▲ അന്നും ഇന്നും ബാഷ്പാഞ്ജലി

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അന്നും ഇന്നും ബാഷ്പാഞ്ജലി

അനഘമാകുമപ്പൂവനം കാണുവാ

നിനിയുമെത്ര ഞാൻ പിന്നോട്ടു പോകണം!

പരമനിമ്മർലസ്നേഹസമന്വിത

സരളലോല വികാരതരളിതം,

വിവിധചിത്രസമാകുലശ്രീമയ

വിജനരംഗമാ മംഗള ശൈശവം.

നിഹിതനായൊരെൻജീവിതവാടിതൻ

കുസുമകാലമേ, നീയിനിയെത്തുമോ?

തവമനോഹരമനുസ്മിതോജ്ജ്വല

വദനദർശനം സാധ്യമല്ലെങ്കിലും

സ്മരണയെന്നെത്തടുക്കുംവരേയ്ക്കു,നി

ന്നരികിലെന്നും പറന്നെത്തുമെന്മനം!

നവസുഷമകൾ തിങ്ങിത്തുളുമ്പിയി

ബ്ഭുവനമന്നെത്ര കാമ്യമായ്ത്തോന്നി മേ!

പരമശൂന്യമിതെന്നാ,ലിതിനിദ

മിരുളുവന്നു നിറഞ്ഞതിന്നെങ്ങനെ?

സഖികളോടു ചേർന്നാടിയും പാടിയും

സമയമന്നു കഴിച്ചു ഞാൻ സസ്പൃഹം.

അപരചിന്തകളില്ലന്നു ഞങ്ങളി

ലമലകേളികളാടുകയെന്നിയേ.

അമരസൗഖ്യങ്ങളാസ്വദിച്ചാസ്വദി

ച്ചമിതസംതൃപ്തരായുല്ലസിക്കവെ,

ഭരിതവാത്സല്യമന്നാളിലേവനു

മരുളി ഞങ്ങൾക്കനുഗഹാശംസകൾ!

അപജയത്തിനടിത്തറകെട്ടുമി

ച്ചപലയൗവനമാശിപ്പതില്ല ഞാൻ!

മധുരശൈശവം വീണ്ടും ലഭിക്കിലീ

മഹിയിലെന്തിലുമ്മീതെ ഞാൻ മിന്നുവൻ;

ഇടവിടാതിരുന്നെത്ര ഭജിക്കിലെ

ന്തിനി വരികയില്ലാ വസന്തോത്സവം!

സതതമന്നൊരു കൊച്ചുപൂഞ്ചോലപോൽ

മൃദുലഹാസം പൊഴിച്ചു സുഖിച്ചു ഞാൻ.

ചിറകടിച്ചുചിലച്ചു ചരിച്ചിടും

കുരുവിപോലെ പറന്നു കളിച്ചുഞാൻ.

പരിചിതമല്ലെനിക്കൊരു താപവും,

പരവശനല്ല ഞാനൊരു നേരവും.

കപടമെന്തെന്നറിയാത്തകാരണം

കവിതയാണന്നു കാണുന്നതൊക്കയും!

ഇനിയതോരോന്നുമോത്തേർാത്തർു തപ്തനായ്

ക്കഴികയല്ലാതെയില്ലൊരു മാർഗ്ഗവും!

മഴമുകിലിൻ മണിമേട തീർക്കുവാൻ

മനമുഴറി മരുവുന്നതിൽപ്പരം,

ഒരു ചെറിയ പൂമ്പാറ്റതൻ പിന്നിലൂ

ടനുഗമിക്കുന്നതാണെനിക്കുത്സവം!

ചെറുതരംഗച്ചുരുളുകൾ ചിന്നുമീ

ഹൃദയഹാരിയാം നൈതലാമ്പൽക്കുളം,

സദയമെന്നെ ക്ഷണിപ്പതുണ്ടിപ്പൊഴും

സലിലകേളിക്കു സാക്ഷ്യം വഹിക്കുവാൻ,

പുളകമേകിയില്ലെത്ര, യന്നൊക്കെ,യ

പ്പുളിനഭൂവിനെൻ കാലടിപ്പാടുകൾ!

