▲ അന്നത്തെ വേർപാട് മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അന്നത്തെ വേർപാട് മയൂഖമാല
(ഒരു ഇംഗ്ലീഷ് കവിത ഷെല്ലി)
വിറകൊള്ളും ചുണ്ടാൽ ചിലതെല്ലാമവൾ
വിരഹവേളയിലുരിയാടി.
അവളുടെ മനം തകരുന്നുണ്ടെന്ന
തറിയാറായതില്ലതുകാലം.
അതുമൂലമൊന്നും കരുതാതെതന്നെ
യവിടെനിന്നും ഞാൻ നടകൊണ്ടേൻ.
അവളരുളിന മൊഴികളൊന്നുമേ
ചെവിയിലേശീലാ ലവവും മേ.
ദുരിതമേ! ഹാ! ഹാ! ദുരിതമേ! ലോകം
പെരിയതാം നിന,ക്കറിക നീ!
Manglish Transcribe ↓
Changampuzha krushnapilla=>▲ annatthe verpaadu mayookhamaala
(oru imgleeshu kavitha shelli)
virakollum chundaal chilathellaamaval
virahavelayiluriyaadi. Avalude manam thakarunnundenna
thariyaaraayathillathukaalam. Athumoolamonnum karuthaathethanne
yavideninnum njaan nadakonden. Avalarulina mozhikalonnume
cheviyilesheelaa lavavum me. Durithame! Haa! Haa! Durithame! Lokam
periyathaam nina,kkarika nee!