കുതിരനൃത്തം
കെ. അയ്യപ്പപ്പണിക്കർ=>കുതിരനൃത്തം
നാലു കൂറ്റന്‍ കുതിരകള്‍
ഒരുങ്ങിവന്നു.
ഒന്ന് വെളുപ്പന്‍,ഒന്ന് ചുവപ്പന്‍,
ഒന്ന് കറുമ്പന്‍,ഒന്നിന് തവിട്ടുനിറം.
ഒരുത്തന് നാലുകാല്;
ഒരുത്തന് മൂന്നുകാല്;
മൂന്നാമന് രണ്ടുകാല്;
നാലാമന്‍ ഒറ്റക്കാലന്‍.
ഒറ്റക്കാലന്‍ കുതിര പറഞ്ഞു,
മറ്റുള്ളവരോട്:
'നൃത്തത്തിനുള്ള സമയമായല്ലോ,കൂട്ടരേ,
നമുക്കൊറ്റക്കാലില്‍ നൃത്തംചെയ്യാം.
മറ്റുള്ളവരതു ശരിവച്ചു ;
നൃത്തംതുടങ്ങി .
നാലുകാലന്‍ നടുങ്ങിവീണു;
മൂന്നുകാലന്‍ മൂര്‍ച്ചിച്ചുവീണു;
രണ്ടുകാലന്‍ ഞൊണ്ടിക്കിതച്ചു;
ഒറ്റക്കാലന്‍ നേതാവുമാത്രം
നൃത്തം തുടര്‍ന്ന് തുടര്‍ന്നൂ ...
Manglish Transcribe ↓
Ke. Ayyappappanikkar=>kuthiranruttham
naalu koottan kuthirakal
orungivannu. Onnu veluppan,onnu chuvappan,
onnu karumpan,onninu thavittuniram. Orutthanu naalukaalu;
orutthanu moonnukaalu;
moonnaamanu randukaalu;
naalaaman ottakkaalan. Ottakkaalan kuthira paranju,
mattullavarod:
'nrutthatthinulla samayamaayallo,koottare,
namukkottakkaalil nrutthamcheyyaam. Mattullavarathu sharivacchu ;
nrutthamthudangi . Naalukaalan nadungiveenu;
moonnukaalan moorcchicchuveenu;
randukaalan njondikkithacchu;
ottakkaalan nethaavumaathram
nruttham thudarnnu thudarnnoo ...