പൂക്കാതിരിക്കാനെനിക്കാവതില്ലേ

കെ. അയ്യപ്പപ്പണിക്കർ=>പൂക്കാതിരിക്കാനെനിക്കാവതില്ലേ



എനിക്കാവതില്ലേ പൂക്കാതിരിക്കാൻ

പൂക്കാതിരിക്കാനെനിക്കാവതില്ലേ

കണിക്കൊന്നയല്ലേ

വിഷുക്കാലമല്ലേ

പൂക്കാതിരിക്കാൻ എനിക്കാവതില്ലേ

വിഷുക്കാലമെത്തിക്കഴിഞ്ഞാലുറക്കത്തിൽ

ഞാൻ ഞെട്ടി ഞെട്ടിത്തരിക്കും

വിഷുക്കാലമെത്തിക്കഴിഞ്ഞാലുറക്കത്തിൽ

ഞാൻ ഞെട്ടി ഞെട്ടിത്തരിക്കും

ഇരുൾതൊപ്പി പൊക്കി

പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും

പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും

വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും

ഞരമ്പിന്‍റെയുള്ളിൽത്തിരക്കാ

ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ

യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം

ഞരമ്പിന്‍റെയുള്ളിൽത്തിരക്കാ

ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ

യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം

ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച കൊമ്പിൻ

മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ

എൻ താലി നിൻ താലി പൂത്താലിയാടി

ക്കളിക്കുന്ന കൊമ്പത്തു സമ്പത്തു കൊണ്ടാടി

നിൽക്കും കണിക്കൊന്നയല്ലേ

എൻ താലി നിൻ താലി പൂത്താലിയാടി

ക്കളിക്കുന്ന കൊമ്പത്തു സമ്പത്തു കൊണ്ടാടി

നിൽക്കും കണിക്കൊന്നയല്ലേ

പൂക്കാതിരിക്കാനെനിക്കാവതില്ലേ



എവിടെന്‍റെ ഹരിതങ്ങളെല്ലാം മറഞ്ഞു

എവിടെന്‍റെ ഹരിതങ്ങളെല്ലാം മറഞ്ഞു

എവിടെന്‍റെ ദുരിതങ്ങൾ കൊടുവേനലിൽ

കത്തിയെരിയുന്ന താപങ്ങൾ കടുമഞ്ഞി

ലുറയുന്ന വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട

മൃദുശാഖകൾ സർവമെവിടെയോ

മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു

വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ

തളിരിന്‍റെ തളിരായ താലീവിലാസം

തളിരിന്‍റെ തളിരായ താലീവിലാസം

എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു

സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു

കണികാണുവാൻ

കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു

നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി

യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ

യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ

ആരും അതു കാണാതെ കാണാതെ

കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ

ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു

അവരുടെ ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു

ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി

ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി

എനിക്കാവതില്ലേ പലവർണമാകാൻ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ



വധുവിനെയൊരുക്കാനെടുക്കുന്ന മഞ്ഞൾ

നിറത്തിൽ നിറയ്ക്കുന്ന ശൃംഗാരവർണം

വധുവിനെയൊരുക്കാനെടുക്കുന്ന മഞ്ഞൾ

നിറത്തിൽ നിറയ്ക്കുന്ന ശൃംഗാരവർണം

കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ

തരിക്കുന്ന വ്യാമോഹ താരുണ്യവർണം

കല്യാണമന്ത്രം പൊഴിക്കുന്ന വർണം

കളകളം പാടിക്കുണുങ്ങുന്ന വർണം

താനെ മയങ്ങിത്തിളങ്ങുന്ന വർണം

വേറുള്ളതെല്ലാം തിളക്കുന്ന വർണം

പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ

രന്തിച്ചുവപ്പിന്നകമ്പടി വർണം

പന്ത്രണ്ടു സൂര്യന്‍റെ കിരണങ്ങൾ മേഘ

പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി

യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന വർണം

ആ വർണരേണുക്കൾ മിന്നിത്തിളങ്ങു

ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

ആ വർണരേണുക്കൾ മിന്നിത്തിളങ്ങു

ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ



കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ

എനിക്കാവതില്ലേ

Manglish Transcribe ↓


Ke. Ayyappappanikkar=>pookkaathirikkaanenikkaavathille



enikkaavathille pookkaathirikkaan

pookkaathirikkaanenikkaavathille

kanikkonnayalle

vishukkaalamalle

pookkaathirikkaan enikkaavathille

vishukkaalametthikkazhinjaalurakkatthil

njaan njetti njettittharikkum

vishukkaalametthikkazhinjaalurakkatthil

njaan njetti njettittharikkum

irulthoppi pokki

ppathukke prabhaatham chirikkaan shramikkum

pularcchakkulirkkaattu veeshipparakkum

viyalppakshi shraddhicchu nokkum

njarampin‍reyulliltthirakkaa

nalukkitta menippulappinnu poovokke

yetthicchorukkikkodukkaan thidukkam thidukkam

njarampin‍reyulliltthirakkaa

nalukkitta menippulappinnu poovokke

yetthicchorukkikkodukkaan thidukkam thidukkam

unangikkarinjennu thonniccha kompin

munampiltthilangunnu ponnin pathakkangal

en thaali nin thaali pootthaaliyaadi

kkalikkunna kompatthu sampatthu kondaadi

nilkkum kanikkonnayalle

en thaali nin thaali pootthaaliyaadi

kkalikkunna kompatthu sampatthu kondaadi

nilkkum kanikkonnayalle

pookkaathirikkaanenikkaavathille



eviden‍re harithangalellaam maranju

eviden‍re harithangalellaam maranju

eviden‍re durithangal koduvenalil

katthiyeriyunna thaapangal kadumanji

lurayunna vanarodanangal mazhavannodicchitta

mrudushaakhakal sarvamevideyo

maayumpozhevideninnevideninnanayunnu

veendumen chundilum manjathan madhurasmithangal

thalirin‍re thaliraaya thaaleevilaasam

thalirin‍re thaliraaya thaaleevilaasam

evideninnevideninnanayunnu medavishu

samkramappulariyo kulirkoriyetthunnu

kanikaanuvaan

kanikaanuvaan bhaavi gunamekuvaan kunju

nayanangalenneyortthenneyima pootti

yunaraathe, yunarumpozhum mizhi thurakkaathe

yitthiri thurannaalumaarumathu kaanaathe kaanaathe

aarum athu kaanaathe kaanaathe

kanikaanuvaan kaatthirikkunnithavarude

gunatthinaayu njaan manjayaniyunnu

avarude gunatthinaayu njaan manjayaniyunnu

oru niram maathrame thannathulloo vidhi

oru niram maathrame thannathulloo vidhi

enikkaavathille palavarnamaakaan

kanikkonnayalle vishukkaalamalle



vadhuvineyorukkaanedukkunna manjal

niratthil niraykkunna shrumgaaravarnam

vadhuvineyorukkaanedukkunna manjal

niratthil niraykkunna shrumgaaravarnam

kadakkannerinjaal pidicchingedukkaan

tharikkunna vyaamoha thaarunyavarnam

kalyaanamanthram pozhikkunna varnam

kalakalam paadikkunungunna varnam

thaane mayangitthilangunna varnam

verullathellaam thilakkunna varnam

pakalnertthunerttheekkadalmaala chaartthunno

ranthicchuvappinnakampadi varnam

panthrandu sooryan‍re kiranangal megha

pparappaalaricchathu pathimmoonnu paurnami

yilaattikkurukkippodicchengumennum thilangunna varnam

aa varnarenukkal minnitthilangu

nnorenmeni ponmeni poomeniyalle

aa varnarenukkal minnitthilangu

nnorenmeni ponmeni poomeniyalle



kanikkonnayalle vishukkaalamalle

enikkaavathille pookkaathirikkaan

enikkaavathille
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution