ഈ പുഴയും കടന്ന്
ഗിരീഷ് പുത്തഞ്ചേരി=>ഈ പുഴയും കടന്ന്
തങ്കച്ചേങ്ങില നിശ്ശബ്ദമായ്
അരങ്ങത്തു കളിവിളക്കിന്‍റെ
കണ്ണീരെണ്ണയും വറ്റി
ആട്ടത്തിരശ്ശീല പിന്നി
ആരോ ഒരു രൗദ്രവേഷം
ആര്‍ദ്രമാം നന്മയുടെ മാര്‍ത്തടം പിളര്‍ന്ന്
ഉച്ചണ്ഡതാണ്ഡവമാടി ദിഗന്ദം ഭേദിക്കുന്നു
കണ്ടതു സ്വപ്നമോ യാഥാര്‍ത്ഥ്യമോ
വായിച്ചു മടക്കിയതില്ലത്തെ
കഷ്ടകാണ്ഡത്തിന്‍ കറുത്തൊരദ്ധ്യായമോ
കളിവിളക്കില്ല കാതില്‍ കേളിക്കൊട്ടില്ല
കാതരജീവിതംപോലെ
അകത്താളിക്കത്തിയും കെട്ടും
നില്‍ക്കുമൊരാശാദീപം മാത്രം
തിമിര്‍ത്തു പെയ്യും കര്‍ക്കിടമഴയുടെ
തേങ്ങലോടൊപ്പം കേള്‍ക്കാം
അകായിലൊരൂര്‍ദ്ധ്വന്‍വലി
അഗ്നിയായ് ഹവിസ്സായ് പുകഞ്ഞേ പോകും
അമ്മതന്നവസാനശ്വാസത്തിന്‍ ഫലശ്രുതി
അന്യമായ്‌ത്തീരാന്‍പോണൊരാത്മാവെ സംരക്ഷിക്കാന്‍
പുണ്യമാം ധാന്വന്തരം ചാലിക്കുകയാണോപ്പോള്‍
ചാണക്കല്ലില്‍ ചന്ദനംപോലെ തന്‍റെ
ജീവിതമരച്ചേ തീര്‍ത്ത പാവമാമെന്നോപ്പോള്‍
കാണാമെനിക്കിക്കരിന്തിരിവെളിച്ചത്തിലെല്ലാം
പക്ഷേ, കണ്ടു നില്‍കാന്‍ വയ്യ
കാല്‍ക്കല്‍ ഭൂമി പിളരുന്നൂ
മുജ്ജന്മശാപത്തിന്‍റെ കൊടുംതീ പടരുന്നൂ
മുറവിളി കൂട്ടുന്നു
മുറ്റത്തപ്പോള്‍ മോക്ഷം കിട്ടാപ്പരേതന്മാര്‍
പാതിയോളം പതിരായിപ്പോയ ജീവിതത്തിന്‍റെ
പ്രാണഭാരം പേറി പടിയിറങ്ങട്ടെ ഞാന്‍
വാതില്‍ വലിച്ചടയ്ക്കട്ടെ വാക്കുകള്‍ മുറിക്കട്ടെ
വരാമെന്ന വ്യര്‍ത്ഥതയുടെ വ്യാമോഹമുടയ്ക്കട്ടെ
ക്ഷമിക്കുക! പൊറുക്കുക! പെറ്റൊരമ്മേ
എന്‍റെ കര്‍മ്മപന്ഥാവിലും മൂര്‍ദ്ധാവിലും
നിന്‍റെ സൂര്യസ്പര്‍ശം ജ്വലിക്കട്ടെ
ക്ഷമിക്കുക! പൊറുക്കുക! പെറ്റൊരമ്മേ
എന്‍റെ കര്‍മ്മപന്ഥാവിലും മൂര്‍ദ്ധാവിലും
നിന്‍റെ സൂര്യസ്പര്‍ശം ജ്വലിക്കട്ടെ
Manglish Transcribe ↓
Gireeshu putthancheri=>ee puzhayum kadannu
thankacchengila nishabdamaayu
arangatthu kalivilakkinre
kanneerennayum vatti
aattatthirasheela pinni
aaro oru raudravesham
aardramaam nanmayude maartthadam pilarnnu
ucchandathaandavamaadi digandam bhedikkunnu
kandathu svapnamo yaathaarththyamo
vaayicchu madakkiyathillatthe
kashdakaandatthin karutthoraddhyaayamo
kalivilakkilla kaathil kelikkottilla
kaatharajeevithampole
akatthaalikkatthiyum kettum
nilkkumoraashaadeepam maathram
thimirtthu peyyum karkkidamazhayude
thengalodoppam kelkkaam
akaayiloroorddhvanvali
agniyaayu havisaayu pukanje pokum
ammathannavasaanashvaasatthin phalashruthi
anyamaayttheeraanponoraathmaave samrakshikkaan
punyamaam dhaanvantharam chaalikkukayaanoppol
chaanakkallil chandanampole thanre
jeevithamaracche theerttha paavamaamennoppol
kaanaamenikkikkarinthirivelicchatthilellaam
pakshe, kandu nilkaan vayya
kaalkkal bhoomi pilarunnoo
mujjanmashaapatthinre kodumthee padarunnoo
muravili koottunnu
muttatthappol moksham kittaapparethanmaar
paathiyolam pathiraayippoya jeevithatthinre
praanabhaaram peri padiyirangatte njaan
vaathil valicchadaykkatte vaakkukal murikkatte
varaamenna vyarththathayude vyaamohamudaykkatte
kshamikkuka! Porukkuka! Pettoramme
enre karmmapanthaavilum moorddhaavilum
ninre sooryasparsham jvalikkatte
kshamikkuka! Porukkuka! Pettoramme
enre karmmapanthaavilum moorddhaavilum
ninre sooryasparsham jvalikkatte