രാമന്‍ വാണാലും രാവണന്‍ വാണാലും
കെ. അയ്യപ്പപ്പണിക്കർ=>രാമന്‍ വാണാലും രാവണന്‍ വാണാലും
രാമന്‍ വാണാലും രാവണന്‍ വാണാലും
സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപ്പാത്രം;
രാവിതുപോയിപ്പകല്‍ വെളള വന്നാലും
നാവു നനയ്ക്കുവാന്‍ കണ്ണീര്‍ മാത്രം.
അഴിമതി നാടു വാഴുന്ന കാലം
അധികാരമുള്ളവരൊന്നുപോലെ.
ആമോദത്തോടവര്‍ ഭരിക്കും കാലം
ആപത്തവര്‍ക്കാര്‍ക്കുമില്ലതാനും
കള്ളവുമില്ലേ ചതിവുമില്ലേ
എള്ളോളം ചെറിയ പൊളിയുമില്ലേ.
വര്‍ണ്ണക്കൊടികളും ജാഥകളും
എല്ലാം കണക്കിനു തുല്യമായി.
പക്ഷപ്രതിപക്ഷകുക്ഷികളില്‍
ഭക്ഷണം തിങ്ങിയജീര്‍ണ്ണമായി,
വാലില്ലാത്താള്‍ക്കാരസംബ്ലികൂടി സിംഹ
വാലനെപ്പറ്റിത്തെറി പറഞ്ഞു.
പത്രക്കാരായതു വേലി കെട്ടി
പത്തായത്തിന്‍റെ പുറത്തെറിഞ്ഞു.
ജാതിമദിരാന്ധര്‍ തമ്മില്‍ത്തല്ലി
ഖ്യാതി പെരുത്തു വളര്‍ന്നീ നാട്ടില്‍
സോദരപ്പോരൊരു പോരല്ലല്ലോ
സൗഹൃദത്തിന്‍റെ കലക്കലല്ലോ
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തി ചൊരിഞ്ഞ മണ്ണില്‍
മരമൊക്കെയെങ്ങോ പറന്നുപോയി ഇനി
മരമാരുവെട്ടുമെന്നാണു ശോദ്യം.
മരമണ്ടര്‍ നാമൊക്കെയുള്ളപ്പോള്‍ വേറെ
മരമെന്തിനു വേണമെന്നാണു ശോദ്യം.
പച്ചവിരിപ്പിട്ട സഹ്യനെങ്ങോ?
സ്വച്ഛാബ്ധി പാദോപധാനമെങ്ങോ?
വാ പൊളിച്ചെന്നാലണക്കെട്ടില്‍
മാമഴ വന്നു നിറയുമെന്നോ?
നെല്ലറയായുള്ള കുട്ടനാട്ടില്‍
നേപ്പാളനരിവന്നു കഞ്ഞിവീഴ്ത്തി
ഈട്ടിയും തേക്കും മുറിച്ചുമാറ്റി നമ്മള്‍
യൂക്കാലിക്കൊച്ചനെ നാട്ടിനിര്‍ത്തി
മനഃസാക്ഷിപോലെ വലിഞ്ഞു പൂര്‍വ്വ
സ്ഥിതി പൂകും റബ്ബര്‍ക്കറ വളര്‍ത്തി .
ഇടിവെട്ടി മഴകുത്തിപ്പെയ്ത നാട്ടില്‍
ഇടവപ്പാതി പാതിയായി
ഓണത്തപ്പന്‍ വന്നു ടൂറിസ്റ്റായി
മാവേലിസ്റ്റോറിലെ പയ്യനായി
മലനാടു മാറ്റി നാം ബുദ്ധിപൂര്‍വ്വം
മറുനാടു നമ്മുടെ നാടാക്കി.
ചിലരൊക്കെ മറുനാട്ടില്‍ പോകുന്നു പലരും
ഇവിടം മറുനാടായ് മാറ്റുന്നു.
മദ്യമായാലും മറുനാടന്‍;
വസ്ത്രമായാലും മറുനാടന്‍;
പുസ്തകമൊക്കെ മറുനാടന്‍;
പുത്തരി കൂടി മറുനാടന്‍.
മലയേഴും കേറി വളര്‍ന്നോര്‍ നാം
നാടിതുപോയാല്‍ നമുക്കെന്തേ? മറു
നാടുണ്ടു നമ്മള്‍ക്കു നാടായി.
ലോകമൊന്നാണെന്നൊരദ്വൈതം
ലോകത്തില്‍ നാം മാത്രമാദരിപ്പൂ.
ചേരികളേറെ വളര്‍ത്തി നാം ചേരി
ചേരായ്മയിലൊരു ചേരിയായി.
പ്രകൃതിയെക്കീറിമുറിക്കുവോര്‍ തന്‍
വികൃതിക്കു കീര്‍ത്തനമാലപിപ്പൂ.
എവിടെത്തിരഞ്ഞെടുപ്പെത്തിയാലെ
ന്തവിടെല്ലാം പൂത്ത കറന്‍സി മാത്രം .
Manglish Transcribe ↓
Ke. Ayyappappanikkar=>raaman vaanaalum raavanan vaanaalum
raaman vaanaalum raavanan vaanaalum
svaathanthryam nammalkku picchappaathram;
raavithupoyippakal velala vannaalum
naavu nanaykkuvaan kanneer maathram. Azhimathi naadu vaazhunna kaalam
adhikaaramullavaronnupole. Aamodatthodavar bharikkum kaalam
aapatthavarkkaarkkumillathaanum
kallavumille chathivumille
ellolam cheriya poliyumille. Varnnakkodikalum jaathakalum
ellaam kanakkinu thulyamaayi. Pakshaprathipakshakukshikalil
bhakshanam thingiyajeernnamaayi,
vaalillaatthaalkkaarasamblikoodi simha
vaalaneppattittheri paranju. Pathrakkaaraayathu veli ketti
patthaayatthinre purattherinju. Jaathimadiraandhar thammiltthalli
khyaathi perutthu valarnnee naattil
sodarappororu porallallo
sauhrudatthinre kalakkalallo
malaranikkaadukal thingivingi
marathakakaanthi chorinja mannil
maramokkeyengo parannupoyi ini
maramaaruvettumennaanu shodyam. Maramandar naamokkeyullappol vere
maramenthinu venamennaanu shodyam. Pacchavirippitta sahyanengo? Svachchhaabdhi paadopadhaanamengo? Vaa policchennaalanakkettil
maamazha vannu nirayumenno? Nellarayaayulla kuttanaattil
neppaalanarivannu kanjiveezhtthi
eettiyum thekkum muricchumaatti nammal
yookkaalikkocchane naattinirtthi
manasaakshipole valinju poorvva
sthithi pookum rabbarkkara valartthi . Idivetti mazhakutthippeytha naattil
idavappaathi paathiyaayi
onatthappan vannu dooristtaayi
maavelisttorile payyanaayi
malanaadu maatti naam buddhipoorvvam
marunaadu nammude naadaakki. Chilarokke marunaattil pokunnu palarum
ividam marunaadaayu maattunnu. Madyamaayaalum marunaadan;
vasthramaayaalum marunaadan;
pusthakamokke marunaadan;
putthari koodi marunaadan. Malayezhum keri valarnnor naam
naadithupoyaal namukkenthe? Maru
naadundu nammalkku naadaayi. Lokamonnaanennoradvytham
lokatthil naam maathramaadarippoo. Cherikalere valartthi naam cheri
cheraaymayiloru cheriyaayi. Prakruthiyekkeerimurikkuvor than
vikruthikku keertthanamaalapippoo. Evidetthiranjeduppetthiyaale
nthavidellaam poottha karansi maathram .