▲ അടുത്ത പ്രഭാതം

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അടുത്ത പ്രഭാതം



ബാഷ്പാഞ്ജലി

കാണുന്നതെന്താണെൻ ചുറ്റുമയ്യോ

പ്രേമനിശ്ശൂന്യമാമന്തരീക്ഷം!

ഈ വിഷവായുവേറ്റെത്രനേരം

ജീവചൈതന്യമേ, നീയിരിക്കും?

പുഞ്ചിരികൊണ്ടു പൊതിഞ്ഞ വക്ത്രം

വഞ്ചനകൊണ്ടു നിറഞ്ഞചിത്തം!

ഭിന്ന'വർണ്ണ'ങ്ങളിലിപ്രകാര

മൊന്നിനും കൊള്ളാത്ത മർത്ത്യചിത്രം

എണ്ണമില്ലാതെന്നുമേറ്റുവാങ്ങാ

നെന്തു സന്നദ്ധമീ വിശ്വഹസ്തം!

കഷ്ടം, പുരോഗതിയെന്നിതിനെ

മിത്ഥ്യാഭിമാനമേ, നീവിളിപ്പൂ!

എത്ര വിദൂരസ്ഥമാണു പാർത്താൽ

സത്യം! ഇന്നയ്യോ, നീയെന്തറിഞ്ഞു?

* * *

മണ്ണിലും വിണ്ണിൻ വിശുദ്ധിചേർക്കും

കണ്ണീരൊഴുകും കവിൾത്തടങ്ങൾ

പട്ടുരുമാലുകളൊന്നുപോലും

തൊട്ടുനോക്കാത്ത കവിൾത്തടങ്ങൾ

പാടത്തെച്ചൂടിൽ വിയർത്തൊലിച്ചു

വാടിത്തളർന്ന കവിൾത്തടങ്ങൾ

വാരിവിതറുമവയിലെന്നും

ഞാനെന്റെ സങ്കൽപ ചുംബനങ്ങൾ!

ഹാ,വിത്തവല്ലരി വേരുറയ്ക്കാൻ

പാവങ്ങൾതൂകുമക്കണ്ണുനീരിൽ,

ഞാനെന്റെ ശോകവിവർണ്ണമാകും

മാനസസൂനം തെളിഞ്ഞു കാണ്മൂ.

ലോകസിംഹാസനമൊത്തു താങ്ങും

സാധുഗളങ്ങൾതൻഗദ്ഗദത്തിൽ

ഞാനിത്രനാളും തിരഞ്ഞിരുന്ന

ഗാനശകലം തെളിഞ്ഞു കേൾപ്പൂ.

ആയതിനോടൊത്തു പാടാനാണെ

ന്നന്തരാത്മാവിനുള്ളഭ്യസനം!

ക്ഷുത്തിൻ ദയനീയദീനനാദം

വിത്തത്തിnഘോരമാമട്ടഹാസം,

ഈ രണ്ടും നീങ്ങിയിട്ടാർദ്രമാകും

ചാരുസംഗീതമുയരുമെങ്കിൽ

അന്നതുകേൾക്കുവാനീവിധംഞാൻ

മന്നിൽ മരിക്കാതിരിക്കുമെങ്കിൽ

അന്നു, ഞാൻ,ലോകമേ,നിന്നെനോക്കി

"വന്ദ്യ നീ!"യെന്നു നമിച്ചു വാഴ്ത്താം.

സുന്ദരമാ രംഗമാത്തഹർഷം

മന്ദസ്മിതം ചെയ്തണഞ്ഞിതെങ്കിൽ!

Manglish Transcribe ↓


Changampuzha krushnapilla=>▲ aduttha prabhaatham



baashpaanjjali

kaanunnathenthaanen chuttumayyo

premanishoonyamaamanthareeksham! Ee vishavaayuvettethraneram

jeevachythanyame, neeyirikkum? Punchirikondu pothinja vakthram

vanchanakondu niranjachittham! Bhinna'varnna'ngaliliprakaara

monninum kollaattha martthyachithram

ennamillaathennumettuvaangaa

nenthu sannaddhamee vishvahastham! Kashdam, purogathiyennithine

miththyaabhimaaname, neevilippoo! Ethra vidoorasthamaanu paartthaal

sathyam! Innayyo, neeyentharinju?

* * *

mannilum vinnin vishuddhicherkkum

kanneerozhukum kaviltthadangal

patturumaalukalonnupolum

thottunokkaattha kaviltthadangal

paadatthecchoodil viyarttholicchu

vaaditthalarnna kaviltthadangal

vaarivitharumavayilennum

njaanente sankalpa chumbanangal! Haa,vitthavallari veruraykkaan

paavangalthookumakkannuneeril,

njaanente shokavivarnnamaakum

maanasasoonam thelinju kaanmoo. Lokasimhaasanamotthu thaangum

saadhugalangalthangadgadatthil

njaanithranaalum thiranjirunna

gaanashakalam thelinju kelppoo. Aayathinodotthu paadaanaane

nnantharaathmaavinullabhyasanam! Kshutthin dayaneeyadeenanaadam

vitthatthinghoramaamattahaasam,

ee randum neengiyittaardramaakum

chaarusamgeethamuyarumenkil

annathukelkkuvaaneevidhamnjaan

mannil marikkaathirikkumenkil

annu, njaan,lokame,ninnenokki

"vandya nee!"yennu namicchu vaazhtthaam. Sundaramaa ramgamaatthaharsham

mandasmitham cheythananjithenkil!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution