▲ ശിവസുരഭി
കുമാരനാശാൻ=>▲ ശിവസുരഭി
എൻ.
സ്തോത്രകൃതികൾ
ഭൂതേശപാദകമലപ്പൊടി കൈവിടാതെ
ചേതോവിചാരമതു ചെറ്റു പിഴച്ചിടാതെ
കാതിന്നു ചേർന്ന കവനം 'കരുണാ'പ്രവാഹ
മോതുന്ന ഭാരതിയെയൻപൊടു കുമ്പിടുന്നേൻ.
വേദം പറഞ്ഞു വിരമിച്ചു വിരിഞ്ഞു ബിന്ദു
നാദം കടന്നു നിലവിട്ടു നിറഞ്ഞു നിത്യം
ഏതും വിളക്കിയെതിരറ്റെരിയുന്ന ദിവ്യ
ജ്യോതിർമ്മയം ശിവപദം പറായാവതല്ലേ.
ആധാരവേദികളിലാടിയലഞ്ഞവർക്കു
മാധാരമായഖിലമായവശിഷ്ടമായി
ബാധാന്തമായി ബഹിരന്തരമായ് നിറഞ്ഞ
ബോധാന്തമൗനമവിടം പറായാവതല്ലേ
കൂറായിരുന്നു കുശലം കുതുകം പെറും തേ
നാറായതായതഹമെന്നുമനന്യമായി
മാറാതെഴുന്ന മഹിമാവിനെ മാറിനിന്നു
വേറായെടുത്തു വെളിയിൽ പറായാവതല്ലേ.
ഉണ്മൗനമോടിയുണരുന്നുരുകുന്നു ചിത്തം
വിമ്മുന്നു വാണി ബഹുവേപഥുവായിടുന്നു
കൺമൂലവാരി കവിയുന്നതുമൂലമെന്‍റെ
ജന്മാപഹപ്പൊരുളിനെപ്പറയാവതെല്ലേ.
ചെറ്റില്ലതിന്നു ഗുണമില്ലൊരു ചിഹ്നമില്ല
മറ്റൊന്നുമില്ല മധുരാമൃതമമില്ല
ഉറ്റുള്ളിരുന്നവനുണർന്നുവരുന്ന ബോധ
പ്പറ്റാണതാണിതതിനാൽ പറായാവതല്ലേ.
ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു മുറ്റും
ഭദ്രാനുഭൂതി പരനാം പരമഹംസനെന്നും
ഹൃദ്‌ദ്രാവകം ഹിമസുധായിതസാരസച്ചി
ന്മുദ്രാർത്ഥമൗനമധുരം പറായാവതല്ലേ.
മാറിത്തിരിഞ്ഞു മതിമോഹമിയന്നിടാതി
ക്കൂറൊത്ത കോമളസുധാകരസാഗരത്തിൽ
നീറിത്തളർന്നു നിലവിട്ടിനിയെന്‍റെ നെഞ്ചം
മാറിത്തെളിഞ്ഞഴലകന്നു കലർന്നുകൊള്ളും.
എന്തേനിരക്കുമിടമേതുമറിഞ്ഞിടാതെ
യെന്തേ നിനക്കിവിടെ ഇന്നിയുമിപ്രമാദം
പന്തേ, പറന്ന പടുപമ്പരമാകുമെന്‍റെ
ചിന്തേ, നിനക്കു ചെറുതും സുഖമില്ലയല്ലോ.
സന്താപമാണിതു സമസ്തമതിന്നു സാക്ഷാ
ലെന്താണു ചെയ്യുമഖിലേശനനാമരൂപൻ
എൻതാപമെങ്ങനെ കൊടുക്കുമടുക്കുമെന്ന
ചിന്താവശേന ചെറുതും ചിതറൊല്ല നെഞ്ചേ
സന്താപശാന്തിയതിനുണ്ടു നിവൃത്തി സർവ്വ
സന്താനസാധുഗതി സാദരമോതുവാനായ്
അന്താഗമത്തിലുപചാരമുരയ്ക്കിലെന്‍റെ
ചിന്താമണിക്കു ശിവനെന്നൊരു നാമമുണ്ട്.
