സി.വി. സ്മാരകം അഥവാ നിന്നുപോയ നാദം
കുമാരനാശാൻ=>സി.വി. സ്മാരകം അഥവാ നിന്നുപോയ നാദം
(കാകളി)
എൻ.
അത്ഭുതാനന്ദപീയൂഷം പൊഴിഞ്ഞുനി
ന്ന പ്രൌഢമാം ധ്വനി മൂകമായ് പോയിതേ!
ഇപ്പോൾ നാമാസ്വദിക്കുന്നതതോർത്തെഴും
കൈപ്പിന്റെ മാധുര്യമാകുന്നു മാന്യരെ.
ഹന്ത! നിസർഗ്ഗമധുരമാം വസ്തുക്ക
ലെന്തൊരവസ്ഥയിലും മധുരങ്ങൾതാൻ.
വെന്തെരിഞ്ഞാലും മണക്കുന്നു ചന്ദനം
വെൺതിങ്കൾ കാറടിഞ്ഞാലും വിലസുന്നു
നിർണ്ണയമന്നാദവും മങ്ങി നമ്മുടെ
കർണ്ണപുടങ്ങളിൽതാൻ വിശ്രമിക്കിലും
ദണ്ഡമകന്നിപ്പൊഴുമതു മൂളുന്നു
വർണ്ണവിഹീനസൂക്ഷ്മോദാരരാഗങ്ങൾ.
മുഖ്യമായ് ജീവിതശൈലിയതുചൊല്ലി
യിക്കരെ,ക്കല്ലോലകോലാഹലങ്ങളാൽ,
അക്കാറ്റു ശാന്തമായ് ആമുഷ്മികകഥ
ഉൾക്കടൽപോലിന്നു മൌനമായ് പാടുന്നു.
ആരാമപുഷ്പപരിമളധോരണി
പാരദേശങ്ങളിൽനിന്നു വന്നെത്തുന്നു.
സ്വൈരമവിടെച്ചരിക്കും ഖഗങ്ങൾതൻ
ചാരുഗാനാമൃതചാതുരി കേൾക്കുന്നു.
എന്നല്ലമരാശനമാകുമസ്സുധാ
സ്യന്ദങ്ങൾ നമ്മൾ തൻ ചിന്താരസനയിൽ
വന്നുവീഴുന്നിതാ സൂക്ഷ്മനാദംവഴി
യെന്നുവേണ്ട പിന്നെയക്കരെ നില്ക്കിലും
അന്തിദ്ദിവാകരൻതൻ പൊൽക്കതിരുപോ
ലന്തരാ നീളും ധ്വനിനികരങ്ങളാൽ
പാലം പണിയുന്നുമുണ്ടതു ധന്യരേ,
ലോലമനോജ്ഞ്മായ് നമ്മൾക്കു പോകുവാൻ
ചിന്തിക്കുവിൻ! ആ വിരഹഖേദം, സുഖ
ബന്ധമാർന്നിപ്പോൾ സുഭഗമായ്‌ത്തീർന്നിതെ.
സഞ്ചിതകൌതുകമെന്നും വിരുന്നിനായ്
സഞ്ചരിച്ചീടുന്നു ഹന്ത! ലോകങ്ങളിൽ.
അഞ്ചിതമായ് കൈകൾ കോർത്തുപിടിച്ചു പൂം
പുഞ്ചിരിയും ചുടുകണ്ണീരുമൊത്തുതാൻ
ഉൾക്കാമ്പിലാശകലർന്നുതാനാകയാൽ
സൽക്കരിപ്പൂ ഞങ്ങൾ നിന്നെ നിനാദമേ.
ഉത്ക്രാന്തരായ് സുഹൃത്തുക്കൾ പോയ്‌വാഴുമ
സ്വർഗ്ഗമിബ്‌ഭൂമിക്കു ദൂരമല്ലേതുമേ.
'മാർത്താണ്ഡ'ദേവോദയം തുടങ്ങി 'പ്രേമ'
മൂർത്തി 'മൂലാ'വധി തൻനൃപന്മാരെയും
ചീർത്തൊരമ്പാൽ തൻജനനിയാകും പുണ്യ
കീർത്തിയീ വഞ്ചിവസുന്ധരതന്നെയും
ശ്രീമത്വമേറിയ തന്നന്ദനരെയും
തൂമയിൽ സേവിച്ചു വെണ്മയേറ്റിച്ചിരം
കൈരളിതൻ തൃക്കഴുത്തിലഭിനവ
ഹാരാവലികളർപ്പിച്ചു വിജയിയായ്
ജീവലോകം കൈവെടിഞ്ഞു പോയ് നിത്യമാം
പാവനധാമമണഞ്ഞ പൂജാർഹനാം
വാഗ്‌ദേവതയുടെ വീരഭടൻ ഭവാൻ
ഭാഗ്യനിധേ, മടങ്ങീടുകീച്ഛായയിൽ.
ധീരമനോജ്ഞമാമാകാരധാടിയും
വീരകരുണാദിനാനാരസോൽകരം
പാരം തിരതല്ലിയാസ്യഭുവിൽ രണ്ടു
വാരിധിപോലെ വിലസും മിഴികളും
സ്മേരമധുരമധുരവും മറ്റുമി
ച്ചാരുപ്രതിമ വിഡംബിക്കുമെങ്കിലും
ഹന്ത! നിൻ ചൈതന്യമില്ലിതിനായതും
നിന്തിരുസാന്നിദ്ധ്യമൂലമുണ്ടാക്കുക.
ദിവ്യകലാരൂപ, നീയിങ്ങു ഞങ്ങളെ
യവ്യാജരാഗമനുഗ്രഹിച്ചീടുക.
സുവ്യക്തമായ് ലിപിയിൽ പ്രണവംപോലെ
ഭവ്യനിനാദമേ, നീയിതിൽത്തങ്ങുക!
Manglish Transcribe ↓
Kumaaranaashaan=>si. Vi. Smaarakam athavaa ninnupoya naadam
(kaakali)
en. Athbhuthaanandapeeyoosham pozhinjuni
nna prouddamaam dhvani mookamaayu poyithe! Ippol naamaasvadikkunnathathortthezhum
kyppinte maadhuryamaakunnu maanyare. Hantha! Nisarggamadhuramaam vasthukka
lenthoravasthayilum madhurangalthaan. Ventherinjaalum manakkunnu chandanam
venthinkal kaaradinjaalum vilasunnu
nirnnayamannaadavum mangi nammude
karnnapudangalilthaan vishramikkilum
dandamakannippozhumathu moolunnu
varnnaviheenasookshmodaararaagangal. Mukhyamaayu jeevithashyliyathucholli
yikkare,kkallolakolaahalangalaal,
akkaattu shaanthamaayu aamushmikakatha
ulkkadalpolinnu mounamaayu paadunnu. Aaraamapushpaparimaladhorani
paaradeshangalilninnu vannetthunnu. Svyramavideccharikkum khagangalthan
chaarugaanaamruthachaathuri kelkkunnu. Ennallamaraashanamaakumasudhaa
syandangal nammal than chinthaarasanayil
vannuveezhunnithaa sookshmanaadamvazhi
yennuvenda pinneyakkare nilkkilum
anthiddhivaakaranthan polkkathirupo
lantharaa neelum dhvaninikarangalaal
paalam paniyunnumundathu dhanyare,
lolamanojnjmaayu nammalkku pokuvaan
chinthikkuvin! Aa virahakhedam, sukha
bandhamaarnnippol subhagamaayttheernnithe. Sanchithakouthukamennum virunninaayu
sanchariccheedunnu hantha! Lokangalil. Anchithamaayu kykal kortthupidicchu poom
punchiriyum chudukanneerumotthuthaan
ulkkaampilaashakalarnnuthaanaakayaal
salkkarippoo njangal ninne ninaadame. Uthkraantharaayu suhrutthukkal poyvaazhuma
svarggamibbhoomikku dooramallethume.
'maartthaanda'devodayam thudangi 'prema'
moortthi 'moolaa'vadhi thannrupanmaareyum
cheertthorampaal thanjananiyaakum punya
keertthiyee vanchivasundharathanneyum
shreemathvameriya thannandanareyum
thoomayil sevicchu venmayetticchiram
kyralithan thrukkazhutthilabhinava
haaraavalikalarppicchu vijayiyaayu
jeevalokam kyvedinju poyu nithyamaam
paavanadhaamamananja poojaarhanaam
vaagdevathayude veerabhadan bhavaan
bhaagyanidhe, madangeedukeechchhaayayil. Dheeramanojnjamaamaakaaradhaadiyum
veerakarunaadinaanaarasolkaram
paaram thirathalliyaasyabhuvil randu
vaaridhipole vilasum mizhikalum
smeramadhuramadhuravum mattumi
cchaaruprathima vidambikkumenkilum
hantha! Nin chythanyamillithinaayathum
ninthirusaanniddhyamoolamundaakkuka. Divyakalaaroopa, neeyingu njangale
yavyaajaraagamanugrahiccheeduka. Suvyakthamaayu lipiyil pranavampole
bhavyaninaadame, neeyithiltthanguka!