▲ ആ പൂമാല

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആ പൂമാല



'ആരു വാങ്ങു,മിന്നാരു വാങ്ങുമീ

യാരാമത്തിന്‍റെ രോമാഞ്ചം? . . . . '

അപ്രമേയ വിലാസലോലയാം

സുപ്രഭാതത്തിൻ സുസ്മിതം

പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും

പൂവിതളൊളി പൂശുമ്പോൾ,

നിദ്രയെന്നോടു യാത്രയുംചൊല്ലി

നിർദ്ദയം വിട്ടുപോകയാൽ

മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ

മന്ദിരാങ്കണവീഥിയിൽ.

എത്തിയെങ്കാതി,ലപ്പൊഴു,തൊരു

മുഗ്ദ്ധസംഗീതകന്ദളം....

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ

യാരാമത്തിന്‍റെ രോമാഞ്ചം? . . . . '



പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന

കൊച്ചുമാണിക്യക്കല്ലുകൾ

ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ

മാനസം കവർന്നീലൊട്ടും.

അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന

കല്ലോലത്തിലലിഞ്ഞല്ലോ!

ഗാനമാലികേ, വെൽക, വെൽക, നീ

മാനസോല്ലാസദായികേ!

ഇത്രനാളും നുകർന്നതില്ല ഞാ

നിത്തരമൊരു പീയൂഷം.

പിന്നെയു,മതാ, തെന്നലിലൂടെ

വന്നിടുന്നുണ്ടെന്നാനന്ദം......

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ

യാരാമത്തിന്‍റെ രോമാഞ്ചം? . . . . '



നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത

പൊന്മുകുളമേ, ധന്യ നീ!

തിന്മതൻ നിഴൽ തീണ്ടിടാതുള്ള

നിർമ്മലത്വമേ, ധന്യ നീ!

പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നിൻ

പിഞ്ചുകൈയിലൊതുങ്ങിയോ?

മാനവന്മാർ നിൻ ചുറ്റുമായുടൻ

മാലികയ്ക്കായ് വന്നെത്തിടാം.

ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ

ളെത്രചിത്തം തുടിച്ചിടാ!

ഹാ, മലീമസമാനസർപോലു

മോമനേ, നിന്നെക്കാണുമ്പോൾ

പൂതചിത്തരായ്ത്തീരുമാറുള്ളോ

രേതുശക്തി നീ, നിർമ്മലേ?

നിൽക്ക, നിൽക്ക, ഞാൻ കാണട്ടേ നിന്നെ,

നിഷ്കളങ്കസൗന്ദര്യമേ!

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ

യാരാമത്തിന്‍റെ രോമാഞ്ചം? . . . . '



രാജപാതയിൽ, പൊന്നുഷസ്സുപോൽ,

രാജിച്ചീടിനാൾ ബാലിക.

സംഖ്യയില്ലാതെ കൂടിനാർ ചുറ്റും

തങ്കനാണയം തങ്കുവോർ.

ആശയുൾത്താരിലേവനുമുണ്ടാ

പ്പേശലമാല്യം വാങ്ങുവാൻ.

എന്തതിൻ വിലയാകട്ടെ, വാങ്ങാൻ

സന്തോഷം ചെറ്റല്ലേവനും!

സുന്ദരാധരപല്ലവങ്ങളിൽ

മന്ദഹാസം വിരിയവേ;

നീലലോലാളകങ്ങൾ നന്മൃദു

ഫാലകത്തിലിളകവേ;

മന്ദവായുവിലംശുകാഞ്ചലം

മന്ദമന്ദമിളകവേ;

വിണ്ണിനുള്ള വിശുദ്ധകാന്തിയാ

ക്കണ്ണിണയിൽ വഴിയവേ;

മാലികയുമായ് മംഗലാംഗിയാൾ

ലാലസിച്ചിതാപ്പാതയിൽ!

താരുണ്യ,മൽപനാളിനുള്ളിലാ

ത്താരെതിരുടൽ പുൽകിടാം.

ഇന്നൊരാനന്ദസാരമാമിളം

കുന്ദകോരകംതാനവൾ!

രാജപാതയില്ത്തിങ്ങിക്കൂടിയോ

രാ ജനാവലിയൊന്നുപോൽ,

ആനന്ദസ്തബ്ധമായി, സുന്ദര

ഗാനമീവിധം കേൾക്കവേ.....

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ

യാരാമത്തിന്‍റെ രോമാഞ്ചം? . . . . '



ചേലെഴുന്നൊരത്തൂമലർമാല്യ

മാളില്ലേ, വാങ്ങാനാരുമേ?

തങ്കനാണ്യങ്ങളായതിന്നവർ

ശങ്കിയാതെത്ര നൽകീല!

പൊന്നുനൽകുന്നു പൂവിനായിക്കൊ

ണ്ടെന്നാലും മതിവന്നീലേ?

ഓമലേ, നിൻ ധനാഭിലാഷത്തിൻ

സീമ നീപോലും കാണ്മീലേ?

അന്തരീക്ഷാന്തരം പിളർന്നുനീ,

ഹന്ത, പായുന്നൂമോഹമേ!.

'ആരു വാങ്ങു,മിന്നാരു വാങ്ങുമീ

യാരാമത്തിന്‍റെ രോമാഞ്ചം? . . . . '



പൊൻപുലരിയെത്തെല്ലിടമുൻപു

ചുമ്പനം ചെയ്ത ഭാനുമാൻ,

നീലവാനിൻ നടുവിൽനി,ന്നതാ

തീയെതിർവെയില്തൂകുന്നൂ.

പച്ചിലച്ചാർത്തിനുൾലിലായോരോ

പക്ഷികൾ കൊൾവൂ വിശ്രമം.

ചൂടുകൊണ്ടു വരണ്ട വായുവി

ലാടിടുന്നു ലതാളികൾ

ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി

ന്നാരാമശ്രീതൻസൗഭാഗ്യം?....."

കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ

രാട്ടിടയകുമാരകൻ,

ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു

പച്ചപ്പുൽത്തട്ടിലേകനായ്!

മുൻപിലായിതാ, മോഹനാംഗിയാം

വെമ്പലാർന്നൊരു ബാലിക!

ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല

പ്പൊൽപ്പുതുമലര്മാലിക!

ആനതാനനയായി നിന്നവ

ളാദരാൽ, മന്ദമോതിനാൾ:

"ബാല,മത്തുച്ഛസമ്മാനമാകും

മാല നീയിതു വാങ്ങുമോ?"

വിസ്മയസ്തബ്ധനായതില്ലവൻ

വിസ്തരിച്ചതില്ലൊന്നുമേ

സ്വീയമാം ശാന്തഭാവത്തിൽ,സ്മിത

പീയൂഷം തൂകിയോതിനാൻ:

'ഇല്ലല്ലോനിനകേകുവാനൊരു

ചില്ലിക്കാശുമെൻകൈവശം!...'

അസ്സുമാംഗിതനക്ഷികളി,ലി

തശ്രുബിന്ദുക്കൾ ചേർത്തുപോയ്!

അഗ്ഗളനാളത്തിങ്കൽ നിന്നിദം

നിർഗ്ഗളിച്ചു സഗദ്ഗദം:

'ഒന്നുരണ്ടല്ല തങ്കനാണയം

മുന്നിൽ വെച്ചതാ മാനുഷർ;

ആയവർക്കാർക്കും വിറ്റീല, ഞാനീ

യാരാമത്തിന്‍റെ രോമാഞ്ചം! '

'ഓമനേ, മാപ്പിരന്നിടുന്നു ഞാ

നാ മലർമാല്യം വാങ്ങിയാൽ

എന്തു നൽകേണ്ടു പിന്നെ ഞാ,നെന്‍റെ

സന്തോഷത്തിന്‍റെ മുദ്രയായ്?... '

പുഞ്ചിരിയിൽക്കുളിർത്ത, നൽക്കിളി

ക്കൊഞ്ചൽ തൂകിനാൾ കണ്മണിഃ

'ആ മുരളിയിൽനിന്നൊരു വെറും

കോമളഗാനം പോരുമേ!....'

6 9 1108



പൂവിനെ നോക്കിച്ചിരിക്കും ചിലപ്പോൾ ഞാൻ

ദ്യോവിനെ നോക്കി ഞാൻ വിസ്മയിക്കും;

ആശിക്കും ചന്ദ്രനെ മാറോടു ചേർക്കുവാ

നാമ്പൽപ്പൂവൊന്നിനാല്ത്തൃപ്തി നേടും!

17 4 1109

Manglish Transcribe ↓


Changampuzha krushnapilla=>▲ aa poomaala



'aaru vaangu,minnaaru vaangumee

yaaraamatthin‍re romaancham? . . . . '

aprameya vilaasalolayaam

suprabhaathatthin susmitham

poorvvadimgmukhatthinkalokkeyum

poovithaloli pooshumpol,

nidrayennodu yaathrayumcholli

nirddhayam vittupokayaal

mandacheshdanaayu ninnirunnu, njaan

mandiraankanaveethiyil. Etthiyenkaathi,lappozhu,thoru

mugddhasamgeethakandalam....

'aaru vaangu,minnaaru vaangumee

yaaraamatthin‍re romaancham? . . . . '



pacchappulkkoditthunchiltthanchunna

kocchumaanikyakkallukal

njaanarinjathillenthukonde,nnen

maanasam kavarnneelottum. Allenkil chitthame,ngathaa gaana

kallolatthilalinjallo! Gaanamaalike, velka, velka, nee

maanasollaasadaayike! Ithranaalum nukarnnathilla njaa

nittharamoru peeyoosham. Pinneyu,mathaa, thennaliloode

vannidunnundennaanandam......