വാടാതിരുന്നു വളരുന്നിവ വാരിരക്ഷ
കൂടാതെയില്ല കുരുവിന്മുളപോലെയെങ്കിൽ
പാടേ ഭരിപ്പവനു തൽപര ഗംഗ പൊങ്ങും
കോടീരമുണ്ടു കുളിർതിങ്കളുമുണ്ടു നെഞ്ചേ!
കാമാദിഭൂതകടുകഷ്ടത കൈയകറ്റും
പ്രേമാവബോധപദപങ്കജമെന്നു കണ്ടാൽ
പൂമാസബന്ധുപൊരിയും പുകയറ്റ പുണ്യ
ഭ്രൂമദ്ധ്യലോചനവിഭൂതിയുമുണ്ടു നെഞ്ചേ!
പുല്ലാദിയായ ഭുവനത്തിനു പുഷ്പപന്മാ
രല്ലാതെയില്ല ഗതിയക്ഷികൾപോലെയെങ്കിൽ
എല്ലാമുദിച്ചു വിലസിച്ചഴിയാതെവന്നു
ചൊല്ലാർന്നിടും മിഴികൾ ചൊന്നവരാണു നെഞ്ചേ!
തേനേകബന്ധു സകലത്തിനുമെന്നമൂലം
ദീനാവനൈകദയനീയ കടാക്ഷമുണ്ട്
ജ്ഞാനോദയത്തിനു ജനത്തിനെഴുന്ന വേദ
ത്തേനൂറിടുന്ന തിരുവായ്മലരുണ്ടു നെഞ്ചേ!
പ്രാണപ്രമാണപരശക്തി രാജോവിലാസം
കാണിച്ചു കണ്ടതിനു കരണമാകയാലെ
മാണിക്യമദ്ധ്യമധുരാധരമുണ്ടതിന്‍റെ
കോണിൽ കുറച്ചു കുതുകസ്മിതമുണ്ടു നെഞ്ചേ!
ഈ ഭൗതികധ്വനിയിലിന്ദ്രിയസാക്ഷിയായും
മേ ഭാരതിക്കിഹ മനോഗതിമാർഗ്ഗമായും
ആ ഭാസുരാംഗനഖിലേശനവന്നു താനേ
ശോഭിച്ചൊരശ്രുതിപുടങ്ങളുമുണ്ടു നെഞ്ചേ!
ആളുന്നതിനുമപരാധമശിപ്പതിന്നു
മാളല്ല മററപരനെന്നറിയുന്നുവെന്നാൽ
കാളും കടുംഗരളകാളകളായകാന്തി
കാളും കൃപാകലിതകണ്ഠകളംബമുണ്ട്
ചിന്താവൃതിച്ചികുരനീലിമകോലുമാദി
സന്താനവല്ലിയുടെ സന്തതസന്ധിമുലം
എൻതാതനെങ്ങുമെതിരറെറരിയുന്ന പാതി
ച്ചെന്തമരച്ഛവികലർന്ന ശരീരമുണ്ട്.
തുള്ളും മനോമൃഗമണത്തു തമോവനത്തി
നുള്ളിൽ കളിക്കുകിലപായഭയം ഭവിക്കിൽ
ഉള്ളംകനിഞ്ഞു ശമബോധകദൈവതതിത്തി
നുള്ളംകരത്തിലൊരു കുഞ്ഞുകുരംഗമുണ്ട്.
ദണ്ഡപ്പെടുത്തുമൊരു സംസൃതിദാരുദേഹ
ദണ്ഡം തഴച്ചെഴുമഹംകൃതിയായമൂലം
ഖണ്ഡിച്ചെറിഞ്ഞുകളവാൻ കനിവുള്ള കയ്യിൽ
ചണ്ഡപ്രഭാവഭരാമാർന്ന കുഠാരമുണ്ട്.
ആധാനവും നിധനവും പ്രപഞ്ച
ബാധാബലം ബഹുലദുഷ്കരമൊന്നകന്നാൽ
ആധാമമൊന്നു നില കണ്ടുവരും ജനത്തി
ന്നാധാരമാമഭയപാണിസരോജമുണ്ട്.
വന്മോഹമൂർച്ഛവിഷയാമിഷവീര്യമേകും
ജന്മാമയൈകജയഭേഷജമെന്നപോലെ
തന്മട്ടെനിക്കു തരുമെന്നരുമക്കൊടിക്കു
ചിന്മുദ്രിതച്ചെറുവിരൽത്തളിരുണ്ടു നെഞ്ചേ!
ഭൂതങ്ങളാണു ഭുവനം പരമാണുമൂല
ജ്യോതിസ്സെരിഞ്ഞു കവിയും ജഡഭൂതജാലം
ജാതം ജഗത്തിഖിലമിന്നതുതന്നെ ബാഹ്യ
ഭൂതിപ്രലിപ്തശിവമേനിയിതാണു നെഞ്ചേ!
ഹൃത്താരഖണ്ഡമയവൃത്തിയിലിപ്രപഞ്ച
വിസ്താരമൊക്കെ വിരവോടു ദഹിച്ചശേഷം
കത്താlതും കനലുമററുകഴിഞ്ഞ ശുദ്ധ
ചിത്താമയീശിവവിഭൂതിയതാണു നെഞ്ചേ!
മാലററിടുന്നതിനു മാർഗ്ഗമുണർത്തി മുററും
പാലിച്ചുകൊള്ളുവതിനായ് പശുവിൻമലത്തെ
മൂലപ്രബോധശിഖി മൂട്ടിയെരിച്ചണിഞ്ഞ
പാലൊത്ത പാശുപതഭസ്മമിതാണു നെഞ്ചേ!
മന്ദപ്രബോധമതി മൂടിവരുന്ന കാമ
സന്ദർഭമാണു സകലാമയമൂലമെന്നാൽ
കന്ദർപ്പവിഗ്രഹമെരിച്ചു ധരിച്ചുകൊള്ളു
മിന്ദുപ്രകാശശിവഭൂതിയിതാണു നെഞ്ചേ!
ഏതാണു ഞാനരുളുമിന്നിയുമെന്‍റെ വേദ
മാതാവുരച്ചു മതിയെന്നരുളുന്ന മാർഗ്ഗം
നീതാനറിഞ്ഞിടുക നിൻനയനം തെളിഞ്ഞാ
ലോതാവതല്ല പുനരുള്ളതെനിക്കു നെഞ്ചേ!
കാലത്തിൽനിന്നു കളിയാടിവരുന്ന കഷ്‌ട
കാലം കടത്തിവിടുമെൻ'കരുണ'യ്ക്കു പാർക്കിൽ
കാലന്നുരഃസ്‌ഥലകവാടതടം തകർത്ത
കാലുണ്ടശേഷകരണങ്ങളുമുണ്ടു നെഞ്ചേ!
എന്താകിലെന്തിനിയെനിക്കെതിരററലിഞ്ഞു
ചിന്താവകാശനടനം ചിതറുന്ന ദൈവം
എൻ താതനാണിതിനുശേഷവുമേകനാഥ
നെന്താണു ചേതമിതിലുള്ളതെനിക്കു നെഞ്ചേ!
മിട്ടാൽ കവിഞ്ഞു മറിയും തിരമാല പൊങ്ങി
നട്ടാവി പൊട്ടി നരകാബ്ധിനടുക്കയത്തിൽ
പെട്ടാലുമെൻപ്രിയവിലാസരസം പെറുന്ന
മട്ടാർമലർപ്പദമിതിന്നി മറക്കുമോ ഞാൻ?
വിട്ടാകിലും വികൃതിയാകിലുമൊക്കെ വെന്തു
കെട്ടാകിലും കെടുതിയാകിലുമേകഭാവം
തൊട്ടാലുടൻ തുലനവിട്ടലിയുന്ന പാദ
മൊട്ടാതെകണ്ടൊരുനൊടിക്കുമിരിക്കുമോ ഞാൻ.
മുട്ടായി മോഹവല മൂടി മുഖം മറച്ചു
കെട്ടാറുവാനിഹ കരഞ്ഞു തിരിഞ്ഞുമെങ്ങും
കിട്ടാതിരുന്നു കൃപകൊണ്ടു ലഭിച്ച മഞ്ജു
മട്ടാർമലർപ്പദമതിന്നി മറക്കുമോ ഞാൻ?
കെട്ടറ്റ മാലയിഴിയുംപടി കാമബന്ധം
ഞെട്ടറ്റഹംകൃതി നശിച്ചു ജഡാന്ധകാരം
തട്ടിത്തകർത്തു തലവച്ചു തഴച്ച ബോധ
മുട്ടറ്റ മോഹനവിളക്കു മറക്കുമോ ഞാൻ?
ഇപ്പിച്ചയാളനു കനിഞ്ഞിവിടത്തിലീശൻ
കല്പിച്ച കല്പകമലർക്കൊടിയെന്നപോലെ
കൈപ്പുണ്യമുള്ള കരുണാകരനെന്‍റെ മേലി
ലർപ്പിച്ചൊരദ്ഭുതമതിന്നി മറക്കുമോ ഞാൻ?
കറ്റാകിലും കല കടന്നു കടന്ന സിദ്ധി
പെറ്റാകിലും പ്രകൃതിയിൽ പതിയുന്നു ലോകം
തെറ്റാതെനിക്കരുളടിത്തളിർ തന്നു ചെന്നു
പറ്റാതിനിപ്പലവഴിക്കു നടക്കുമോ ഞൻ?
ഏതോ വരട്ടെതിരിലെന്‍റെ ശിവന്‍റെ നാമ
മോതീടുകേതുമുലയാതെയുണർന്ന നെഞ്ചേ!
ജാതാദരം ശിവശിവേതി ജപിക്കിലേഴു
പാതാളമെന്തു പരമേഷ്ടിനിവാസമെന്തേ.
വാണന്നുതൊട്ടു വിഷയാമയമായ മായാ
ബാണങ്ങളാണിവിടെയെങ്ങനെ നാം പൊറുക്കും
പ്രാണേശനോടിതു പറഞ്ഞു കരഞ്ഞു കണ്ണീർ
കാണാതകണ്ടിതിനിനിക്കഴിവില്ല നെഞ്ചേ!
ആടാതെ പോയി വിഷയങ്ങളിലങ്ങുമിങ്ങും
വാടാതെ വേണ്ടപരമായ വരം വരിക്കാം
പാടാകവേ പരിതപിച്ചു പറഞ്ഞലിഞ്ഞു
പാടാമിനിപ്പരമപാദമതിന്നു നെഞ്ചേ!
ആരംഭമറ്റതിരഴിഞ്ഞനുമാനമറ്റു
പാരം കടന്ന പരബോധനിധാനമായി
ആരും ഭരിക്കുമണുവായഖിലാണ്ഡകോടി
ഭാരം ഭരിച്ച പദപങ്കജമേ! തൊഴുന്നേൻ.
ആകാശതിനകത്തണുവൊന്നുമില്ലാെ
രാകാരമില്ലതിനു മാതൃകതന്നെയില്ല
ആകാലമദ്ഭുതനിത്തമനപശില്‌പ
മീകാര്യകോടി നാടമാടിയ ഗൂഢമൂർത്തേ!
കർത്താവുമായഖിലകാരയിതാവുമായി
കൃത്യൈകകാരണവുമായ്‍ക്കരണങ്ങളായി
കർത്തവ്യകോടികളശേഷവുമായിനിന്നു
നൃത്തം തുടർന്നരുളുമെൻ നടരാജമൂർത്തേ!
മൂലത്തെ വിട്ടു മുടിയാതൊരു സത്ത കാര്യ
ജാലത്തിനില്ലതു ജനിച്ചഴിയുന്നുമില്ല
കാലത്തില്ലെങ്കിലുമിരുന്നു വരുന്നൊരിന്ദ്ര
ജാലത്തിനേകപതിയാം ജഗദേഗകമൂർത്തേ!
ആരോപജാലമതിയിന്നപവാദമാർഗ്ഗ
മാരുഢയാമമലവൃത്തിയിലാറശേഷം
സൂരപ്രഭാനയനസംഗതി തുല്യബോധ
വാരശിയായ് വര കടന്നു വളർന്ന മൂർത്തേ!
മാനദിയായ് മതികലർന്നു വരുന്നു ദുഃഖം
ജ്‌ഞാനൈകശേഷനില കേവലമായ സൌഖ്യം
സ്‍ഥാനത്തിരുന്നു സകലാമയമററ സച്ചി
ദാനന്ദകന്ദളിതതുന്ദിലമൂലമൂർത്തേ!
പാരാദിയായ പലതും പല ഭേദമായി
നേരേ നടത്തിയരുളും നിഖിലൈകബന്ധോ!
നേരാകുുമാറു നിജഭക്‌തനൊഴിഞ്ഞു നിന്നെ
യാരാലുമോർത്തറിയുവനെളുതല്ല ശംഭോ!
വേദങ്ങളോ ബഹുവിധം പറയുന്നു നാനാ
വാദങ്ങളോ വെളിയിലിട്ടു വിരട്ടിടുന്നു
ഖേദങ്ങളോ കടന്നുവരുന്ന നിന്‍റെ
പാദങ്ങളെന്നിയിനി മറ്റവലംബലമില്ലേ
ദുർവാസനാവശനിവൻ ദുരചെയ്തു ശുദ്ധ
ഗർവ്വായ് നടക്കുകിലുമെൻകൃപ കൈവിടില്ലേ
നിർവാണമെന്നു നിഗമങ്ങളുരയ്ക്കുമെന്‍റെ
സർവസമേേ സകലദീനദയാപയോധേ
പുണ്ണായിരുന്നു ഹൃദയം പൊളിയുന്നു തുമ്പ
മുണ്ണാവതല്ലൊരുവിധത്തിലുമുഗ്രമയോ!
എണ്ണാവതലെളിയ നിന്നടിമയ്‍ക്കിതെന്‍റെ
കണ്ണേ! കരത്തിനു രുചിച്ച കരുംകരുമ്പേ!
ഭദ്രം പഴുത്തു പരിപാകരസം പകർന്ന
മൃദ്വീകതന്മധുരമേ മമ തമ്പുരാനേ!
ഖദ്യോതകാന്തിവടിവേ കതിരേ കലർന്ന
ഹൃദ്ദീപമേ!ഹൃദയമേ!ഹിതമേ തൊഴുന്നേൻ!
Manglish Transcribe ↓
Kumaaranaashaan=>▲ shivasurabhi
en. Sthothrakruthikal
bhootheshapaadakamalappodi kyvidaathe
chethovichaaramathu chettu pizhacchidaathe
kaathinnu chernna kavanam 'karunaa'pravaaha
mothunna bhaarathiyeyanpodu kumpidunnen. Vedam paranju viramicchu virinju bindu
naadam kadannu nilavittu niranju nithyam
ethum vilakkiyethiratteriyunna divya
jyothirmmayam shivapadam paraayaavathalle. Aadhaaravedikalilaadiyalanjavarkku
maadhaaramaayakhilamaayavashishdamaayi
baadhaanthamaayi bahirantharamaayu niranja
bodhaanthamaunamavidam paraayaavathalle
kooraayirunnu kushalam kuthukam perum the
naaraayathaayathahamennumananyamaayi
maaraathezhunna mahimaavine maarininnu
veraayedutthu veliyil paraayaavathalle. Unmaunamodiyunarunnurukunnu chittham
vimmunnu vaani bahuvepathuvaayidunnu
kanmoolavaari kaviyunnathumoolamenre
janmaapahapporulinepparayaavathelle. Chettillathinnu gunamilloru chihnamilla
mattonnumilla madhuraamruthamamilla
uttullirunnavanunarnnuvarunna bodha
ppattaanathaanithathinaal paraayaavathalle. Kshudraanubhogasulabhakshudhayattu muttum
bhadraanubhoothi paranaam paramahamsanennum
hruddhraavakam himasudhaayithasaarasacchi
nmudraarththamaunamadhuram paraayaavathalle. Maaritthirinju mathimohamiyannidaathi
kkoorottha komalasudhaakarasaagaratthil
neeritthalarnnu nilavittiniyenre nencham
maaritthelinjazhalakannu kalarnnukollum. Enthenirakkumidamethumarinjidaathe
yenthe ninakkivide inniyumipramaadam
panthe, paranna padupamparamaakumenre
chinthe, ninakku cheruthum sukhamillayallo. Santhaapamaanithu samasthamathinnu saakshaa
lenthaanu cheyyumakhileshananaamaroopan
enthaapamengane kodukkumadukkumenna
chinthaavashena cheruthum chitharolla nenche
santhaapashaanthiyathinundu nivrutthi sarvva
santhaanasaadhugathi saadaramothuvaanaayu
anthaagamatthilupachaaramuraykkilenre
chinthaamanikku shivanennoru naamamundu. Vaadaathirunnu valarunniva vaariraksha
koodaatheyilla kuruvinmulapoleyenkil
paade bharippavanu thalpara gamga pongum
kodeeramundu kulirthinkalumundu nenche! Kaamaadibhoothakadukashdatha kyyakattum
premaavabodhapadapankajamennu kandaal
poomaasabandhuporiyum pukayatta punya
bhroomaddhyalochanavibhoothiyumundu nenche! Pullaadiyaaya bhuvanatthinu pushpapanmaa
rallaatheyilla gathiyakshikalpoleyenkil
ellaamudicchu vilasicchazhiyaathevannu
chollaarnnidum mizhikal chonnavaraanu nenche! Thenekabandhu sakalatthinumennamoolam
deenaavanykadayaneeya kadaakshamundu
jnjaanodayatthinu janatthinezhunna veda
tthenooridunna thiruvaaymalarundu nenche! Praanapramaanaparashakthi raajovilaasam
kaanicchu kandathinu karanamaakayaale
maanikyamaddhyamadhuraadharamundathinre
konil kuracchu kuthukasmithamundu nenche! Ee bhauthikadhvaniyilindriyasaakshiyaayum
me bhaarathikkiha manogathimaarggamaayum
aa bhaasuraamganakhileshanavannu thaane
shobhicchorashruthipudangalumundu nenche! Aalunnathinumaparaadhamashippathinnu
maalalla mararaparanennariyunnuvennaal
kaalum kadumgaralakaalakalaayakaanthi
kaalum krupaakalithakandtakalambamundu
chinthaavruthicchikuraneelimakolumaadi
santhaanavalliyude santhathasandhimulam
enthaathanengumethirarerariyunna paathi
cchenthamarachchhavikalarnna shareeramundu. Thullum manomrugamanatthu thamovanatthi
nullil kalikkukilapaayabhayam bhavikkil
ullamkaninju shamabodhakadyvathathitthi
nullamkaratthiloru kunjukuramgamundu. Dandappedutthumoru samsruthidaarudeha
dandam thazhacchezhumahamkruthiyaayamoolam
khandiccherinjukalavaan kanivulla kayyil
chandaprabhaavabharaamaarnna kudtaaramundu. Aadhaanavum nidhanavum prapancha
baadhaabalam bahuladushkaramonnakannaal
aadhaamamonnu nila kanduvarum janatthi
nnaadhaaramaamabhayapaanisarojamundu. Vanmohamoorchchhavishayaamishaveeryamekum
janmaamayykajayabheshajamennapole
thanmattenikku tharumennarumakkodikku
chinmudrithaccheruviraltthalirundu nenche! Bhoothangalaanu bhuvanam paramaanumoola
jyothiserinju kaviyum jadabhoothajaalam
jaatham jagatthikhilaminnathuthanne baahya
bhoothipralipthashivameniyithaanu nenche! Hrutthaarakhandamayavrutthiyiliprapancha
visthaaramokke viravodu dahicchashesham
katthaalthum kanalumararukazhinja shuddha
chitthaamayeeshivavibhoothiyathaanu nenche! Maalararidunnathinu maarggamunartthi murarum
paalicchukolluvathinaayu pashuvinmalatthe
moolaprabodhashikhi moottiyericchaninja
paalottha paashupathabhasmamithaanu nenche! Mandaprabodhamathi moodivarunna kaama
sandarbhamaanu sakalaamayamoolamennaal
kandarppavigrahamericchu dharicchukollu
minduprakaashashivabhoothiyithaanu nenche! Ethaanu njaanaruluminniyumenre veda
maathaavuracchu mathiyennarulunna maarggam
neethaanarinjiduka ninnayanam thelinjaa
lothaavathalla punarullathenikku nenche! Kaalatthilninnu kaliyaadivarunna kashda
kaalam kadatthividumen'karuna'ykku paarkkil
kaalannurasthalakavaadathadam thakarttha
kaalundasheshakaranangalumundu nenche! Enthaakilenthiniyenikkethirararalinju
chinthaavakaashanadanam chitharunna dyvam
en thaathanaanithinusheshavumekanaatha
nenthaanu chethamithilullathenikku nenche! Mittaal kavinju mariyum thiramaala pongi
nattaavi potti narakaabdhinadukkayatthil
pettaalumenpriyavilaasarasam perunna
mattaarmalarppadamithinni marakkumo njaan? Vittaakilum vikruthiyaakilumokke venthu
kettaakilum keduthiyaakilumekabhaavam
thottaaludan thulanavittaliyunna paada
mottaathekandorunodikkumirikkumo njaan. Muttaayi mohavala moodi mukham maracchu
kettaaruvaaniha karanju thirinjumengum
kittaathirunnu krupakondu labhiccha manjju
mattaarmalarppadamathinni marakkumo njaan? Kettatta maalayizhiyumpadi kaamabandham
njettattahamkruthi nashicchu jadaandhakaaram
thattitthakartthu thalavacchu thazhaccha bodha
muttatta mohanavilakku marakkumo njaan? Ippicchayaalanu kaninjividatthileeshan
kalpiccha kalpakamalarkkodiyennapole
kyppunyamulla karunaakaranenre meli
larppicchoradbhuthamathinni marakkumo njaan? Kattaakilum kala kadannu kadanna siddhi
pettaakilum prakruthiyil pathiyunnu lokam
thettaathenikkaruladitthalir thannu chennu
pattaathinippalavazhikku nadakkumo njan? Etho varattethirilenre shivanre naama
motheedukethumulayaatheyunarnna nenche! Jaathaadaram shivashivethi japikkilezhu
paathaalamenthu parameshdinivaasamenthe. Vaanannuthottu vishayaamayamaaya maayaa
baanangalaanivideyengane naam porukkum
praaneshanodithu paranju karanju kanneer
kaanaathakandithininikkazhivilla nenche! Aadaathe poyi vishayangalilangumingum
vaadaathe vendaparamaaya varam varikkaam
paadaakave parithapicchu paranjalinju
paadaaminipparamapaadamathinnu nenche! Aarambhamattathirazhinjanumaanamattu
paaram kadanna parabodhanidhaanamaayi
aarum bharikkumanuvaayakhilaandakodi
bhaaram bhariccha padapankajame! Thozhunnen. Aakaashathinakatthanuvonnumillaae
raakaaramillathinu maathrukathanneyilla
aakaalamadbhuthanitthamanapashilpa
meekaaryakodi naadamaadiya gooddamoortthe! Kartthaavumaayakhilakaarayithaavumaayi
kruthyykakaaranavumaaykkaranangalaayi
kartthavyakodikalasheshavumaayininnu
nruttham thudarnnarulumen nadaraajamoortthe! Moolatthe vittu mudiyaathoru sattha kaarya
jaalatthinillathu janicchazhiyunnumilla
kaalatthillenkilumirunnu varunnorindra
jaalatthinekapathiyaam jagadegakamoortthe! Aaropajaalamathiyinnapavaadamaargga
maaruddayaamamalavrutthiyilaarashesham
sooraprabhaanayanasamgathi thulyabodha
vaarashiyaayu vara kadannu valarnna moortthe! Maanadiyaayu mathikalarnnu varunnu duakham
jnjaanykasheshanila kevalamaaya soukhyam
sthaanatthirunnu sakalaamayamarara sacchi
daanandakandalithathundilamoolamoortthe! Paaraadiyaaya palathum pala bhedamaayi
nere nadatthiyarulum nikhilykabandho! Neraakuumaaru nijabhakthanozhinju ninne
yaaraalumortthariyuvaneluthalla shambho! Vedangalo bahuvidham parayunnu naanaa
vaadangalo veliyilittu virattidunnu
khedangalo kadannuvarunna ninre
paadangalenniyini mattavalambalamille
durvaasanaavashanivan duracheythu shuddha
garvvaayu nadakkukilumenkrupa kyvidille
nirvaanamennu nigamangaluraykkumenre
sarvasamee sakaladeenadayaapayodhe
punnaayirunnu hrudayam poliyunnu thumpa
munnaavathalloruvidhatthilumugramayo! Ennaavathaleliya ninnadimaykkithenre
kanne! Karatthinu ruchiccha karumkarumpe! Bhadram pazhutthu paripaakarasam pakarnna
mrudveekathanmadhurame mama thampuraane! Khadyothakaanthivadive kathire kalarnna
hruddheepame! Hrudayame! Hithame thozhunnen!