▲ അവളുടെ സൗന്ദര്യം മയൂഖമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അവളുടെ സൗന്ദര്യം മയൂഖമാല
(ഒരു ഇംഗ്ലീഷ് കവിത തോമസ് മൂർ)
ശാരദാംബരമെന്തുകൊണ്ടെന്നും
ചാരുനീലിമ ചാർത്തുന്നു ?
ഓമനേ, നിന്‍റെ തൂമിഴികൾപോൽ
കോമളമായിത്തീരുവാൻ!
ചേണെഴും പനീർപ്പൂക്കളെന്തിനു
ശോണകാന്തിയണിയുന്നു?
നിന്നിളംപൂങ്കവിൾത്തുടുപ്പിനോ
ടൊന്നു മത്സരിച്ചീടുവാൻ!
മന്നിലെന്തെന്തും നിന്നെ നോക്കിയാം
സുന്ദരമാവതോമലേ!
ഭൂവിൽ വീഴുന്ന മൂടൽമഞ്ഞിത്ര
ധാവള്യമേന്തുന്നെന്തിനായ്?
മാർദ്ദവമുള്ളിലേറെയുള്ള നിൻ
മാർത്തടത്തിനോടൊക്കുവാൻ!
ബാലഭാസ്കരലോലരശ്മികൾ
ചേലിലെന്തിത്ര മിന്നുന്നു?
സ്വർണ്ണക്കമ്പികൾപോലെയുള്ള, നിൻ
ചൂർണ്ണകേശംപോലാകുവാൻ!
മന്നിലെന്തും നിന്നെ നോക്കിയാം
സുന്ദരമാവതോമലേ!
എന്തുകാരണ,മിപ്രകൃതിയാ
ലന്തരംഗം കുളുർത്തിടാൻ?
ധന്യയാകുമവളിൽ കാണ്മതു
നിന്നെയാണു ഞാൻ, നിർമ്മലേ!
മാനസം ഭ്രമിപ്പിച്ചിടും ശക്തി
ഗാനത്തിലെന്തേ കാണുന്നു?
ബാലേ, നീ തൂകും തേന്മൊഴികൾതൻ
ശ്രീലമാധുരിയുണ്ടതിൽ
മന്നിലെന്തിലും നിന്നുടെയൊരു
സുന്ദരച്ഛായ കാണ്മു ഞാൻ!...
Manglish Transcribe ↓
Changampuzha krushnapilla=>▲ avalude saundaryam mayookhamaala
(oru imgleeshu kavitha thomasu moor)
shaaradaambaramenthukondennum
chaaruneelima chaartthunnu ? Omane, ninre thoomizhikalpol
komalamaayittheeruvaan! Chenezhum paneerppookkalenthinu
shonakaanthiyaniyunnu? Ninnilampoonkaviltthuduppino
donnu mathsariccheeduvaan! Mannilenthenthum ninne nokkiyaam
sundaramaavathomale! Bhoovil veezhunna moodalmanjithra
dhaavalyamenthunnenthinaay? Maarddhavamullilereyulla nin
maartthadatthinodokkuvaan! Baalabhaaskaralolarashmikal
chelilenthithra minnunnu? Svarnnakkampikalpoleyulla, nin
choornnakeshampolaakuvaan! Mannilenthum ninne nokkiyaam
sundaramaavathomale! Enthukaarana,miprakruthiyaa
lantharamgam kulurtthidaan? Dhanyayaakumavalil kaanmathu
ninneyaanu njaan, nirmmale! Maanasam bhramippicchidum shakthi
gaanatthilenthe kaanunnu? Baale, nee thookum thenmozhikalthan
shreelamaadhuriyundathil
mannilenthilum ninnudeyoru
sundarachchhaaya kaanmu njaan!...