അലരണിത്തോപ്പിലിന്നും ലസിപ്പതു

ണ്ടരിയ ചന്ദനശീതളച്ഛായകൾ

എവിടെയിന്നു മറഞ്ഞുപോയ്, ക്കഷ്ട ,മ

ന്നവിടെ വന്നെത്തുമെൻകൂട്ടുകാരികൾ?

മൃദുലമഞ്ജുളമഞ്ജീരശിഞ്ജിത

മുഖരിതമാണവിടമന്നൊക്കയും.

തകരുകയാണു, വാടിക്കരിഞ്ഞൊരീ

ബകുളപുഷ്പങ്ങൾ കാണുമ്പോളെൻ മനം!

അവ പെറുക്കുവാനെന്തു കോലാഹല

മവിടെ ഞങ്ങൾ നടത്തീല നിത്യവും!

സ്മരണയെത്തട്ടി വീണ്ടുമുണർത്തുമി

ശ്ശിശിരവായുവിൻ ശീതളാലിംഗനം;

അശുഭഭാവിയെനിക്കണച്ചീടുമെ

ന്നണുവുമന്നൊന്നുമോർത്തിരുന്നില്ല ഞാൻ.

ഇരുളിനുള്ള മുഖവുരമാത്രമാ

ണുദയരശ്മിതൻ മന്ദസ്മിതാങ്കുരം!

അതുലമായൊരാ രംഗങ്ങളോർത്തിനി

മതി കരഞ്ഞതെൻ മന്ദഹൃദയമേ!

സുദിനമൊക്കെക്കഴിഞ്ഞു ഹാ, ദുസ്സഹ

കദനപൂർണ്ണമിനി മമ ജീവിതം.

ചിരസമാർജ്ജിതപുസ്തകജ്ഞാനമേ,

കരിയിലപോലെ ശുഷ്കമല്ലല്ലി നീ?

എരിയുമാത്മാവിനാശ്വാസമേകുവാ

നുതകുമെന്നു ഭ്രമിച്ചുപോയ് നിന്നെ ഞാൻ!

ഉലകിനെത്ര രുചിക്കുമെൻ ജീവിത

ചലനചിത്രം, കഠിനശോകാത്മകം?

മതി, യിതെങ്ങാനുമീവിധം നീണ്ടുനീ

ണ്ടൊടുവി,ലത്യന്ത ശോകമായെങ്കിലോ!

ഇതിനു പൂർണ്ണവിരാമമിട്ടീടുവാ

നിനി വിളംബമരുതരുതൽപവും!

വിജയലക്ഷ്മി വന്നെന്നെത്തലോടുവാൻ

ഭജനലോലനായെത്ര നാൾ കാത്തു ഞാൻ!

അവളനുകൂലയല്ലെനി,ക്കാകയാ

ലവനതാസ്യനായ് പിന്മടങ്ങട്ടെ ഞാൻ!

* * *

ഒരുമരതകപ്പച്ചിലക്കാട്ടിലെൻ

മരണശയ്യ വിരിക്കൂ സഖാക്കളേ!

വസുധയോടൊരു വാക്കു ചൊന്നിട്ടിതാ

വരികയായി ഞാൻ അൽപം ക്ഷമിക്കണേ!!

Manglish Transcribe ↓


Changampuzha krushnapilla=>▲ annum innum baashpaanjjali

anaghamaakumappoovanam kaanuvaa

niniyumethra njaan pinnottu pokanam! Paramanimmarlasnehasamanvitha

saralalola vikaaratharalitham,

vividhachithrasamaakulashreemaya

vijanaramgamaa mamgala shyshavam. Nihithanaayorenjeevithavaadithan

kusumakaalame, neeyiniyetthumo? Thavamanoharamanusmithojjvala

vadanadarshanam saadhyamallenkilum

smaranayennetthadukkumvareykku,ni

nnarikilennum parannetthumenmanam! Navasushamakal thingitthulumpiyi

bbhuvanamannethra kaamyamaaytthonni me! Paramashoonyamithennaa,lithinida

miruluvannu niranjathinnengane? Sakhikalodu chernnaadiyum paadiyum

samayamannu kazhicchu njaan saspruham. Aparachinthakalillannu njangali

lamalakelikalaadukayenniye. Amarasaukhyangalaasvadicchaasvadi

cchamithasamthruptharaayullasikkave,

bharithavaathsalyamannaalilevanu

maruli njangalkkanugahaashamsakal! Apajayatthinadittharakettumi

cchapalayauvanamaashippathilla njaan! Madhurashyshavam veendum labhikkilee

mahiyilenthilummeethe njaan minnuvan;

idavidaathirunnethra bhajikkile

nthini varikayillaa vasanthothsavam! Sathathamannoru kocchupooncholapol

mrudulahaasam pozhicchu sukhicchu njaan. Chirakadicchuchilacchu charicchidum

kuruvipole parannu kalicchunjaan. Parichithamallenikkoru thaapavum,

paravashanalla njaanoru neravum. Kapadamenthennariyaatthakaaranam

kavithayaanannu kaanunnathokkayum! Iniyathoronnumottheraattharu thapthanaayu

kkazhikayallaatheyilloru maarggavum! Mazhamukilin manimeda theerkkuvaan

manamuzhari maruvunnathilpparam,

oru cheriya poompaattathan pinniloo

danugamikkunnathaanenikkuthsavam! Cherutharamgacchurulukal chinnumee

hrudayahaariyaam nythalaampalkkulam,

sadayamenne kshanippathundippozhum

salilakelikku saakshyam vahikkuvaan,

pulakamekiyillethra, yannokke,ya

ppulinabhoovinen kaaladippaadukal! Alaranitthoppilinnum lasippathu

ndariya chandanasheethalachchhaayakal

evideyinnu maranjupoyu, kkashda ,ma

nnavide vannetthumenkoottukaarikal? Mrudulamanjjulamanjjeerashinjjitha

mukharithamaanavidamannokkayum. Thakarukayaanu, vaadikkarinjoree

bakulapushpangal kaanumpolen manam! Ava perukkuvaanenthu kolaahala

mavide njangal nadattheela nithyavum! Smaranayetthatti veendumunartthumi

shishiravaayuvin sheethalaalimganam;

ashubhabhaaviyenikkanaccheedume

nnanuvumannonnumortthirunnilla njaan. Irulinulla mukhavuramaathramaa

nudayarashmithan mandasmithaankuram! Athulamaayoraa ramgangalortthini

mathi karanjathen mandahrudayame! Sudinamokkekkazhinju haa, dusaha

kadanapoornnamini mama jeevitham. Chirasamaarjjithapusthakajnjaaname,

kariyilapole shushkamallalli nee? Eriyumaathmaavinaashvaasamekuvaa

nuthakumennu bhramicchupoyu ninne njaan! Ulakinethra ruchikkumen jeevitha

chalanachithram, kadtinashokaathmakam? Mathi, yithengaanumeevidham neendunee

ndoduvi,lathyantha shokamaayenkilo! Ithinu poornnaviraamamitteeduvaa

nini vilambamarutharuthalpavum! Vijayalakshmi vannennetthaloduvaan

bhajanalolanaayethra naal kaatthu njaan! Avalanukoolayalleni,kkaakayaa

lavanathaasyanaayu pinmadangatte njaan!

* * *

orumarathakappacchilakkaattilen

maranashayya virikkoo sakhaakkale! Vasudhayodoru vaakku chonnittithaa

varikayaayi njaan alpam kshamikkane!!
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution