▲ അന്ത്യയാത്ര മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അന്ത്യയാത്ര മയൂഖമാല
എത്രയും ധീരരായ് മുന്നോട്ടു മുന്നോട്ടു
മൃത്യുസാമ്രാജ്യം തിരഞ്ഞു പോയീടുവിൻ
കണ്ടുപിടിക്കാൻ വിഷമമില്ലാവഴി
കണ്ടകാകീർണ്ണവുമല്ലൊരുനാളിലും!
പാറപ്പടർപ്പില്ല കേറിക്കടക്കുവാ,
നാറുകളില്ല തുഴഞ്ഞുപോയീടുവാൻ!
ദുർഗ്ഗമപ്പാതകളൊന്നുമതിലില്ല
ദുസ്തരമല്ലതിൻ മാർഗ്ഗമൊരിക്കലും.
വിസ്തൃതസുന്ദരപ്പൂവണിപ്പാതയൊ
ന്നെത്തിപ്പതിനുണ്ടവിടത്തിൽ നമ്മളെ!
ക്ലേശപ്രദമല്ല സഞ്ചാരമല്പവും
നാശകരമല്ല യാനം, മനോഹരം!
കണ്ണുമടച്ചു നടക്കിലും നിങ്ങൾക്കു
ചെന്നുപറ്റാം വഴിതെറ്റാതെ നിർണ്ണയം!....
Manglish Transcribe ↓
Changampuzha krushnapilla=>▲ anthyayaathra mayookhamaala
ethrayum dheeraraayu munnottu munnottu
mruthyusaamraajyam thiranju poyeeduvin
kandupidikkaan vishamamillaavazhi
kandakaakeernnavumallorunaalilum! Paarappadarppilla kerikkadakkuvaa,
naarukalilla thuzhanjupoyeeduvaan! Durggamappaathakalonnumathililla
dustharamallathin maarggamorikkalum. Visthruthasundarappoovanippaathayo
nnetthippathinundavidatthil nammale! Kleshapradamalla sanchaaramalpavum
naashakaramalla yaanam, manoharam! Kannumadacchu nadakkilum ningalkku
chennupattaam vazhithettaathe nirnnayam!....