'aaru vaangu,minnaaru vaangumee

yaaraamatthin‍re romaancham? . . . . '



nanmalaraayu virinjittillaattha

ponmukulame, dhanya nee! Thinmathan nizhal theendidaathulla

nirmmalathvame, dhanya nee! Punchirikkollum vaasanthashree nin

pinchukyyilothungiyo? Maanavanmaar nin chuttumaayudan

maalikaykkaayu vannetthidaam. Utthame, nin mukhatthu nokkumpo

lethrachittham thudicchidaa! Haa, maleemasamaanasarpolu

momane, ninnekkaanumpol

poothachittharaayttheerumaarullo

rethushakthi nee, nirmmale? Nilkka, nilkka, njaan kaanatte ninne,

nishkalankasaundaryame!

'aaru vaangu,minnaaru vaangumee

yaaraamatthin‍re romaancham? . . . . '



raajapaathayil, ponnushasupol,

raajiccheedinaal baalika. Samkhyayillaathe koodinaar chuttum

thankanaanayam thankuvor. Aashayultthaarilevanumundaa

ppeshalamaalyam vaanguvaan. Enthathin vilayaakatte, vaangaan

santhosham chettallevanum! Sundaraadharapallavangalil

mandahaasam viriyave;

neelalolaalakangal nanmrudu

phaalakatthililakave;

mandavaayuvilamshukaanchalam

mandamandamilakave;

vinninulla vishuddhakaanthiyaa

kkanninayil vazhiyave;

maalikayumaayu mamgalaamgiyaal

laalasicchithaappaathayil! Thaarunya,malpanaalinullilaa

tthaarethirudal pulkidaam. Innoraanandasaaramaamilam

kundakorakamthaanaval! Raajapaathayiltthingikkoodiyo

raa janaavaliyonnupol,

aanandasthabdhamaayi, sundara

gaanameevidham kelkkave.....

'aaru vaangu,minnaaru vaangumee

yaaraamatthin‍re romaancham? . . . . '



chelezhunnoratthoomalarmaalya

maalille, vaangaanaarume? Thankanaanyangalaayathinnavar

shankiyaathethra nalkeela! Ponnunalkunnu poovinaayikko

ndennaalum mathivanneele? Omale, nin dhanaabhilaashatthin

seema neepolum kaanmeele? Anthareekshaantharam pilarnnunee,

hantha, paayunnoomohame!.

'aaru vaangu,minnaaru vaangumee

yaaraamatthin‍re romaancham? . . . . '



ponpulariyetthellidamunpu

chumpanam cheytha bhaanumaan,

neelavaanin naduvilni,nnathaa

theeyethirveyilthookunnoo. Pacchilacchaartthinullilaayoro

pakshikal kolvoo vishramam. Choodukondu varanda vaayuvi

laadidunnu lathaalikal

aarum vaangiyittillenno, haa, ni

nnaaraamashreethansaubhaagyam?....."

kaattilaa maracchottilaa,yundo

raattidayakumaarakan,

ucchaveyilelkkaathullasikkunnu

pacchappultthattilekanaayu! Munpilaayithaa, mohanaamgiyaam

vempalaarnnoru baalika! Ippozhumundappinchukyyi,la

ppolpputhumalarmaalika! Aanathaananayaayi ninnava

laadaraal, mandamothinaal:

"baala,matthuchchhasammaanamaakum

maala neeyithu vaangumo?"

vismayasthabdhanaayathillavan

vistharicchathillonnume

sveeyamaam shaanthabhaavatthil,smitha

peeyoosham thookiyothinaan:

'illalloninakekuvaanoru

chillikkaashumenkyvasham!...'

asumaamgithanakshikali,li

thashrubindukkal chertthupoyu! Aggalanaalatthinkal ninnidam

nirggalicchu sagadgadam:

'onnurandalla thankanaanayam

munnil vecchathaa maanushar;

aayavarkkaarkkum vitteela, njaanee

yaaraamatthin‍re romaancham! '

'omane, maappirannidunnu njaa

naa malarmaalyam vaangiyaal

enthu nalkendu pinne njaa,nen‍re

santhoshatthin‍re mudrayaay?... '

punchiriyilkkulirttha, nalkkili

kkonchal thookinaal kanmania

'aa muraliyilninnoru verum

komalagaanam porume!....'

6 9 1108



poovine nokkicchirikkum chilappol njaan

dyovine nokki njaan vismayikkum;

aashikkum chandrane maarodu cherkkuvaa

naampalppoovonninaaltthrupthi nedum! 17 4 1109
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution