വീണ വിൽപ്പനക്കാരൻ
കുരീപ്പുഴ ശ്രീകുമാർ=>വീണ വിൽപ്പനക്കാരൻ
വീണ വേണോ? നല്ല വീണ
അമൂല്യമാം വീണയൊന്നുണ്ടെന്‍റെ കയ്യില്‍
താരാട്ടു കേള്‍ക്കാം,
ഉറക്കറ സംഗീതധാരയില്‍ ചേര്‍ന്നു മയങ്ങാം
വിപ്ലവാവേശം ജ്വലിപ്പിച്ചു നവ്യമാം
പുഷ്‌പനീരാളം വിരിക്കാം
കല്‍പനാ സായൂജ്യരത്നാകരത്തിലെ
കപ്പല്‍ക്കൊടിക്കൂറ കെട്ടാം
വീണ വേണോ നല്ല വീണ
അനര്‍ഘമാം വീണയൊന്നുണ്ടെന്‍റെ കയ്യില്‍.
നില്‍ക്കൂ,സുഹൃത്തേ,
ഈ ഗാനം പഠിക്കുവാന്‍ അല്‍പം ഇരുന്നിട്ടു പോകൂ
പോകുമ്പോള്‍ നിങ്ങളീ വീണയും
കൊണ്ടു പൊയ്‌ക്കോളൂ വിരോധമേയില്ല.
കാലം,അനന്തമാം കാലം
അവാച്യമീയീണം ശ്രവിച്ചൊന്നു നില്‍ക്കും
സ്നേഹപുരസ്സരം നിങ്ങള്‍തന്‍ നെറ്റിയില്‍
ഗോപികുറിച്ചുമ്മവയ്‌ക്കും
അമ്മയെപ്പോലാ മുല തരും,
നിങ്ങള്‍ക്കു പിന്നെ മരണമസാദ്ധ്യം!
കാലം നടക്കുന്ന വീഥിയിലൊക്കെയും
കാലിടറാതെ നടക്കാം.
തങ്കം വിളയുന്ന സ്വര്‍ഗ്ഗശതങ്ങളെ
സ്വന്തമാക്കാനെന്തെളുപ്പം
വീണ വേണ്ടേ നല്ല വീണ
അനാദിയാം വീണയൊന്നുണ്ടെന്‍റെ കയ്യില്‍
പക്ഷിശാസ്ത്രജ്ഞന്‍റെ വാചാലതയല്ല,
പൊട്ടിച്ചിരിക്കേണ്ട നിങ്ങള്‍
അല്‍പം അടുത്തു നില്‍ക്കാമോ,
പറഞ്ഞിടാ മൊട്ടും വെളിവാക്കരുതേ
സത്യമാണെല്ലാം,
എനിക്കു ജന്മം തന്ന സര്‍ഗ്ഗസമ്പത്താണു വീണ
വില്‍ക്കുവാനെന്തിനായ് വന്നുവെന്നോ
ദു:ഖ ശപ്തമാണെന്‍ ജീവഗാഥ.
വസ്ത്രമില്ലുള്ളതു മാറ്റിക്കഴുകുവാന്‍
മറ്റൊന്നുമില്ലൊന്നണിയാന്‍
പട്ടിണിയാണെന്‍റെ സ്‌നേഹിതാ,
വീണയില്‍ ഭക്ഷണം അല്‍പവുമില്ല.
എന്തേ,മിഴികള്‍ നനഞ്ഞുവോ,
പാടില്ലയെങ്കിലും ചൊല്ലീ ക്ഷമിക്കൂ
അഞ്ചാറു നാണയത്തുട്ടെനിക്കേകുമോ
കണ്മണീ വീണ തരാം ഞാന്‍.
അഞ്ചാറു നാണയത്തുട്ടെനിക്കേകുമോ
കണ്മണീ വീണ തരാം ഞാന്‍.
വീണ വേണ്ടേ നല്ല വീണ
അപൂര്‍വ്വമാം വീണയൊന്നുണ്ടെന്‍റെ കയ്യില്‍.
Manglish Transcribe ↓
Kureeppuzha shreekumaar=>veena vilppanakkaaran
veena veno? Nalla veena
amoolyamaam veenayonnundenre kayyil
thaaraattu kelkkaam,
urakkara samgeethadhaarayil chernnu mayangaam
viplavaavesham jvalippicchu navyamaam
pushpaneeraalam virikkaam
kalpanaa saayoojyarathnaakaratthile
kappalkkodikkoora kettaam
veena veno nalla veena
anarghamaam veenayonnundenre kayyil. Nilkkoo,suhrutthe,
ee gaanam padtikkuvaan alpam irunnittu pokoo
pokumpol ningalee veenayum
kondu poykkoloo virodhameyilla. Kaalam,ananthamaam kaalam
avaachyameeyeenam shravicchonnu nilkkum
snehapurasaram ningalthan nettiyil
gopikuricchummavaykkum
ammayeppolaa mula tharum,
ningalkku pinne maranamasaaddhyam! Kaalam nadakkunna veethiyilokkeyum
kaalidaraathe nadakkaam. Thankam vilayunna svarggashathangale
svanthamaakkaanentheluppam
veena vende nalla veena
anaadiyaam veenayonnundenre kayyil
pakshishaasthrajnjanre vaachaalathayalla,
potticchirikkenda ningal
alpam adutthu nilkkaamo,
paranjidaa mottum velivaakkaruthe
sathyamaanellaam,
enikku janmam thanna sarggasampatthaanu veena
vilkkuvaanenthinaayu vannuvenno
du:kha shapthamaanen jeevagaatha. Vasthramillullathu maattikkazhukuvaan
mattonnumillonnaniyaan
pattiniyaanenre snehithaa,
veenayil bhakshanam alpavumilla. Enthe,mizhikal nananjuvo,
paadillayenkilum chollee kshamikkoo
anchaaru naanayatthuttenikkekumo
kanmanee veena tharaam njaan. Anchaaru naanayatthuttenikkekumo
kanmanee veena tharaam njaan. Veena vende nalla veena
apoorvvamaam veenayonnundenre kayyil.