അഗ്നിപൂജ

കെ. അയ്യപ്പപ്പണിക്കർ=>അഗ്നിപൂജ



ആദിരാവിന്‍റെ യനാദിപ്രകൃതിയില്‍

ആരംഭമിട്ടോരസംസ്കൃതചിന്തയിൽ

നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും

ഭൂതപ്രപഞ്ചമൊരുക്കും സനാതന

കാലമതിന്‍റെ ചെതുമ്പലെരിഞ്ഞൊരു

നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ



സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ

വീരരസത്തെപ്പകർന്നു കൊടുക്കയാൽ

തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന

വൻകഴുകന്‍റെ ചിറകടിയേല്ക്കിലും

ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തില്‍

അദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ



പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം

വൻ ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും

നന്മയും തിന്മയും സ്നേഹമോഹങ്ങളും

ഒന്നായുറയുന്ന മഞ്ഞുകാലത്തിലും

വൻതപം ചെയ്തമരത്വം ലഭിക്കുന്ന

സഞ്ചിതപുണ്യപരിപാകമഗ്നി നീ



എന്നയലത്തെപ്പടിപ്പുര കാത്തിടു

മെണ്ണവിളക്കിൻ തിരിയുടെ നാമ്പിലായ്‌

മഞ്ഞിൻ കുളിർമയുമോർമതൻ തുമ്പിലെ

മന്ദസ്മിതവുമായ്‌ നിൽക്കും വെളിച്ചമേ,

ആ വെളിച്ചത്തിന്‍റെ നേരിയ സൗഹൃദ

മാധുരിയൂറിവരുന്നതുമഗ്നി നീ



കണ്ണുനീർ ദീർഘനിശ്വാസമായ്‌ മാറ്റിയും

കാളമേഘത്തെക്കടലാക്കിമാറ്റിയും

കല്ലും മലകളും കല്ലോലമാക്കിയും

കാലപ്രവാഹകളഗീതി പാടിയും

ഉദ്രസമാസ്മരവിദ്യുല്ലതികപോൽ

കത്തിനിൽക്കുന്ന മഹാശക്തിയാണു നീ

കത്തിനിൽക്കുന്ന മഹാശക്തിയാണു നീ



പണ്ടുകാലത്തു മറന്നിട്ടു പോന്നോരു

സംഹാരരാക്ഷസശക്തിശാപങ്ങളെ

ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ

ജന്മത്തിനുഗ്രവിപത്തായ്‌ വരുന്ന നീ

കണ്ണിമയ്ക്കുന്നതിൻ മുൻപിലീ വിശ്വങ്ങൾ

വെണ്ണീറിടുമണുസ്ഫോടനമായിടാം



ഖാണ്ഡവമെത്ര ദഹിച്ചു നീ, കൗരവ

പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ

സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളും

മാര്യപുരാതനത്വത്തിൽ ഹോമിച്ചു നീ

മായാവിവശതമായവ, പിന്നെയും

ഒരോതരം പുനഃസൃഷ്ടി മോഹിക്കയാം



ആൺമയിൽപ്പീലിയിൽ മാരിവിൽ ചാർത്തി നീ

ആൺകുയിൽ കണ്ഠം പ്രണയാർദ്രമാക്കി നീ

അന്തിവിൺമുറ്റത്തൊരായിരം കൈത്തിരി

ത്തുമ്പും നനച്ചുകൊളുത്തി നിരത്തി നീ

ഇന്നെനിക്കോജസ്സുതന്നു നീ,യെന്‍റെ യി

പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ



പുറ്റിനകത്തെ രസതന്ത്രവിദ്യയാൽ

ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും

ദുഷ്ടപൂർവങ്ങളല്ലാത്തോരനുഭവ

സിദ്ധികൾ മുക്കുവക്ടാത്തനു നല്കിയും

സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു

വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ



ആദിരേതസ്സാ,യനാദ്യന്തവീചിയായ്‌

പ്രാചിപ്രതീചിപ്രണയപ്രതീകമായ്‌

ഈറ്ററതൊട്ടു ചുടലക്കളംവരെ

ക്കൂട്ടുമറുക്കാതെയെന്നിഷ്ടതോഴനായ്

എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന

ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ

ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ

ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ

Manglish Transcribe ↓


Ke. Ayyappappanikkar=>agnipooja



aadiraavin‍re yanaadiprakruthiyil‍

aarambhamittorasamskruthachinthayil

neeriyuranjumudanjumurukiyum

bhoothaprapanchamorukkum sanaathana

kaalamathin‍re chethumpalerinjoru

naalamuyarnnu thelinjathaanagni nee



soorachakratthilothungi vilangiya

veerarasattheppakarnnu kodukkayaal

than karal kotthi vizhunguvaanetthunna

vankazhukan‍re chirakadiyelkkilum

njettaathadamyamaayu thalsiraachakratthil‍

adbhuthaveeryamaayu ninnathaanagni nee



panchendriyangalarutthu homicchathaam

van chithaajjvaalathan greeshmaantharatthilum

nanmayum thinmayum snehamohangalum

onnaayurayunna manjukaalatthilum

vanthapam cheythamarathvam labhikkunna

sanchithapunyaparipaakamagni nee



ennayalattheppadippura kaatthidu

mennavilakkin thiriyude naampilaayu

manjin kulirmayumormathan thumpile

mandasmithavumaayu nilkkum velicchame,

aa velicchatthin‍re neriya sauhruda

maadhuriyoorivarunnathumagni nee



kannuneer deerghanishvaasamaayu maattiyum

kaalameghatthekkadalaakkimaattiyum

kallum malakalum kallolamaakkiyum

kaalapravaahakalageethi paadiyum

udrasamaasmaravidyullathikapol

katthinilkkunna mahaashakthiyaanu nee

katthinilkkunna mahaashakthiyaanu nee



pandukaalatthu marannittu ponnoru

samhaararaakshasashakthishaapangale

onnicchukootti jvalippicchu maanava

janmatthinugravipatthaayu varunna nee

kannimaykkunnathin munpilee vishvangal

venneeridumanusphodanamaayidaam



khaandavamethra dahicchu nee, kaurava

paandavaraajyangalethra daahicchu nee

sooryaanvayangalum chandraanvayangalum

maaryapuraathanathvatthil homicchu nee

maayaavivashathamaayava, pinneyum

orotharam punasrushdi mohikkayaam



aanmayilppeeliyil maarivil chaartthi nee

aankuyil kandtam pranayaardramaakki nee

anthivinmuttatthoraayiram kytthiri

tthumpum nanacchukolutthi niratthi nee

innenikkojasuthannu nee,yen‍re yi

ppenninoromanacchantham varutthi nee



puttinakatthe rasathanthravidyayaal

dushdanaam kaattaalanekkaviyaakkiyum

dushdapoorvangalallaatthoranubhava

siddhikal mukkuvakdaatthanu nalkiyum

srushdiyum samhaaravumorumippicchu

vrushdiyum venalum koottikkorutthu nee



aadirethasaa,yanaadyanthaveechiyaayu

praachipratheechipranayapratheekamaayu

eettarathottu chudalakkalamvare

kkoottumarukkaatheyennishdathozhanaayu

enneyum ninneyumoppam bharikkunna

divyaprapanchavidhaanamaanagni nee

divyaprapanchavidhaanamaanagni nee

divyaprapanchavidhaanamaanagni nee
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution