന്നതിക്കായ് ഭവിക്കാ?



പെട്ടെന്നെല്ലാ പ്രപഞ്ചങ്ങളുമുടനെ പരി

ദ്ധ്വസ്തമാമെന്നു പേടി

പ്പെട്ടീടും ദേവ, ദൈതേയരിലലിവൊടു നീ

കാളകൂടം കുടിച്ചു

കെട്ടിക്കണ്ഠത്തിലിപ്പോളതു വരദ! കറു

ത്തെങ്കിലും കാന്തിയേന്തു

ന്നൊട്ടല്ലോർത്താൽ ജഗത്തിൻ‌ഭയഹരനു വരും

ഭംഗവും ഭംഗിയല്ലോ.



ദേവൻ ദൈത്യൻ മനുഷ്യന്മുതലഖിലജഗ

ത്തിങ്കലും കോൾതകർക്കും

തേവന്നിന്നെയ്ത ബാണം ശിവ! തിരിയെവരു

ന്നില്ലയാ മുല്ലബാണൻ

ഭാവിച്ചു നിന്നെയന്യാമരനിരയിലൊരാ

ളെന്നു, തീർന്നു ചരിത്രം

ഭൂവിൽ സ്മർത്തവ്യനാ;യീ യമികളൊടു പിണ

ങ്ങീടുകിൽ കേടുതന്നെ.



പാദം തട്ടിപ്പരുങ്ങിപ്പൃഥിവി പൊടിയുമാ

റായിടുന്നംബരത്തിൽ

ഖേദം തേടുന്നു വീശും ഭുജപരിഘമടി

ച്ചർക്കചന്ദ്രാദിയെല്ലാം

മീതേ കേടറ്റ കറ്റജ്ജടയുടെയടിയാൽ

വെമ്പിടുന്നുമ്പർനാടും

നീതാൻ രക്ഷ്യ്ക്കുമാടുന്നനഘ! ബത! മിടു

ക്കിന്‍റെ മട്ടേ മറിച്ചാം.

Manglish Transcribe ↓


Kumaaranaashaan=>shivamaahaathmyasthothram

en. Ninmaahaathmyambudhikkulloru marukaraka

ndothanam sthothramenkil

brahmaadyanmaarkkumaakillavarumathariyaa

thallayo chollidunnu

chemme thaanthaanarinjullalavatha kathanam

cheyyumellaarumennaa

lenmelum kuttamilli sthuthiyathinu thuni

njanpodum njaan puraare! Dooram! Dooram! Ninacchaal thava mahima vari

llangu vaakkum manasum

nere vyaavrutthiyenye nigamanichayavum

bheethiyaarnnothukalle? Aarorunnaaru vaazhtthunnathineyathinezhum

dharmmame nokkilennaal

maaraare! Nin‍re gaunaakruthiye mathiyilaa

renthukillaaruraykkaa? Thenolam thalliyolunnamruthamadhurasha

bdangal nirmmicchavan nee

vaanorthan deshikan vaazhtthiya mozhikalilum

vismayikkillayallo

njaano pinne smaraare! Thava mahimaye var

nnicchu punyam labhicchen

heenokthikkum mahatthvamvaruvathinadhunaa

buddhivacchathrathanne. Vedam vaazhtthunnathaam nin vibhootha vividhamaam

vishvamundaakkinirtthi

kshobhikkunnaayathallo thrigunavivruthiyaal

moortthimaar moonnuperum

aa thatthvam dhikkarikkunathinadhamamano

ramyamaammaaru kashdam

vaadiccheedunnu durbuddhikal varada! Verum

shushkavaadolkkarangal



enthichchhicchenthukondithribhuvanamakhilam

srushdicheytheeshanenna

llenthaanaadhaaramenthaanavanu vadivithi

nnenthupaadaanamennum

andhathvatthaal kutharkkam chilareyiha chathi

kkunnaho ninmahathvam

chinthikkaatheesha vaayaadikalavar vashalaa

kkunnu vishvattheyellaam

undaakaathullathaamo svayamavayavava

tthaakumee lokamellaa

mundaayennaaladhishdtaapakanoruvanozhi

njethumundaavathundo? Undoyinneeshanallaathoruvanakhilasru

shdikku sannaddhanaavaan? Kandaalum deva, ninnil khalajanamiha sa

ndehamenthunnuvallo! Vedaantham, saamkhyathatthvam, varada, phanimatham

vyshnavam, shyvamevam

bhedamthedunna panthaakkaliliha ruchibhe

dangalaaltthangiyonnil

modaalppokum janam ninkazhalinayil varum

nereyaanjo valanjo,

neethaanallo smaraare, sharanamiha narar

kkappukalkkabdhipole



ellum tholum kapaalam mazhu gadayeruthum

chaampalum paampumallaa

thillallo kevalam ninkaramathiloru van

pottha sampatthu shambho ,

chilleeyugmam chulicchenkilumiha surari

chchhicchathekunnaho! Nee

thellum svaathmaabhiraaman vishayamarujala

tthil bhramikkillayallo! Nithyamthaanennorutthan bhuvanamakhilavum

nindyamallennorutthan

nithyaanithyangalennaayu niyathamiha padaar

ththangal randennorutthan

iththam chollikkuzhangunnaja, thava padapa

thmattheyee nisthrapan njaan

vaazhttheedunnen‍re vaachaadathayude valuthaam

dhyryamaashcharyamalle? Brahmaavum vishnuvum ninnadimudikalla

nneeduvaan paadavampoo

ndammelum keezhumodeettavashathayilaho

magnaraayagniroopin! Ninmaahaathmyatthe vaazhtthippunaravar nitharaam

bhakthiyaal pinne neethaan

ninmoortthyaa ninnupol nin paricharana phali

kkaathepokillayallo. Muppaarum keezhadakkee,yarikal muthiruvaa

naarumillatheyaayi,

kelperum kykalellaamadarinatha thari

ppettu, mutti dashaasyan;

thvalpaadabjangalilthaan varada, thalakalaam

thaamarappookkal menme

larppicchaabbaaddabhakthikkudaya phalamathin

prauddiyalleyithellaam



ninnesevicchu siddhicchoru balagarimaa

vaarnna baahuvrajatthaa

lanyoonam mushkavan nin thiruvasathiyilum

dhrushdanaayu kaattiyallo

onnamgushdam chalippicchavideyaruliye

nkilkkazhinjillayo poyu

ninno paathaalamolam shiva mahimavaril

kkettu mudddaalarellaam. Jrumbhikkum bhruthyadythyaavaliyude vilayaa

ttaayi vishvam jayiccha

jjambhaarikkulla chollulloru valiya valu

ppattheyum thaazhtthi baanan

shambho! Chinthikkilenthadbhuthamavayilavan

nin‍re sevaarththiyallo

ninpaadaambhoruhatthil svayamavanathiyaar

kkunnathikkaayu bhavikkaa? Pettennellaa prapanchangalumudane pari

ddhvasthamaamennu pedi

ppetteedum deva, dytheyarilalivodu nee

kaalakoodam kudicchu

kettikkandtatthilippolathu varada! Karu

tthenkilum kaanthiyenthu

nnottallortthaal jagatthinbhayaharanu varum

bhamgavum bhamgiyallo. Devan dythyan manushyanmuthalakhilajaga

tthinkalum kolthakarkkum

thevanninneytha baanam shiva! Thiriyevaru

nnillayaa mullabaanan

bhaavicchu ninneyanyaamaranirayiloraa

lennu, theernnu charithram

bhoovil smartthavyanaa;yee yamikalodu pina

ngeedukil keduthanne. Paadam thattipparungippruthivi podiyumaa

raayidunnambaratthil

khedam thedunnu veeshum bhujaparighamadi

ccharkkachandraadiyellaam

meethe kedatta kattajjadayudeyadiyaal

vempidunnumparnaadum

neethaan rakshykkumaadunnanagha! Batha! Midu

kkin‍re matte maricchaam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution