സ്വാമിതിരുനാൾ മംഗളം

കുമാരനാശാൻ=>സ്വാമിതിരുനാൾ മംഗളം

എൻ.

ശ്രീനമ്മൾക്കനിശം ശിവൻ വിതരണം

ചെയ്യട്ടെ ചിന്തിപ്പവർ

ക്കാനന്ദാകരനാത്മകർമ്മസഖനായ്

നിൽക്കും ജഗൽക്കാരണൻ

ഊനംവിട്ടിതുമല്ലനുഗ്രഹമലി

ഞ്ഞേകട്ടെ യോഗീന്ദ്രനാം

‘ശ്രീനാരായനധർമ്മപാലന’സഭാ

ദ്ധ്യക്ഷൻ ജനക്ഷേമദൻ

നവംബർ 1906



പാരം പ്രമോദകരജന്മദിനോത്സവത്തിൻ

പാരത്തിലെത്തിയിഹ ഞങ്ങളഹോ മഹേശ!

ഈരാറുവർഷദശകം സസുഖം ജയിക്ക

നാരായണാഖ്യഗുരുവിമ്മഹിമേൽ മഹാത്മാ!



മന്നും ചരാചരവുമംബരവും ചമച്ചു

മിന്നും കരാംബുജമെഴുന്ന മഹാകൃപാബ്ധേ!

നിന്നെജ്ജഗന്മയ, തിരഞ്ഞറിയാ ബുധന്മാർ

പിന്നെബ്ഭജിച്ചിടുവതെങ്ങനെ പാമരന്മാർ!



എന്നാകിലും മലരിൽ മക്ഷികപോൽ ഭവാനിൽ

വന്നാശ്വസിപ്പതിനെഴും തൃഷ മർത്ത്യനോർത്താൽ

എന്നാൽ ജഗദ്ഭ്രമമകന്നിഹ ദേവ നിൻ‌കാ

ലൊന്നാശ്രയിപ്പവരെയാരു നമസ്കരിക്കാ!



സ്വാമിൻ, സ്വയം സ്വമതസംസ്കരണത്തിനായു

മീമന്ദഭാഗ്യരുടെയുദ്ധരണത്തിനായും

ഭീമം മഹാവ്രതമെശുത്ത ഭവാന്‍റെ യോഗ

ക്ഷേമം നടത്തുമിഹ ശാശ്വതനീശ്വരൻ‌താൻ



ആരന്ധകാരനിരനീക്കി നമുക്കു ബോധ

മാരബ്ധമാവതിനു പൊങ്ങിയഹസ്കരൻപോൽ

ആരാൽ പവിത്രയിഹ ഭൂമി മഹാമഹാനാ

നാരായണാഖ്യാഗുരു വാഴുക വാഴുകെന്നും.

സെപ്തംബർ 1918



വ്യാജം വിട്ടു നടക്കുമീഴവനഭോ

ജ്യോതിസ്സുംകൾക്കൊക്കെ ന

ല്ലോജിസ്സേകിയുദീർണ്ണകാന്തിയൊടെഴും

മത്സ്വാമി ചിത്സാരഥി

ഈ ജന്മർക്ഷമഹം കഴിഞ്ഞു സുഖമാ

യിന്നും ചിരം വാഴുവാൻ

തേജസ്സേറിയെഴും ത്രയീനിലയമാം

ധാമത്തെ നിത്യം തൊഴാം!

ജൂൺ 1917





കാറാകെപ്പോയ്മറഞ്ഞു കളധവളപട

ശ്രീമുകിൽപ്പൂവിതാനം

കേറാറായീ നഭസ്സിൽ, ധരയിൽ നവകലാ

മന്ദിരഖ്യാതി തിങ്ങി

കൂറാർന്നദ്വൈതരമ്യാശ്രമഗഗനലസ

ച്ചന്ദ്രനെൻ സ്വാമി മേലും

നൂറാവർത്തിച്ചു രാജിക്കുക നൂതികൾപെടും

ജന്മനാൾ വെണ്മയോടും!

ആഗസ്ത് 1916





ഇണ്ടൽപ്പെട്ടീടുമാറായുഴറിയസിതപ

ക്ഷം ഗമിക്കാതെ ചീത്ത

ക്കൊണ്ടൽക്കൂട്ടങ്ങൾ പൊങ്ങിക്കയറിയൊളിമറ

യ്ക്കാതെ വിഖ്യാതിയോടെ

കണ്ടാനന്ദോർമ്മി കണ്ണിന്നനിശമുതിരുമാ

റായ് വിളങ്ങട്ടെ ലോകം

കൊണ്ടാടും സ്വാമിയസ്മൽക്കുലജലനിധിയെ

പ്പൊക്കി നിൽക്കും സുധാംശു



വ്രതിമാർ കരയിൽ ജപിക്കവേ

സതിമാർ നിർമ്മലനീരിൽ നീന്തവേ

അതിദുർല്ലഭഹംസമേ! ചിരം

ക്ഷിതിപത്മാകരമാർന്നിരിക്ക നീ

സെപ്തംബർ 1922





ലോകാനന്ദദനായ് ജഡപ്രകൃതിയെ

ജ്ജ്ജത്യന്ധമാക്കിത്തമ

സ്സാകാശത്തു പരത്തിടും ചിറകിനെ

ച്ഛേദിച്ചു ഖേദംവിനാ

ശ്രീകാളും ഛവി തൂവിയങ്ങു ചതയ

ത്തോടൊത്തു ചിങ്ങം പെറും

രാകാചന്ദ്ര ജയിക്ക രാവു പകലായ്

മാറുന്ന കാലംവരെ!

1928

Manglish Transcribe ↓


Kumaaranaashaan=>svaamithirunaal mamgalam

en. Shreenammalkkanisham shivan vitharanam

cheyyatte chinthippavar

kkaanandaakaranaathmakarmmasakhanaayu

nilkkum jagalkkaaranan

oonamvittithumallanugrahamali

njekatte yogeendranaam

‘shreenaaraayanadharmmapaalana’sabhaa

ddhyakshan janakshemadan

navambar 1906



paaram pramodakarajanmadinothsavatthin

paaratthiletthiyiha njangalaho mahesha! Eeraaruvarshadashakam sasukham jayikka

naaraayanaakhyaguruvimmahimel mahaathmaa! Mannum charaacharavumambaravum chamacchu

minnum karaambujamezhunna mahaakrupaabdhe! Ninnejjaganmaya, thiranjariyaa budhanmaar

pinnebbhajicchiduvathengane paamaranmaar! Ennaakilum malaril makshikapol bhavaanil

vannaashvasippathinezhum thrusha martthyanortthaal

ennaal jagadbhramamakanniha deva ninkaa

lonnaashrayippavareyaaru namaskarikkaa! Svaamin, svayam svamathasamskaranatthinaayu

meemandabhaagyarudeyuddharanatthinaayum

bheemam mahaavrathameshuttha bhavaan‍re yoga

kshemam nadatthumiha shaashvathaneeshvaranthaan



aarandhakaaraniraneekki namukku bodha

maarabdhamaavathinu pongiyahaskaranpol

aaraal pavithrayiha bhoomi mahaamahaanaa

naaraayanaakhyaaguru vaazhuka vaazhukennum. Septhambar 1918



vyaajam vittu nadakkumeezhavanabho

jyothisumkalkkokke na

llojisekiyudeernnakaanthiyodezhum

mathsvaami chithsaarathi

ee janmarkshamaham kazhinju sukhamaa

yinnum chiram vaazhuvaan

thejaseriyezhum thrayeenilayamaam

dhaamatthe nithyam thozhaam! Joon 1917





kaaraakeppoymaranju kaladhavalapada

shreemukilppoovithaanam

keraaraayee nabhasil, dharayil navakalaa

mandirakhyaathi thingi

kooraarnnadvytharamyaashramagaganalasa

cchandranen svaami melum

nooraavartthicchu raajikkuka noothikalpedum

janmanaal venmayodum! Aagasthu 1916





indalppetteedumaaraayuzhariyasithapa

ksham gamikkaathe cheettha

kkondalkkoottangal pongikkayariyolimara

ykkaathe vikhyaathiyode

kandaanandormmi kanninnanishamuthirumaa

raayu vilangatte lokam

kondaadum svaamiyasmalkkulajalanidhiye

ppokki nilkkum sudhaamshu



vrathimaar karayil japikkave

sathimaar nirmmalaneeril neenthave

athidurllabhahamsame! Chiram

kshithipathmaakaramaarnnirikka nee

septhambar 1922





lokaanandadanaayu jadaprakruthiye

jjjathyandhamaakkitthama

saakaashatthu paratthidum chirakine

chchhedicchu khedamvinaa

shreekaalum chhavi thooviyangu chathaya

tthodotthu chingam perum

raakaachandra jayikka raavu pakalaayu

maarunna kaalamvare! 1928
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution