തോക്കിന്‍റെ വഴി

കുരീപ്പുഴ ശ്രീകുമാർ=>തോക്കിന്‍റെ വഴി



ഒറ്റക്കിരുന്നു കിനാവ്‌ കണ്ടാല്‍

തെറ്റിത്തെറിച്ചു മയങ്ങിയെന്നാല്‍

പൊട്ടിയ കണ്ണും കരുത്തുമായി

നെറ്റിയില്‍ തൊട്ടൊരാള്‍ ചോദിക്കുന്നു

നാക്കിറങ്ങിപ്പോയ കൂട്ടുകാരാ തോക്കിന്‍റെ മാര്‍ഗം വെടിഞ്ഞതെന്തു



പുസ്തകത്തില്‍ പോയ്‌ ഒളിച്ചു നോക്കി

തര്‍ക്കുത്തരങ്ങള്‍ മനസ്സിലാക്കി

ഏതുതോക്കെന്തുതോക്ക് അങ്ങനൊക്കെ

വേദസംവി ദേഹങ്ങള്‍ വച്ച് നോക്കി

മദ്യത്തില്‍ മുങ്ങി മുടിഞ്ഞു പൊന്തി

ശര്‍ദ്ദിച്ചുറങ്ങി എതിര്‍ത്തുനോക്കി

മറ്റൊരു ചോദ്യം എടുത്തു കാട്ടി

വര്‍തമാനക്കല്ല് എറിഞ്ഞു നോക്കി

അപ്പോഴുമിപ്പോഴും കണ്ണുകളെന്‍

കൃഷ്ണമണിയില്‍ തറച്ചു നിര്‍ത്തി

രക്തമിറ്റുന്ന മനസ്സുയര്‍ത്തി

നെഞ്ചത്തു തൊട്ടൊരാള്‍ ചോദിക്കുന്നു

നാക്കിറങ്ങിപ്പോയ കൂട്ടുകാരാ തോക്കിന്‍റെ മാര്‍ഗം വെടിഞ്ഞതെന്തു



കൂടെ നില്‍ക്കെണ്ടവന്‍ കാവ്യകാരന്‍

ലാഭപ്പടങ്ങളില്‍ നായികയെ

വാരിപ്പുണര്‍ന്നു മരിച്ചുപോയി

ഞാനോ തനിച്ചങ്ങിരിപ്പുമായി

കൂടെ നില്‍ക്കെണ്ടവന്‍ കാവ്യകാരന്‍

ലാഭപ്പടങ്ങളില്‍ നായികയെ

വാരിപ്പുണര്‍ന്നു മരിച്ചുപോയി

ഞാനോ തനിച്ചങ്ങിരിപ്പുമായി



ചാരു കസേരയില്‍ ബുദ്ധി ജീവി

മോരും മുതിരയും ചേര്‍ത്തിളക്കി

ചാരു കസേരയില്‍ ബുദ്ധി ജീവി

മോരും മുതിരയും ചേര്‍ത്തിളക്കി



ശീല മാറ്റത്തിന്‍റെ ഗദ്യകാവ്യം

പാലിച്ചു ലാളിചിരുന്നുപോയി

ശീല മാറ്റത്തിന്‍റെ ഗദ്യകാവ്യം

പാലിച്ചു ലാളിചിരുന്നുപോയി



ഘോരപ്രസഗകര്‍ വേദി മാറി

ദീപമേ വൃത്വം പൊലിഞ്ഞുപോയി

ഘോരപ്രസഗകര്‍ വേദി മാറി

ദീപമേ വൃത്വം പൊലിഞ്ഞുപോയി



പാകമാകാത്ത വിരുദ്ധതയെ

തേകി നനച്ചു വളര്‍ത്തിയിട്ട്‌

പാകമാകാത്ത വിരുദ്ധതയെ

തേകി നനച്ചു വളര്‍ത്തിയിട്ട്‌



നേരമാകുമ്പോള്‍ തകര്‍ക്കുവാനായ്

വാലും ചുരുട്ടി ഇരുന്നു പോയി

നേരമാകുമ്പോള്‍ തകര്‍ക്കുവാനായ്

വാലും ചുരുട്ടി ഇരുന്നു പോയി



തോറ്റ തോഴന്മാര്‍ കടല്‍ കടന്ന്

കാഞ്ചനം കൊയ്യാന്‍ പറന്നു പോയി

തോറ്റ തോഴന്മാര്‍ കടല്‍ കടന്ന്

കാഞ്ചനം കൊയ്യാന്‍ പറന്നു പോയി



വ്യാജ ദൈവത്തിന്‍റെ വാളെടുത്ത്

മാജിക്ക് പാഠം ചിലര്‍ പഠിച്ചു

വ്യാജ ദൈവത്തിന്‍റെ വാളെടുത്ത്

മാജിക്ക് പാഠം ചിലര്‍ പഠിച്ചു



പാളത്തില്‍ വച്ച് ശിരസ്സറുത്ത്

സ്നേഹിതന്മാര്‍ ചിലര്‍ അസ്തമിച്ചു

പാളത്തില്‍ വച്ച് ശിരസ്സറുത്ത്

സ്നേഹിതന്മാര്‍ ചിലര്‍ അസ്തമിച്ചു



വേനലില്‍ ലോഹക്കുട പിടി ച്ച്

ഞാനും പുകഞ്ഞു മറഞ്ഞു പോയി

ന്യായ വാദങ്ങള്‍ തിരസ്കരിച്ച്

പ്രാണനില്‍ തന്നെ മിഴിയമര്‍ത്തി



ചൂണ്ടുമര്‍ന്നങ്ങള്‍ പുറത്തെടുത്ത്

വീണ്ടും വിലാപം വിളഞ്ഞു നിന്ന്

ചൂണ്ടുമര്‍ന്നങ്ങള്‍ പുറത്തെടുത്ത്

വീണ്ടും വിലാപം വിളഞ്ഞു നിന്ന്



നാക്കിറങ്ങിപ്പോയ നാട്ടുകാരാ

തോക്കിന്‍റെ മാര്‍ഗം വെടിഞ്ഞതെന്തു

നാക്കിറങ്ങിപ്പോയ നാട്ടുകാരാ

തോക്കിന്‍റെ മാര്‍ഗം വെടിഞ്ഞതെന്തു

Manglish Transcribe ↓


Kureeppuzha shreekumaar=>thokkin‍re vazhi



ottakkirunnu kinaavu kandaal‍

thettitthericchu mayangiyennaal‍

pottiya kannum karutthumaayi

nettiyil‍ thottoraal‍ chodikkunnu

naakkirangippoya koottukaaraa thokkin‍re maar‍gam vedinjathenthu



pusthakatthil‍ poyu olicchu nokki

thar‍kkuttharangal‍ manasilaakki

ethuthokkenthuthokku anganokke

vedasamvi dehangal‍ vacchu nokki

madyatthil‍ mungi mudinju ponthi

shar‍ddhicchurangi ethir‍tthunokki

mattoru chodyam edutthu kaatti

var‍thamaanakkallu erinju nokki

appozhumippozhum kannukalen‍

krushnamaniyil‍ tharacchu nir‍tthi

rakthamittunna manasuyar‍tthi

nenchatthu thottoraal‍ chodikkunnu

naakkirangippoya koottukaaraa thokkin‍re maar‍gam vedinjathenthu



koode nil‍kkendavan‍ kaavyakaaran‍

laabhappadangalil‍ naayikaye

vaarippunar‍nnu maricchupoyi

njaano thanicchangirippumaayi

koode nil‍kkendavan‍ kaavyakaaran‍

laabhappadangalil‍ naayikaye

vaarippunar‍nnu maricchupoyi

njaano thanicchangirippumaayi



chaaru kaserayil‍ buddhi jeevi

morum muthirayum cher‍tthilakki

chaaru kaserayil‍ buddhi jeevi

morum muthirayum cher‍tthilakki



sheela maattatthin‍re gadyakaavyam

paalicchu laalichirunnupoyi

sheela maattatthin‍re gadyakaavyam

paalicchu laalichirunnupoyi



ghoraprasagakar‍ vedi maari

deepame vruthvam polinjupoyi

ghoraprasagakar‍ vedi maari

deepame vruthvam polinjupoyi



paakamaakaattha viruddhathaye

theki nanacchu valar‍tthiyittu

paakamaakaattha viruddhathaye

theki nanacchu valar‍tthiyittu



neramaakumpol‍ thakar‍kkuvaanaayu

vaalum churutti irunnu poyi

neramaakumpol‍ thakar‍kkuvaanaayu

vaalum churutti irunnu poyi



thotta thozhanmaar‍ kadal‍ kadannu

kaanchanam koyyaan‍ parannu poyi

thotta thozhanmaar‍ kadal‍ kadannu

kaanchanam koyyaan‍ parannu poyi



vyaaja dyvatthin‍re vaaledutthu

maajikku paadtam chilar‍ padticchu

vyaaja dyvatthin‍re vaaledutthu

maajikku paadtam chilar‍ padticchu



paalatthil‍ vacchu shirasarutthu

snehithanmaar‍ chilar‍ asthamicchu

paalatthil‍ vacchu shirasarutthu

snehithanmaar‍ chilar‍ asthamicchu



venalil‍ lohakkuda pidi cchu

njaanum pukanju maranju poyi

nyaaya vaadangal‍ thiraskaricchu

praananil‍ thanne mizhiyamar‍tthi



choondumar‍nnangal‍ puratthedutthu

veendum vilaapam vilanju ninnu

choondumar‍nnangal‍ puratthedutthu

veendum vilaapam vilanju ninnu



naakkirangippoya naattukaaraa

thokkin‍re maar‍gam vedinjathenthu

naakkirangippoya naattukaaraa

thokkin‍re maar‍gam vedinjathenthu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution